ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ
ഓക്ലൻഡ്: സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ന്യൂസിലൻഡിൽ എത്തി. തിങ്കളാഴ്ച രാത്രി വൈകി ഇന്ത്യൻ ടീം ഓക്ലൻഡിൽ എത്തിച്ചേരുകയായിരുന്നു.
ന്യൂസിലൻഡിനതിരെ ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കും. പരമ്പരാഗത മാവോറി ഭാഷയിൽ 'അവോടേറോവ എന്നറിയപ്പെടുന്ന രാജ്യത്തേക്ക് ബ്ലൂ ടൈഗേഴ്സ് സന്ദർശനം നടത്തുന്നത് ഇതാദ്യമായാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
ഞായറാഴ്ച അർധരാത്രിയോടെ ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ടീം, ക്വാലാലംപൂർ വഴിയാണ് ഓക്ലൻഡിലേക്ക് യാത്ര തിരിച്ചത്. അവിടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം അവർ ഓക്ലൻഡിലേക്കുള്ള വിമാനത്തിൽ കയറി. പ്രാദേശിക സമയം രാത്രി 11:30-ഓടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.
"യാത്ര സുഗമമായിരുന്നു, കളിക്കാരെല്ലാം ഫിറ്റും മത്സരത്തിന് തയ്യാറുമാണ്. ഞങ്ങൾ ഇവിടെ നന്നായി സെറ്റിലായിട്ടുണ്ട്. ഇന്ത്യൻ ടീം ആദ്യമായാണ് ന്യൂസിലാൻഡിൽ വരുന്നത്, അതുകൊണ്ട് ഇതൊരു പുതിയ അനുഭവമാണ്. മത്സരങ്ങൾക്കായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു."ഹെഡ് കോച്ച് ഖാലിദ് ജമീൽ പറഞ്ഞു:
"കാലാവസ്ഥ ഒരു പ്രശ്നമല്ല. കളിക്കാർ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നുണ്ട്. ഞങ്ങളുടെ പരിശീലനത്തിലും തയ്യാറെടുപ്പുകളിലുമാണ് ഞങ്ങൾ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന മത്സരം നവംബർ 12 വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 19:10-നും (ഇന്ത്യൻ സമയം രാവിലെ 11:40) ആരംഭിക്കും. തുടർന്ന്, നവംബർ 13-ന് ഇന്ത്യൻ ടീം സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലേക്ക് തിരിക്കും.
നവംബർ 15 ഞായറാഴ്ച 'ഓൾ വൈറ്റ്സിനെതിരെ' (ന്യൂസിലാൻഡ് ടീം) വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ അവർ ഏറ്റുമുട്ടും. പ്രാദേശിക സമയം വൈകുന്നേരംട 16:10-നാണ് (ഇന്ത്യൻ സമയം രാവിലെ 08:40) ഈ മത്സരം നടക്കുന്നത്.
Tags : Friendly match Indian Football Team Friendly Match New Zealand Auckland