Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canal

ചില്ലിക്കൊമ്പന്‍ ചരിഞ്ഞു; ജഢം കണ്ടെത്തിയത് ആളിയാർ ഡാം കനാലിൽ

നെല്ലിയാമ്പതി: തമിഴ്നാട് ആളിയാർ ഡാമിലെ കനാലിൽ കാട്ടാനയുടെ ജഢം കണ്ടെത്തി. നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പന്‍റെ ജഢമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം നാലിനാണ് ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിൽ ചില്ലിക്കൊമ്പന്‍ ഒഴുക്കിൽപ്പെട്ടത്.

വിവരം ലഭിച്ച തമിഴ്നാട് ജലസേചന വകുപ്പ് കനാലിലെ ജലപ്രവഹം കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെങ്കിലും കാട്ടാനയെ രക്ഷിക്കാനായില്ല. ഒടുവിൽ ആറരയോടെ ആനയുടെ ജഢം തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിൽ കണ്ടെത്തുകയായിരുന്നു.

ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് ചില്ലിക്കൊമ്പൻ.

Kerala

സ്കൂ​ൾ​ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു; 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​യ​യ്ക്കും പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ സ്‌​കൂ​ള്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 15 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ആ​യ​യ്ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പൂ​വ​ത്തൂ​ര്‍ ഗ​വ. സ്‌​കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലു​ള്ള ചെ​റി​യ ക​നാ​ലി​ലേ​ക്കാ​ണ് വാ​ൻ മ​റി​ഞ്ഞ​ത്. കു​ട്ടി​ക​ള്‍ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണെ​ങ്കി​ലും ക​നാ​ലി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

നാ​ട്ടു​കാ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി കു​ട്ടി​ക​ളെ​യും ആ​യ​യെ​യും കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു കു​ട്ടി​യൊ​ഴി​കെ ബാ​ക്കി​യു​ള്ള​വ​ർ​ക്ക് നി​സാ​ര പ​രി​ക്ക് മാ​ത്ര​മാ​ണു​ള്ള​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന വി​വ​രം.

National

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ക​ളെ ക​നാ​ലി​ൽ മു​ക്കി​ക്കൊ​ന്ന പി​താ​വ് അ​റ​സ്റ്റി​ൽ

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: പ‌​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ആ​​​റു​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ മ​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ പി​​​​താ​​​​വ് അ​​​​റ​​​​സ്റ്റി​​​​ൽ.

മൂ​​​​ന്നു മ​​​​ക്ക​​​​ളു​​​​ടെ പി​​​​താ​​​​വാ​​​​യ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര നാ​​​​ന്ദേ​​​​ഡി​​​​ലെ കെ​​​​രൂ​​​​ർ നി​​​​വാ​​​​സി​​​​യാ​​​​യ പാ​​​​ണ്ഡു​​​​രം​​​​ഗ് കൊ​​​​ണ്ട​​​​മം​​​​ഗ​​​​ലെ​​​​യാ​​​​ണ് ത​​​​ന്‍റെ ഇ​​​​ര​​​​ട്ട പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളെ ക​​​​നാ​​​​ലി​​​​ൽ മു​​​​ക്കി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ര​​​​ണ്ടി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ പ്രാ​​​​ച്ചി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തിയത്.

National

പ​ക​യി​ലൊ​ടു​ങ്ങി​യ പ്ര​ണ​യം; എ​ച്ച്ആ​ർ മാ​നേ​ജരെ കൊന്നു ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ക്കൗ​ണ്ട​ന്‍റ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി ത​ല ചാ​ക്കി​ലാ​ക്കി ക​നാ​ലി​ൽ എ​റി​ഞ്ഞു.

ആ​ഗ്ര​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ എ​ച്ച്ആ​ർ മാ​നേ​ജ​രാ​യി​രു​ന്ന മി​ങ്കി ശ​ർ​മ (30) യെ​യാ​ണ് അ​തേ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വി​ന​യ് (30) എ​ന്ന യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ ത​മ്മി​ൽ നേ​ര​ത്തെ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വി​ന​യു​ടെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന മി​ങ്കി വി​സ​മ്മ​തി​ച്ച​തോ​ടെ അ​വ​ർ​ക്കി​ട​യി​ൽ ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വി​ന​യ്, മി​ങ്കി​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ഷണ​ങ്ങ​ളാ​ക്കി ഒ​രു ബാ​ഗി​ലും ത​ല മ​റ്റൊ​രു ചാ​ക്കി​ലു​മാ​യി സൂ​ക്ഷി​ച്ചു. തു​ട​ർ​ന്ന് ത​ല സൂ​ക്ഷി​ച്ചി​രു​ന്ന ചാ​ക്ക് ക​നാ​ലി​ൽ എ​റി​ഞ്ഞു.

ശ​രീ​ര ഭാ​ഗ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് യ​മു​ന ന​ദി​യി​ലേ​ക്ക് എ​റി​യാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പാ​ല​ത്തി​ലു​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ഓ​ഫീ​സി​ൽനി​ന്നു ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മി​ങ്കി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

District News

ക​നാ​ലി​ല്‍ റി​ട്ട​യേ​ർ​ഡ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ങ്ങി​മ​രി​ച്ചു


കോ​ത​മം​ഗ​ലം: ചെ​ങ്ക​ര ഭാ​ഗ​ത്ത് പെ​രി​യാ​ര്‍ വാ​ലി മെ​യി​ന്‍ ക​നാ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ റി​ട്ട​യേ​ർ​ഡ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ങ്ങി​മ​രി​ച്ചു. ചെ​ങ്ക​ര പു​ന്ന​ത്താ​ന​ത്ത് പി.​എ. ആ​ന്‍റ​ണി (ജോ​യി-69) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ചെ​ങ്ക​ര പ​ള്ളി​ക്ക് എ​തി​ര്‍​വ​ശ​ത്തു​ള്ള ക​നാ​ലി​ലെ ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം. രാ​ത്രി​യാ​യി​ട്ടും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ട​വി​ലെ പ​ടി​യി​ല്‍ ആ​ന്‍റ​ണി​യു​ടെ ചെ​രു​പ്പു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​നാ​ല്‍ അ​ട​ച്ച് പോ​ലീ​സും അ​ഗ്നി ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പു​ല​ർ​ച്ചെ ഒ​ന്നു വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ താ​ഴെ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യ​ര്‍ ബാ​ല​ന്‍​സിം​ഗ് ബു​ദ്ധി​മു​ട്ടു​ള്ള ആ​ന്‍റ​ണി കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ല്‍​തെ​റ്റി ക​നാ​ലി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ലി​സി ആ​ന്‍റ​ണി (മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം) പോ​ത്താ​നി​ക്കാ​ട് ആ​യ​ങ്ക​ര കു​ന്ന​പ്പ​ള്ളി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​ജി​സ് മ​രി​യ ആ​ന്‍റ​ണി (യു​എ​സ്എ), എ​ല്‍​വി​ഷ് മ​രി​യ ആ​ന്‍റ​ണി (വി​ദ്യാ​ർ​ഥി, ജ​ര്‍​മ​നി). മ​രു​മ​ക​ന്‍: ദീ​പ​ക് ക​മ​ല്‍ (സ​യ​ന്‍റി​സ്റ്റ് യു​എ​സ്എ) വ​ട​ക്കേ​ല്‍​കു​ന്നേ​ല്‍ കു​റു​പ്പം​പ​ടി.

District News

തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ മ​ന്ത്രി​മാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി

മൂ​വാ​റ്റു​പു​ഴ : മ​ണ്ണാ​ങ്ക​ട​വ് തോ​ടി​ന്‍റെ വ​ശ​ങ്ങ​ള്‍ കൈ​യേ​റി​യ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​ജെ. ഷാ​ജി വ​കു​പ്പ് മ​ന്ത്രി​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

ആ​ര​ക്കു​ഴ റോ​ഡി​ല്‍ നി​ന്നും പേ​ട്ട അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ മ​ണ്ണാ​ങ്ക​ട​വ് തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റം മൂ​ലം മ​ഴ​ക്കാ​ല​മാ​യാ​ല്‍ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​ണ്. അ​ഴു​ക്കു​വെ​ള്ളം സ്ലാ​ബി​ന് മു​ക​ളി​ലൂ​ടെ ഒ​ഴു​കി അ​ങ്ക​ണ​വാ​ടി​യി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും ക​യ​റു​ന്ന​ത് പ​തി​വാ​ണ്.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​യേ​റ്റ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ അ​ള​ന്ന് ബോ​ധ്യ​പ്പെ​ട്ട് ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ള്ള​താ​ണ്.

ഇ​തേ തു​ട​ര്‍​ന്ന് തോ​ട് കൈ​യേ​റ്റം ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യി​ട്ട് ര​ണ്ട് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി.

നാ​ളി​തു​വ​രെ​യാ​യി​ട്ടും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​കൂ​ടി​യാ​യ വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ല്‍ എം.​ജെ. ഷാ​ജി റ​വ​ന്യൂ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​മാ​ര്‍, ജി​ല്ല​ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കൈ​യേ​റ്റ​ത്തി​ലു​ടെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത് മൂ​ലം തോ​ട് ചു​രു​ങ്ങി​യ അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പേ പു​റ​മ്പോ​ക്ക് സ്ഥ​ല​ത്തെ നി​ര്‍​മാ​ണം പൊ​ളി​ച്ച് നീ​ക്കി റോ​ഡ് ഉ​യ​ര്‍​ത്തി അ​ങ്ക​ണ​വാ​ടി​യു​ടെ മു​ന്‍​വ​ശ​ത്ത് ക​ള്‍​വ​ര്‍​ട്ട് വീ​തി കൂ​ട്ടി നി​ര്‍​മി​ച്ചി​ല്ലെ​ങ്കി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​കു​മെ​ന്നും ക​ള​ക്ട​ര്‍ ന​ല്‍​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്

National

ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞു; കാ​ർ ക​നാ​ലി​ലേ​ക്ക് വീ​ണ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞ​തോ​ടെ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ഞ്ചാ​ബി​ലെ മോ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ജാ​സ് ക​ര​ണ്‍ സിം​ഗ്, ക​മ​ല്‍​ജീ​ത് കൗ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മോ​ഗ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​രു​വ​രും.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​മ​ല്‍​ജീ​ത് കൗ​റി​നെ പ​ഞ്ചാ​ബ് ജി​ല്ലാ പ​രി​ഷ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. സം​ഗ​ത്പു​ര​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി.

ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജാ​സ് ക​ര​ണ്‍ സിം​ഗാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് കാ​ഴ്ച മ​റി​യു​ക​യും കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​യ്ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.

ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മാ​ന്‍​സ സ്വ​ദേ​ശി​ക​ളാ​ണ് ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും. ജാ​സ് ക​ര​ണ്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​ണ്.

Kerala

ഗൂ​ഗി​ൽ മാ​പ്പ് ച​തി​ച്ചു; യു​വാ​ക്ക​ളു​ടെ വാ​ഹ​നം ക​നാ​ലി​ലേ​ക്ക് ച​രി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​നാ​ലി​ലേ​ക്ക് ച​രി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല താ​ഴെ വെ​ട്ടൂ​രി​ലാ​ണ് സം​ഭ​വം.

കൊ​ല്ല​ത്തു നി​ന്നും ഒ​രു സ​ത്ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. ര​ണ്ട് പേ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി എ​ത്തി​യ​പ്പോ​ഴാ​ണ് സ്‌​കോ​ര്‍​പി​യോ ക​നാ​ലി​ലേ​ക്ക് തെ​ന്നി മാ​റി​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വാ​ഹ​നം ക​യ​റി​ട്ട് കെ​ട്ടി​വ​ലി​ച്ചെ​ങ്കി​ലും ഉ​യ​ര്‍​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ക്രെ​യി​ന്‍ എ​ത്തി​ച്ച് വാ​ഹ​നം ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up