x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​വ നി​ശാ​ക്ല​ബ് ദു​ര​ന്തം; ലൂ​ത്ര സ​ഹോ​ദ​ര​ൻ​മാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി കോ​ട​തി


Published: December 11, 2025 08:17 PM IST | Updated: December 11, 2025 08:17 PM IST

ന്യൂ​ഡ​ൽ​ഹി: ഗോ​വാ നി​ശാ​ക്ല​ബ് തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ലൂ​ത്ര സ​ഹോ​ദ​ര​ൻ​മാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി കോ​ട​തി. രോ​ഹി​ണി കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി വ​ന്ദ​ന​യാ​ണ് ഇ​രു​വ​ർ​ക്കും ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തീ​പി​ടി​ത്ത​മു​ണ്ടാ​യ "ബൈ ​റോ​മി​യോ ലെ​യ്ൻ' എ​ന്ന നി​ശാ​ക്ല​ബ് ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യു​മാ​ണ് ജാ​മ്യം തേ​ടി ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​രു​വ​രും നി​ല​വി​ൽ താ​യ്‌​ലാ​ൻ​ഡ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

ബൈ ​റോ​മി​യോ ലെ​യ്ൻ ക്ല​ബി​ൽ തീ​പി​ടി​ച്ച് 25പേ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രും രാ​ജ്യം​വി​ട്ടി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ർ​പോ​ൾ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​വി​ച്ചി​രു​ന്നു. താ​യ്‌​ല​ൻ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ ഉ​ട​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക​യ​ക്കും.

സം​ഭ​വ​ത്തി​ല്‍ ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് ഗോ​വ പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. നി​ശാ​ക്ല​ബ് സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​യാ​യ ബ്രി​ട്ടീ​ഷ് പൗ​ര​നെ​യും കേ​സി​ല്‍ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച്ച​ക​ളെ​കു​റി​ച്ച് വി​ശ​ദ​മാ​യ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Luthra brothers anticipatory bail plea Delhi Court Goa nightclub fire case

Recent News

Corehub Up