x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി വ​ന്ന വാ​ന്‍ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 3, 2026 10:50 PM IST | Updated: July 3, 2026 10:50 PM IST

സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന വാന്‍ പ്ലാമൂട്ടുക്കട ജംഗ്ഷനു സമീപം കനാലില്‍ മറിഞ്ഞ നിലയില്‍.

നെ​യ്യാ​റ്റി​ന്‍​ക​ര: പ്ലാ​മൂ​ട്ടു​ക്ക​ട​യ്ക്കു സ​മീ​പം സ്കൂ​ള്‍ വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ലു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. ചെ​ങ്ക​ല്‍ ന്യൂ ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ മ​റി​ഞ്ഞ​ത്. ഡ്രൈ​വ​റും ആ​യ​യും ഒ​ന്പ​തു വി​ദ്യാ​ര്‍​ഥി​ക​ളും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അ​ര്‍​ച്ചി​ത, ആ​രോ​ണ്‍ ഷി​ബു, ഇ​വാ​ന്‍ ഷി​ബു, ന​ന്ദ​കി​ഷോ​ര്‍ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വാ​നി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വെ​ള്ള​മി​ല്ലാ​ത്ത ക​നാ​ലി​ന്‍റെ വ​ശ​ത്തെ റോ​ഡി​ലെ ച​ളി​യി​ല്‍ ട​യ​ര്‍ തെ​ന്നി വാ​ഹ​നം താ​ഴേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബ​ണ്ട് റോ​ഡി​ന് വീ​തി കു​റ​വാ​ണ്. മു​മ്പും ഈ ​റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Tags : van accident school students canal

Recent News

Corehub Up