x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ച്ചാ​ൽ ന​ട​പ​ടി ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ: സി.​പി. ജോ​ൺ

വെബ് ഡെസ്‌ക്
Published: November 10, 2026 04:43 PM IST | Updated: November 10, 2026 04:43 PM IST

സി.​പി. ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ൾ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ. കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ച്ചാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​യാ​യി​രി​ക്കും ന​ട​പ​ടി​യെ​ടു​ക്കു​ക​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ര​ക്ഷി​താ​ക്ക​ൾ വാ​ഹ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ കു​ട്ടി​ക​ൾ​ക്ക് കൊ​ടു​ക്ക​രു​ത്. കു​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ വാ​ഹ​നം വി​ൽ​ക്ക​ട്ടെ. അ​വ​രു​ടെ വീ​ട്ടി​ൽ വാ​ഹ​നം വേ​ണ്ട. കു​ട്ടി​ക​ളോ​ട് സാ​രോ​പ​ദേ​ശം ചെ​യ്തി​ട്ട് കാ​ര്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും സി.​പി. ജോ​ൺ പ​റ​ഞ്ഞു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ച്ച സം​ഭ​വ​ങ്ങ​ളി​ൽ ഉ​ന്ന​ത​രാ​യ വ്യ​ക്തി​ക​ളു​ടെ പേ​രി​ൽ പോ​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു ദ​യ​യും ഉ​ണ്ടാ​കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​ന് കാ​ര​ണം സ​മ​യ​ക്ര​മ​മാ​ണ്. ബ​സു​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : CPJohn UDF Children NewsUpdate Headlines

Recent News

Corehub Up