x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ഴി​ച്ചാ​ലി​ൽ മാ​ലി​ന്യം; ഉ​ൾ​നാ​ട​ൻ മ​ത്സ്യമേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ


Published: March 3, 2026 06:29 AM IST | Updated: March 3, 2026 06:29 AM IST

തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് പൊ​ഴി​ച്ചാ​ലി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തോ​ടെ ഉ​ൾ​നാ​ട​ൻ മ​ത്സ്യമേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. ചെ​മ്മി​ൽ പീ​ലിം​ഗ് ഷെ​ഡു​ക​ളി​ൽനി​ന്ന് പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് പൊ​ഴി​ച്ചാ​ലി​നെ മ​ലിനമാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ വെ​ള്ള​ത്തി​ന് ക​റു​ത്ത ക​ളറാ​ണ്. പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യസം​സ്ക​ര​ണ​ശാ​ല​ക​ളി​ലെ മാ​ലി​ന്യ​മാ​ണ് പൊ​ഴി​ച്ചാ​ലി​നെ മ​ലി​ന​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത്. ട്രീ​റ്റ്മെന്‍റ് പ്ലാ​ന്‍റി​ല്ലാ​ത്ത​തും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യ പീ​ലിം​ഗ് ഷെ​ഡു​ക​ൾ അ​ട​ച്ചുപൂ​ട്ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​വി​ട​ങ്ങ​ളി​ൽനി​ന്ന് പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾനി​റ​യു​ന്ന​തി​നാ​ൽ പൊ​ഴി​ച്ചാ​ലി​ലെ​യും തോ​ടു​ക​ളി​ലെ​യും മ​ത്സ്യ​സ​ന്പ​ത്ത് അ​ന്യം​നി​ന്നു പോ​കു​ക​യാ​ണ്. ഇ​തു മൂ​ലം ചീ​ന​വ​ല​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ചെ​മ്മി​ൽ, ക​രി​മീ​ൻ, വ​രാ​ൽ, ക​ണ​മ്പ്, തി​ലാ​പ്പ​ിയ മ​ത്സ്യ​ങ്ങ​ൾ ഒ​ന്നുംത​ന്നെ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വ​ൻ​തോ​തി​ൽ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ട​ർ​ന്നുപി​ടി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ട​ത്തെ വെ​ള്ള​ത്തി​നു​ള്ള​ത്. ചെ​ല്ലാ​നം മു​ത​ൽ അ​ന്ധ​കാ​ര​ന​ഴി വ​രെ​യു​ള്ള പൊ​ഴി​ച്ചാ​ൽ ശു​ചീ​ക​ര​ണ​ത്തി​നാ​യി കോ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത​ല്ലാ​തെ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി തു​റ​ന്ന് പൊ​ഴി​ച്ചാ​ലി​ലെ മ​ലി​ന​ജ​ലം ഒ​ഴു​ക്കി​ക്ക​ള​യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പൊ​ഴി​ച്ചാ​ൽ ശു​ചീ​ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

Tags : nattu vishesham Pollution canal ector in crisis

Recent News

Corehub Up