പിടിയിലായ പ്രതികൾ
തൃശൂര്‍: ക്ഷേത്ര ശ്രീകോവിലുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍. കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധര്മ്മദൈവ നവഗ്രഹ ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ചത്.
കേസില്‍ ആസാം ബോര് മസ്ജിദ് ജയന്തിപൂര്‍ സ്വദേശി സുഹൈല്‍ അലിയേയും (19), അസം ദുംദുമ ഗാവ് സ്വദേശി അസല്‍ അലിയേയും (30) മതിലകം പൊലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി വൈറ്റില മേല്‍പ്പാലത്തിന് അടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മോഷണമുതലുകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇവിടെയാണ് പ്രതികൾ രാത്രി കഴിഞ്ഞിരുന്നത്.
ഒകേ്ടാബര്‍ 24-ന് പുലര്‍ച്ചെയായിരുന്നു മോഷണം. കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധര്മ്മദൈവ നവഗ്രഹ ക്ഷേത്രത്തിലെ ദേവിയുടെയും ഭുവനേശ്വരി ദേവിയുടെയും ഹനുമാന് സ്വാമിയുടെയും ശ്രീകോവിലുകള്‍ തകര്‍ത്താണ് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണമാലയും താലിയും ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചത്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയ തെളിവുകളുടെയും മുന്‍കാല കുറ്റവാളികളെ കേന്ദ്രീകരിച്ചുള്ള പരിശോധനകളുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ജില്ലയിലെയും സമീപ ജില്ലകളിലെയും സ്ക്രാപ്പ് ഗോഡൗണുകളിലും അതിഥി തൊഴിലാളി ക്യാമ്പുകളിലും നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് നിരവധി സമാന കേസുകളില്‍ പ്രതികളായ ഇവരെ തിരിച്ചറിഞ്ഞത്.
സുഹൈല്‍ അലി എറണാകുളം ജില്ലയിലെ പനങ്ങാട് പൊലിസ് സ്റ്റേഷന്, അസാമിലെ കാലിബോര്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി ഒരു മോഷണ കേസ് ഉള്‍പ്പടെ രണ്ട് ക്രിമിനല്‍ കേസുകളിലും അസല്‍ അലി എറണാകുളം ജില്ലയിലെ പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ ഒരു മോഷണ കേസിലും പ്രതിയാണ്.
Tags : arrest Temple sanctum sanctorums broken robbed Natives Assam arrested