x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ൻ ഖേ​ര​യു​ടെ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി


Published: April 30, 2026 03:52 PM IST | Updated: April 30, 2026 03:52 PM IST

ന്യൂ​ഡ​ൽ​ഹി: ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ​യ്ക്ക് മൂ​ന്നു പാ​സ്പോ​ർ​ട്ടു​ണ്ടെ​ന്ന് പ​വ​ൻ ഖേ​ര ആ​രോ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ആ​സാം പോ​ലീ​സ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യ കേ​സി​ൽ ഖേ​ര​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​സാം പോ​ലീ​സി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ പോ​ലീ​സ് വാ​ദ​ത്തെ പ​വ​ൻ ഖേ​ര​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി എ​തി​ർ​ത്തു.

അ​പ​കീ​ർ​ത്തി കേ​സ് മാ​ത്ര​മേ നി​ല​നി​ൽ​ക്കു​ക​യൂ​ള്ളൂ​വെ​ന്നും വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന വ​കു​പ്പു​ക​ള​ട​ക്കം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സിം​ഗ് വാ​ദി​ച്ചു. വി​ഷ​ലി​പ്ത​മാ​യ പ്ര​സ്താ​വ​ന​ക​ളാ​ണ് ഹി​മ​ന്ത ന​ട​ത്തു​ന്ന​തെ​ന്ന് മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി പ​റ​ഞ്ഞു.

പ​വ​ൻ ഖേ​ര​യെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജ​യി​ലി​ലി​ടു​മെ​ന്ന് ​ഹി​മ​ന്ത ബി​ശ്വ ശ​ർ​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ സിം​ഗ്‌​വി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ​ന്ന് കേ​സ് വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു.

Tags : anticipatory bail plea Pawan Khera postponed

Recent News

Corehub Up