x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​യ​ത് കോ​ടി​ക​ൾ; മു​ഖ്യ​പ്ര​തി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 10, 2026 05:29 PM IST | Updated: November 10, 2026 05:29 PM IST

പ്രതികൾ പിടിയിലായപ്പോൾ

കൊ​ല്ലം: ഇ​സ്ര​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യ പ്ര​തി​ക​ളെ ച​ണ്ഡീ​ഗ​ഡി​ൽ നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ അ​രു​ൺ എ​സ്രാ, മേ​രി ലോ​പ്പ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​ട്ടി​പ്പി​ന് ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ പ്ര​തി​ക​ൾ ക​ട​ന്ന​ത് പൊ​ലി​സി​ന് വ​ലി​യ ത​ല​വേ​ദ​ന​യാ​യി.

ഇ​തി​നി​ടെ ഇ​വ​ർ ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ച​ണ്ഡീ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്യാ​മ്പ് ചെ​യ്താ​യി​രു​ന്നു അ​ന്വേ​ഷ​ണം. പൊ​ലി​സ് എ​ത്തി​യ​തി​ന്‍റെ സൂ​ച​ന ല​ഭി​ച്ച​തോ​ടെ പ്ര​തി​ക​ൾ മ​ണാ​ലി​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ച​ണ്ഡീ​ഗ​ഡി​ലേ​ക്ക് ക​ട​ന്നു.

പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്ന അ​ന്വേ​ഷ​ണ സം​ഘം സെ​ക്ട​ർ 17-ലെ ​ഡൗ​ൺ​ടൗ​ൺ ഹോ​ട്ട​ൽ പ​രി​സ​ര​ത്തു നി​ന്ന് സാ​ഹ​സി​ക​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത് കൊ​ല്ല​ത്ത് എ​ത്തി​ച്ച തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Tags : Israel Crime Police Investigation CaseFile FIR

Recent News

Corehub Up