Kerala
പത്തനംതിട്ട: വീട്ടുവഴക്കിനേ തുടർന്ന് അഞ്ചു വയസുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു (41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.
ലഹരിക്കടിമയായ ഇയാൾ വീട്ടില്‍ ഭാര്യയുമായി കലഹിച്ച് തന്റെ അഞ്ചുവയസുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയി. തുടർന്ന് വീടിനു സമീപത്തുള്ള കനാലിലേക്ക് ഇയാൾ കുട്ടിയെ വലിച്ചെറിയുകയായിരുന്നു.
സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കൂടല്‍ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്കി.
ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം ഷിജുവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്കും ആയയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
പൂവത്തൂര്‍ ഗവ. സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കനാലിലേക്കാണ് വാൻ മറിഞ്ഞത്. കുട്ടികള്‍ വെള്ളത്തിലേക്ക് വീണെങ്കിലും കനാലിൽ വെള്ളം കുറവായിരുന്നതിനാൽ അപകടം ഒഴിവായി.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെയും ആയയെയും കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവർക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
National
ഹൈദരാബാദ്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.
മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്റെ ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തിയത്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇതോടെയാണ് മൂന്നു കുട്ടികളിൽ ഒരാളായ പ്രാച്ചിയെ കൊലപ്പെടുത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി തല ചാക്കിലാക്കി കനാലിൽ എറിഞ്ഞു.
ആഗ്രയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ (30) യെയാണ് അതേ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വിനയ് (30) എന്ന യുവാവ് കൊലപ്പെടുത്തിയത്.
ഇവർ തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുവെന്നും വിനയുടെ വിവാഹാഭ്യർഥന മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടായെന്നും പോലീസ് പറഞ്ഞു.
ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. വിനയ്, മിങ്കിയെ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഒരു ബാഗിലും തല മറ്റൊരു ചാക്കിലുമായി സൂക്ഷിച്ചു. തുടർന്ന് തല സൂക്ഷിച്ചിരുന്ന ചാക്ക് കനാലിൽ എറിഞ്ഞു.
ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ബാഗ് യമുന നദിയിലേക്ക് എറിയാൻ ശ്രമിച്ചുവെങ്കിലും പാലത്തിലുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും ഓഫീസിൽനിന്നു കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മിങ്കിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.
District News
കോതമംഗലം: ചെങ്കര ഭാഗത്ത് പെരിയാര്‍ വാലി മെയിന്‍ കനാലില്‍ കുളിക്കാനിറങ്ങിയ റിട്ടയേർഡ് എക്സൈസ് ഉദ്യോഗസ്ഥന് മുങ്ങിമരിച്ചു. ചെങ്കര പുന്നത്താനത്ത് പി.എ. ആന്റണി (ജോയി-69) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ചെങ്കര പള്ളിക്ക് എതിര്‍വശത്തുള്ള കനാലിലെ കടവിലായിരുന്നു അപകടം. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ കടവിലെ പടിയില്‍ ആന്റണിയുടെ ചെരുപ്പുകള്‍ കണ്ടെത്തുകയായിരുന്നു. കനാല്‍ അടച്ച് പോലീസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുലർച്ചെ ഒന്നു വരെ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയര്‍ ബാലന്‍സിംഗ് ബുദ്ധിമുട്ടുള്ള ആന്റണി കുളിക്കാന്‍ ഇറങ്ങിയപ്പോൾ കാല്‍തെറ്റി കനാലില്‍ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.
സംസ്കാരം പിന്നീട്. ഭാര്യ: ലിസി ആന്റണി (മുന്‍ പഞ്ചായത്തംഗം) പോത്താനിക്കാട് ആയങ്കര കുന്നപ്പള്ളിയില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജിസ് മരിയ ആന്റണി (യുഎസ്എ), എല്‍വിഷ് മരിയ ആന്റണി (വിദ്യാർഥി, ജര്‍മനി). മരുമകന്: ദീപക് കമല്‍ (സയന്റിസ്റ്റ് യുഎസ്എ) വടക്കേല്കുന്നേല് കുറുപ്പംപടി.
District News
മൂവാറ്റുപുഴ : മണ്ണാങ്കടവ് തോടിന്റെ വശങ്ങള് കൈയേറിയ സ്വകാര്യ വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്ത നഗരസഭാ അധികൃതര്‍ക്കെതിരെ പൊതുപ്രവര്ത്തകന് എം.ജെ. ഷാജി വകുപ്പ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്കി.
ആരക്കുഴ റോഡില്‍ നിന്നും പേട്ട അങ്കണവാടിയിലേക്ക് പോകുന്ന വഴിയില്‍ മണ്ണാങ്കടവ് തോടിന്റെ വശങ്ങളിലെ കൈയേറ്റം മൂലം മഴക്കാലമായാല്‍ മലിനജലം കെട്ടിക്കിടക്കുന്നത് സമീപവാസികള്‍ക്ക് ദുരിതമാണ്. അഴുക്കുവെള്ളം സ്ലാബിന് മുകളിലൂടെ ഒഴുകി അങ്കണവാടിയിലും സമീപത്തെ വീടുകളിലും കയറുന്നത് പതിവാണ്.
സ്വകാര്യ വ്യക്തികളുടെ കൈയേറ്റങ്ങള്‍ക്കെതിരെയുള്ള പരാതിയില്‍ നഗരസഭാ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വേയര്‍ അളന്ന് ബോധ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്.
ഇതേ തുടര്‍ന്ന് തോട് കൈയേറ്റം ഒഴിവാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നഗരസഭാ സെക്രട്ടറിക്ക് നല്‍കിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.
നാളിതുവരെയായിട്ടും നഗരസഭ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഓട്ടോറിക്ഷ തൊഴിലാളികൂടിയായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍, ജില്ലകളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കൈയേറ്റത്തിലുടെ അനധികൃത നിര്‍മാണങ്ങള്‍ നടത്തിയത് മൂലം തോട് ചുരുങ്ങിയ അവസ്ഥയാണ് നിലവില്‍. അടുത്ത മഴക്കാലത്തിന് മുമ്പേ പുറമ്പോക്ക് സ്ഥലത്തെ നിര്‍മാണം പൊളിച്ച് നീക്കി റോഡ് ഉയര്‍ത്തി അങ്കണവാടിയുടെ മുന്‍വശത്ത് കള്‍വര്‍ട്ട് വീതി കൂട്ടി നിര്‍മിച്ചില്ലെങ്കില്‍ വെള്ളക്കെട്ട് രൂക്ഷമായി പ്രദേശവാസികള്‍ക്ക് ദുരിതമാകുമെന്നും കളക്ടര്‍ നല്കിയ ഉത്തരവ് നടപ്പാക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്
National
ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായിരുന്നു ഇരുവരും.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കമല്‍ജീത് കൗറിനെ പഞ്ചാബ് ജില്ലാ പരിഷത്തിന്റെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരുന്നു. സംഗത്പുരയിലായിരുന്നു തെരഞ്ഞെടുപ്പ് ഡ്യൂട്ടി.
ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗാണ് കാര്‍ ഓടിച്ചിരുന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറിയുകയും കാര്‍ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയുമായിരുന്നു.
ജാസ് കരണും കമല്‍ജീതും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മാന്‍സ സ്വദേശികളാണ് ജാസ് കരണും കമല്‍ജീതും. ജാസ് കരണ്‍ ഇംഗ്ലീഷ് അധ്യാപകനാണ്.
Kerala
തിരുവനന്തപുരം: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു. തിരുവനന്തപുരം വര്‍ക്കല താഴെ വെട്ടൂരിലാണ് സംഭവം.
കൊല്ലത്തു നിന്നും ഒരു സത്ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍. രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇടുങ്ങിയ റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോഴാണ് സ്കോര്‍പിയോ കനാലിലേക്ക് തെന്നി മാറിയത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വാഹനം കയറിട്ട് കെട്ടിവലിച്ചെങ്കിലും ഉയര്‍ത്താനായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.