Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbed

Thiruvananthapuram

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു പ​ണം ക​വ​ർ​ന്നു; ര​ണ്ടു പേ​ർ​ക്കെ​തി​രെ കേ​സ്

മം​ഗ​ല​പു​രം: പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് ക​ണ്ണി​ൽ പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച​ശേ​ഷം പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി.

തോ​ന്ന​യ്ക്ക​ൽ അ​നീ​സ് പെ​ട്രോ​ൾ പ​മ്പി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ദ്വൈ​തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും ചേ​ർ​ന്ന് അ​ദ്വൈ​തി​നോ​ട് പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു അ​ദ്വൈ​ത് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​തി​ക​ൾ രോ​ഷാ​കു​ല​രാ​യി. ബ​ഹ​ളം​വ​ച്ച​ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ പു​റ​ത്തു​പോ​യ ഇ​വ​ർ പി​ന്നീ​ട് പ​മ്പി​ലേ​ക്കു തി​രി​ച്ചെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ നി​ന്നി​റ​ങ്ങി​യ ഒ​രാ​ൾ അ​ദ്വൈ​തി​നെ അ​സ​ഭ്യം പ​റ​യു​ക​യും മു​ഖ​ത്ത​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്നു കൊ​ല​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​പ്പ​ർ സ്പ്രേ ​അ​ദ്വൈ​തി​ന്‍റെ ക​ണ്ണി​ലേ​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​മ​ൻ അ​ദ്വൈ​തി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 2000 രൂ​പ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ദ്വൈ​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പ​മ്പ് മാ​നേ​ജ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം മം​ഗ​ല​പു​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

 

National

ഗുണ്ടൽപേട്ടക്ക് സമീപം കാർ തടഞ്ഞ് കവർച്ച; മലയാളിയുടെ ഒന്നര കോടിയുടെ സ്വർണം കൊള്ളയടിച്ചു

ബം​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​രി​നും നാ​ഗ​ർ​ഹോ​ളെ വ​ന​മേ​ഖ​ല​ക്കും ഇ​ട​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കാ​ർ യാ​ത്രി​ക​നെ ത​ട​ഞ്ഞ് ആ​ക്ര​മി​സം​ഘം ഒ​ന്ന​ര കോ​ടി രൂ​പ വി​ലമ​തി​ക്കു​ന്ന 1.2 കി​ലോ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ വി​നു​വാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി കേ​ര​ള​ത്തി​ലേ​ക്ക് കാർ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ന​ഞ്ച​ൻ​ഗു​ഡി​ലെ ക​ട​ക്കോ​ള​യി​ൽ​നി​ന്നു​ള്ള സു​ഹൃ​ത്തി​നൊ​പ്പം കാ​റി​ൽ ബ​ന്ദി​പ്പൂ​ർ-​കേ​ര​ള റൂ​ട്ടി​ൽ മൂ​ലെ​ഹോ​ൾ മ​ദ്ദൂ​ർ വ​നം ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. മാ​ണ്ഡ്യ​യി​ലെ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നി​ൽ​നി​ന്നാ​ണ് വി​നു സ്വ​ർ​ണ​ക്ക​ട്ടി വാ​ങ്ങി​യ​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ ക​ട​ക്കോ​ള​യി​ൽ എ​ത്തി​ച്ചു ന​ൽ​കി​യ സ്വ​ർ​ണ​വു​മാ​യി വി​നു​വും സു​ഹൃ​ത്തും മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ച് കു​റ​ച്ച് ദൂ​രം പി​ന്നി​ട്ട​പ്പോ​ൾ മൂ​ന്ന് കാ​റു​ക​ൾ സം​ശ​യാ​സ്പ​ദ​മാ​യി പി​ന്തു​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

മൂ​ലെ​ഹോ​ളി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ ഇ​തി​ൽ ര​ണ്ട് കാ​റു​ക​ൾ വി​നു​വി​ന്‍റെ കാ​ർ ത​ട​ഞ്ഞു. കൊ​ള്ള​ക്കാ​ർ ഇ​രു​വ​രെ​യും കീ​ഴ​ട​ക്കി കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. തു​ട​ർ​ന്ന് സം​ഘം വാ​ഹ​നം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യി. വി​രാ​ജ്പേ​ട്ട് റോ​ഡി​ലേ​ക്ക് ക​യ​റ്റി വി​നു​വി​ന്‍റെ പ​ക്ക​ൽ​നി​ന്ന് സ്വ​ർ​ണ​ക്ക​ട്ടി അ​ട​ങ്ങി​യ ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ചു വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്ന് സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ചു. ഒ​രു സംഘം കേ​ര​ള​ത്തി​ലേ​ക്കും മ​റ്റൊ​രു സംഘം മൈ​സൂ​രു​വി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മൂ​ന്നാ​മ​ത്തെ സം​ഘം നി​ല​വി​ൽ ബ​ന്ദി​പ്പൂ​ർ റൂ​ട്ടി​ലെ സിസിടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു. സ്വ​ർ​ണം വാ​ങ്ങി​യ​തി​ന്‍റെ സഹച​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം; ആ​റു പ​വ​ൻ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ർ​ന്നു

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം. ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്തെ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മേ​ശ​യ്ക്കു​മു​ക​ളി​ല്‍ വ​ച്ചി​രു​ന്ന വ​ള​യ​ട​ക്കം ആ​റു​പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്.

എ. ​ബ​ദ​റു​ദീ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സി​ല്‍ മോ​ഷ​ണം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നും 12.30 നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രി​ച​യ​ക്കാ​രാ​യ ആ​രെ​ങ്കി​ലു​മാ​ണോ സ്വ​ര്‍​ണം എ​ടു​ത്ത​ത് എ​ന്ന​തു​ള്‍​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

Latest News

Corehub Up