Sports
അലബാമ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. അലബാമയിൽ നടന്ന മത്സരത്തിൽ ഐസ്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം ലയണൽ മെസിയും തിയാഗോ അൽമാഡയും വലന്റീൻ ബാർകോയുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാർകോ എട്ടാം മിനിറ്റിലും മെസി 72-ാം മിനിറ്റിലും അൽമാഡ 86-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. ഈ മാസം 16ന് അൽജീരിയയ്ക്കെതിരെയാണ് ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിന് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
മൈക്കൽ ഒയർസബാലും പെഡ്രിയും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. പെറു താരം പെഡ്രോ ഗലെസെയുടെ ഓൺ ഗോളും സ്പെയിന്റെ ഗോൾപട്ടികയിലുണ്ട്.
ജയ്റോ വെലെസ് ആണ് പെറുവിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
പാരീസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ നോർത്തേൺ അയർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലിസെ ഹാട്രിക്ക് നേടി. മത്സരത്തിന്റെ 43,49,75 എന്നീ മിനിറ്റുകളിലാണ് ഒലിസെ ഗോളുകൾ നേടിയത്.
പാട്രിക്ക് കെല്ലിയാണ് നോർത്തേൺ അയർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 64-ാം മിനിറ്റിലാണ് കെല്ലി ഗോൾ കണ്ടെത്തിയത്.
Sports
ഒഹിയൊ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഇക്വഡോറിന് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ജോർഡി കായ്സെഡോയും നിൽസൺ അൻഗുലോയും പെർവിസ് എസ്റ്റുപിനാൻ എന്നിവരാണ് ഇക്വഡോറിന് വേണ്ടി ഗോളുകൾ നേടിയത്. കായ്സെഡോ 19-ാം മിനിറ്റിലും അൻഗുലോ 73-ാം മിനിറ്റിലും എസ്റ്റുപിനാൻ 78-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
Sports
ന്യൂജെഴ്സി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന മൊറോക്കോ-നോർവെ അന്താരാഷ്ട്ര മത്സരം സമനിലയിൽ പിരിഞ്ഞു. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മൊറോക്കോയ്ക്ക് വേണ്ടി ബ്രാഹിം ഡയസ് ആണ് ഗോൾ നേടിയത്. നോർവെയ്ക്കായി മാർട്ടിൻ ഒഡെഗാർഡ് ആണ് ഗോൾ സ്കോർ ചെയ്തത്.
Sports
ഹെരാക്ലിയോൺ: ഗ്രീസിനെതിരായ സൗഹൃദ മത്സരത്തിൽ ഇറ്റലിക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗ്രീസ് വിജയിച്ചത്.
പിയോ എസ്പോസിറ്റോയാണ് ഇറ്റലിക്ക് വേണ്ടി ഗോൾ നേടിയത്. 18-ാം മിനിറ്റിലാണ് എസ്പോസിറ്റോ ഗോൾ കണ്ടെത്തിയത്.
Sports
വാരാസ്ഡിൻ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യക്ക് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം ലൂക്ക മോഡ്രിച്ചും മരിയോ പസാലിച്ചും ആണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മോഡ്രിച്ച് 51-ാം മിനിറ്റിലും പസാലിച്ച് 90+3-മിനിറ്റിലുമാണ് ഗോൾ നേടിയത്.
ആൻഡ്രാസ് സ്പോറർ ആണ് സ്ലൊവേനിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 83-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
ബ്രസൽസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ബെൽജിയത്തിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ടുണീഷ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
ബെൽജിയത്തിന് വേണ്ടി ലിയാൻട്രോ ട്രൊസാർഡ്, കെവിൽ ഡിബ്രുയിൻ, ചാൾസ് ഡി കെറ്റെലെയ്ർ, ഡോഡി ലൂക്കെബാക്കിയോ, നിക്കോളാസ് റാസ്കിൻ എന്നിവരാണ് ഗോളുകൾ നേടിയത്.
ട്രൊസാർഡ് 28-ാം മിനിറ്റിലും കെറ്റെലെയ്ർ 53-ാം മിനിറ്റിലും ഡിബ്രുയിൻ 65-ാം മിനിറ്റിലും ലൂക്കെബാക്കിയോ 85-ാം മിനിറ്റിലും റാസ്കിൻ 87-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
Sports
മിയാമി: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ പെറുവിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹെയ്തിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
പെറുവിന് വേണ്ടി റെൻസോ ഗാർസെസും ജയ്റോ വെലെസും ആണ് ഗോളുകൾ നേടിയത്. ഗാർസെസ് 81-ാം മിനിറ്റിലും വെലെസ് 84-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിൽസൺ ഇസിഡോർ ആണ് ഹെയ്തിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 16-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
റോട്ടർഡാം: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് അൾജീരിയ വിജയിച്ചത്.
അനീസ് ഹാഡ് മൗസയാണ് അൾജീരിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 86-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
വാഷിംഗ്ടൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇക്വഡോറിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സൗദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാക്ക്സൺ പൊറോസോയും ആന്തോണി വലൻസിയയും ആണ് ഇക്വഡോറിന് വേണ്ടി ഗോളുകൾ നേടിയത്. പൊറോസോ 34-ാം മിനിറ്റിലും വലൻസിയ 50-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
സുൽത്താൻ മന്ദാഷ് ആണ് സൗദി അറേബ്യയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 86-ാം മിനിറ്റിലാണ് മന്ദാഷ് ഗോൾ കണ്ടെത്തിയത്.
Sports
ലണ്ടൻ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ജപ്പാൻ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജപ്പാൻ വിജയിച്ചത്.
കൗറോ മിട്ടൗമോയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. 23-ാം മിനിറ്റിലാണ് മിട്ടൗമോ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ മെക്സിക്കോ ബെൽജിയത്തിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
Kerala
ലിസ്ബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അമേരിക്കയെ തകർത്ത് പോർച്ചുഗൽ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയിച്ചത്.
ഫ്രാൻസിസ്കോ ട്രിൻകാവോയും ജാവോ ഫെലിക്സും ആണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്. ട്രിൻകാവോ 37-ാം മിനിറ്റിലും ഫെലിക്സ് 59-ാം മിനിറ്റിലുമാണ് ഗോൾ കണ്ടെത്തിയത്.
മറ്റൊരു മത്സരത്തിൽ സ്ലൊവാക്യ റൊമാനിയയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്ലൊവാക്യ വിജയിച്ചത്.
Sports
ഫ്ളോറിഡ: ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പരാജയത്തിന് ക്രൊയേഷ്യയോട് പകരം വീട്ടി ബ്രസീൽ. ചൊവ്വാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.
ബ്രസീലിന് വേണ്ടി ഡാനിലോയും ഇഗോർ തിയഗോയും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ഗോളുകൾ നേടിയത്. ഡാനിലോ 45+2-ാം മിനിറ്റിലും തിയാഗോ 88-ാം മിനിറ്റിലും മാർട്ടിനെല്ലി 90+2-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ലോവ്രോ മായെർ ആണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. 84-ാം മിനിറ്റിലാണ് മായെർ ഗോൾ നേടിയത്.
Sports
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീനയക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സാംബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.
ബ്യൂണസ് ഐറിസിലെ ലാ ബൊംബോനെറ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ജൂലിയൻ അൽവാരസ്, ലയണൽ മെസി, നിക്കോളാസ് ഒട്ടമെൻഡി, വലന്റീൻ ബാർകോ എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
സാംബിയൻ താരം ഡൊമിനിക്ക് ചന്ദയുടെ ഓൺ ഗോളും അർജന്റീനയുടെ ഗോൾ പട്ടികയിലുണ്ട്.
Sports
മെൽബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ കുരാകാവോയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇറാൻകുണ്ഡ രണ്ട് ഗോളുകളും മേബിൽ, സിർകാട്ടി, ബോസ് എന്നിവർ ഓരോ ഗോൾ വീതം നേടി. എ. മാർത്തയാണ് കുരാകാവോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്
Kerala
മെൽബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കാമറൂണിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാമറൂൺ വിജയിച്ചത്.
കാമറൂണിന് വേണ്ടി എട്ടാ ഇയോംഗും സയ്ദാവു അലിയോമും ആണ് ഗോളുകൾ നേടിയത്. ഇയോംഗ് മൂന്നാം മിനിറ്റിലും അലിയോം ഒമ്പതാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
മെൽബണിലെ ആമി പാർക്കിലാണ് മത്സരം നടന്നത്.
Sports
അറ്റ്ലാന്റ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബെൽജിയത്തിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ യുഎസ്എയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ബെൽജിയത്തിന് വേണ്ടി ഡോഡി ലുക്കെബാക്കിയോ രണ്ട് ഗോളുകൾ നേടി. സെനോ ഡെബാസ്റ്റ്, അമാഡൗ ഒനാനയും ചാൾസ് ഡി. കെറ്റെലയേരെ എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
വെസ്റ്റൺ മക്കെനിയും പാട്രിക്ക് അഗ്യെമാംഗും ആണ് ബെൽജിയത്തിന് വേണ്ടി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ മെക്സിക്കോ പോർച്ചുഗലിനെ സമനിലയിൽ തളച്ചു.
Sports
പാരീസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പെറുവിനെതിരെ സെനഗലിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെനഗൽ വിജയിച്ചത്.
നിക്കോളാസ് ജാക്ക്സണും ഇസ്മാലിയ സാറുമാണ് സെനഗലിന് വേണ്ടി ഗോളുകൾ നേടിയത്. നിക്കോളാസ് 41-ാം മിനിറ്റിലും സാർ 54-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
Sports
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റീനയ്ക്ക് ആവേശ ജയം. ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ മൗറിട്ടാനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലോകചാന്പ്യൻമാർ തോൽപ്പിച്ചത്.
എൻസോ ഫെർണാണ്ടസും നിക്കോ പാസും ആണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. എൻസോ 17-ാം മിനിറ്റിലും പാസ് 32-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
ജോർദാൻ ലെഫോർട്ട് ആണ് മൗറിട്ടാനിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. 90+4-ാം മിനിറ്റിലാണ് ജോർദാൻ ഗോൾ കണ്ടെത്തിയത്.
Sports
അങ്കാറ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇറാനെതിരെ നൈജീരിയയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നൈജീരിയ വിജയിച്ചത്.
നൈജീരിയയ്ക്ക് വേണ്ടി മോസസ് സൈമണും അകോർ ആദംസും ആണ് ഗോളുകൾ നേടിയത്. മെഹ്ദി തരേമിയാണ് ഇറാന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മറ്റൊരു മത്സരത്തിൽ ബൾഗേറിയ സോളൻ ഐലൻഡിനെ തകർത്തു. രണ്ടിനെതിരെ 10 ഗോളുകൾക്കാണ് ബൾഗേറിയ വിജയിച്ചത്.
Kerala
കൊച്ചി: ട്രെയിനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ പൊതുയാത്രാ സൗകര്യങ്ങള്‍ ഭിന്നശേഷി സൗഹൃദമാകണമെന്ന് നീന്തല്‍ താരവും സംസ്ഥാന യുവപ്രതിഭാ ജേതാവുമായ ആസിം വെളിമണ്ണ. കൊച്ചി ജയിന് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026ല്‍ ‘പരിധികള്‍ ഇല്ലാത്ത മനുഷ്യര്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയാത്രാ സൗകര്യത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്നും ഇതിനുള്ള നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കപ്പെടണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വേള്‍ഡ് റിക്കാര്‍ഡ് ജേതാവായ സ്കൈ ഡൈവര്‍ എസ്.എസ്. ശ്യാംകുമാര്‍ പറഞ്ഞു. ലോകരാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്നു അദ്ദേഹം കൂട്ടിച്ചര്‍ത്തു.
മിഥില ജോസ് മോഡറേറ്ററായിരുന്നു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ടോം ജോസഫ് ആസിം വെളിമണ്ണയ്ക്ക് ഉപഹാരം കൈമാറി. തുടര്‍ന്നു നടന്ന സെഷനില്‍ യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി സംസാരിച്ചു.
‘റീഡിഫീനിംഗ് റിലേഷന്‍ഷിപ്പ്സ് വണ്‍ സ്വൈപ് അറ്റ് എ ടൈം’ എന്ന വിഷയത്തിലും ‘ബിയോണ്ട് ദി ഹാഷ്ടാഗ് ആക്ഷന്‍ ഫോര്‍ ചേഞ്ച്’ എന്ന വിഷയത്തിലും സംവാദം നടന്നു.