Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anticipatory Bail Plea

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ക​രി​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി. ജി​ത ഭാ​സ്ക​ർ, ശ്രീ​ല​ത എ​ന്നി​വ​രു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടേ​യു​ടെ​യും, മൂ​ന്നാം പ്ര​തി​യു​ടെ​യും ഭാ​ര്യ​മാ​രാ​ണ് ഇ​വ​ർ. നേ​ര​ത്തെ മ​റ്റൊ​രു കേ​സി​ൽ ഇ​രു​വ​ർ​ക്കും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി.​ആ​ര്‍. സു​നി​ല്‍ കു​മാ​റാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വും പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്നു ടി.​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍.

 

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സ്; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ഇ​ന്ന് കോ​ട​തി വി​ധി പ​റ​യു​ന്ന​ത് വ​രെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്ക​രു​തെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ർ​ദേ​ശം.

രാ​ഹു​ൽ വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വാ​ദം കേ​ട്ട​ശേ​ഷം വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. അ​ട​ച്ചി​ട്ട മു​റി​യി​ലാ​യി​രു​ന്നു വാ​ദം. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യും തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

 

Kerala

'ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല': ഹൈ​ക്കോ​ട​തി​യി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

കൊച്ചി: ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വ്യാഴാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. കേസ് ശനിയാഴ്ച പരിഗണിക്കും.

മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നു.

തനിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് രാഹുൽ ഹർജിയിൽ വ്യക്തമാക്കി. ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍‌ന്നപ്പോള്‍ ബലാത്സംഗക്കേസായി മാറ്റിയെന്നുമാണ് രാഹുൽ ഹര്‍‌ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സമാനമായ കേസുകളിലെ ഉത്തരവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിത്. പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണ്. യുവതി നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. ബന്ധപ്പെട്ട സംവിധാനത്തിനല്ല, മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാനും സഹകരിക്കാനും തയാറാണ്. താന്‍ നിരപരാധിയാണെന്നും അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലെന്നും രാഹുൽ പറയുന്നുണ്ട്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​നാ​യി മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​നാ​യി മാ​റ്റി. ഉ​ത്ത​ര​വ് പി​ന്നീ​ടാ​യി​രി​ക്കും എ​ന്നാ​ണ് സൂ​ച​ന. സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​ര​ത്തെ വാ​ദ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ഒ​രു രേ​ഖ കൂ​ടി ഹാ​ജ​രാ​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​പ്പോ​ഴാ​ണ് വി​ധി വ​രു​ക എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. പ്രോ​സി​ക്യൂ​ഷ​നോ​ട് ഒ​രു രേ​ഖ കൂ​ടി ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രി​ക്കു​മോ ഉ​ത്ത​ര​വ് എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല.

അ​തേ സ​മ​യം, ഉ​ത്ത​ര​വ് വൈ​കു​മെ​ങ്കി​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​റ​പ്പ് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ മ​റു​പ​ടി ന​ൽ​കി. നി​ര​വ​ധി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന.

Kerala

മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണം: പുതിയ ഹർജിയുമായി രാഹുൽ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ തന്‍റെ മുൻകൂര്‍ ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി രാഹുൽ മാങ്കൂട്ടത്തിൽ. ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നല്കിയത്.

അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.

ഈ വകുപ്പ് പ്രകാരം കോടതിക്ക് നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം.

അതേസമയം, ആ​റാം​ദി​ന​വും ഒളിവിലുള്ള രാ​ഹു​ൽ മാങ്കൂട്ടത്തിലിനെ ക​ണ്ടെ​ത്താ​ൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല. തിങ്കളാഴ്ച ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. രാ​ഹു​ൽ പാ​ല​ക്കാ​ട്ടുനി​ന്ന് മു​ങ്ങി​യ ചു​വ​ന്ന കാ​ർ ഒ​രു ച​ല​ച്ചി​ത്ര താ​ര​ത്തി​ന്‍റേ​തെ​ന്ന സം​ശ​യ​ത്തി​ൽ കാ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ൽ​ക്കു​ന്ന യു​വ​ന​ടി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

കാ​റി​ന്‍റെ ഉ​ട​മ​സ്ഥ യു​വ​ന​ടി​യാ​ണെ​ങ്കി​ലും രാ​ഹു​ലി​നെ ക​ട​ത്തി​യ​ത് ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ജി​ല്ല​യി​ലെ​ത്തി​യ സം​ഘം രാ​ഹു​ലി​ന്‍റെ ഫ്ളാ​റ്റും എം​എ​ൽ​എ ഓ​ഫീ​സും കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തി.​

ക​ണ്ണാ​ടി​യി​ൽ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഒ​ളി​വി​ൽ പോ​യ​ത്. സി​സി ടി​വി കാ​മ​റ​ക​ളി​ൽ പ​തി​യാ​തെ ക​ണ്ണാ​ടി​യി​ലെ ഫ്ളാ​റ്റി​ലെ​ത്തി പി​ന്നീ​ട് ചു​വ​ന്ന കാ​റി​ൽ ജി​ല്ല വി​ട്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്.

അ​തേസ​മ​യം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നും രാ​ഹു​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നീ​ക്കം ന​ട​ക്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. രാ​ഹു​ൽ മു​ങ്ങി​യ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​ത്തെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ ഡി​വി​ആ​റി​ൽ നി​ന്ന് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​യ​ർ ടേ​ക്ക​റെ സ്വാ​ധീ​നി​ച്ച് ഡി​ലീ​റ്റ് ചെ​യ്തെ​ന്നാ​ണ് സം​ശ​യം.

Latest News

Corehub Up