x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്  


Published: December 20, 2025 07:17 AM IST | Updated: December 20, 2025 07:18 AM IST

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. തി​രു​വ​ന​ന്ത​പു​രം എ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.

പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​വും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​വു​മാ​ണെ​ന്നാ​യി​രു​ന്നു ഭാ​ഗ​വു​മാ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ സ​മൂ​ഹ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി ന​ട​ത്തി​യ അ​തി​ക്ര​മം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ഇ​തു​കാ​ര​ണം ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

ന​വം​ബ​ർ 27ന് ​സം​വി​ധാ​യി​ക മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഡി​സം​ബ​ർ എ​ട്ടി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ജൂ​റി ചെ​യ​ർ​മാ​നാ​യി​രു​ന്ന പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

Tags : P T Kunjumuhammed kerala police crime news anticipatory bail plea

Recent News

Corehub Up