Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Football Team

സൗ​ഹൃ​ദ മ​ത്സ​രം: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​ന്യൂ​സി​ല​ൻ​ഡി​ൽ എ​ത്തി

ഓ​ക്‌​ല​ൻ​ഡ്: സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​ൻ പു​രു​ഷ ഫു​ട്ബോ​ൾ ടീം ​ന്യൂ​സി​ല​ൻ​ഡി​ൽ എ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി ഇ​ന്ത്യ​ൻ ടീം ​ഓ​ക്‌​ല​ൻ​ഡി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു.

ന്യൂ​സി​ല​ൻ​ഡി​ന​തി​രെ ഇ​ന്ത്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും. പ​ര​മ്പ​രാ​ഗ​ത മാ​വോ​റി ഭാ​ഷ​യി​ൽ 'അ​വോ​ടേ​റോ​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ്യ​ത്തേ​ക്ക് ബ്ലൂ ​ടൈ​ഗേ​ഴ്സ് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണെ​ന്ന് അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ടീം, ​ക്വാ​ലാ​ലം​പൂ​ർ വ​ഴി​യാ​ണ് ഓ​ക്‌​ല​ൻ​ഡി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. അ​വി​ടെ ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം അ​വ​ർ ഓ​ക്‌​ല​ൻ​ഡി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റി. പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 11:30-ഓ​ടെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്നു.

"യാ​ത്ര സു​ഗ​മ​മാ​യി​രു​ന്നു, ക​ളി​ക്കാ​രെ​ല്ലാം ഫി​റ്റും മ​ത്സ​ര​ത്തി​ന് ത​യ്യാ​റു​മാ​ണ്. ഞ​ങ്ങ​ൾ ഇ​വി​ടെ ന​ന്നാ​യി സെ​റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ടീം ​ആ​ദ്യ​മാ​യാ​ണ് ന്യൂ​സി​ലാ​ൻ​ഡി​ൽ വ​രു​ന്ന​ത്, അ​തു​കൊ​ണ്ട് ഇ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​ണ്. മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഞ​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു."​ഹെ​ഡ് കോ​ച്ച് ഖാ​ലി​ദ് ജ​മീ​ൽ പ​റ​ഞ്ഞു:

"കാ​ലാ​വ​സ്ഥ ഒ​രു പ്ര​ശ്ന​മ​ല്ല. ക​ളി​ക്കാ​ർ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു വ​രു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​ലും ത​യ്യാ​റെ​ടു​പ്പു​ക​ളി​ലു​മാ​ണ് ഞ​ങ്ങ​ൾ ഇ​നി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്," അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ദ്ഘാ​ട​ന മ​ത്സ​രം ന​വം​ബ​ർ 12 വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 19:10-നും (​ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 11:40) ആ​രം​ഭി​ക്കും. തു​ട​ർ​ന്ന്, ന​വം​ബ​ർ 13-ന് ​ഇ​ന്ത്യ​ൻ ടീം ​സൗ​ത്ത് ഐ​ല​ൻ​ഡി​ലെ ക്രൈ​സ്റ്റ്ച​ർ​ച്ചി​ലേ​ക്ക് തി​രി​ക്കും.

ന​വം​ബ​ർ 15 ഞാ​യ​റാ​ഴ്ച 'ഓ​ൾ വൈ​റ്റ്സി​നെ​തി​രെ' (ന്യൂ​സി​ലാ​ൻ​ഡ് ടീം) ​വ​ൺ ന്യൂ​സി​ല​ൻ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​വ​ർ ഏ​റ്റു​മു​ട്ടും. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം​ട 16:10-നാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 08:40) ഈ ​മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

 

Latest News

Corehub Up