പ്രതീകാത്മക ചിത്രം
കൊച്ചി: എഡിജിപിക്കെതിരെ സമൂഹ മാധ്യമത്തിൽ മോശമായ ഭാഷയിൽ കമന്റിട്ടയാൾ അറസ്റ്റിൽ. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ രാഹുൽ രാജു (28)ആണ് അറസ്റ്റിലായത്.
എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പൊലിസാണ് രാഹുൽ രാജുവിനെ അറസ്റ്റ് ചെയ്തത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലിസ് മേധാവിയായ പി.വിജയൻ ഐ.പി.എസിനെതിരായാണ് ഇയാൾ കമന്റിട്ടത്.
ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ടയാളുടെ വീട്ടിൽ വന്ന് തിരികെ പോകുന്ന വീഡിയോയ്ക്ക് താഴെയാണ് തെറ്റിദ്ധാരണയും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിലുള്ള കമന്റ് പോസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശാനുസരണം എറണാകുളം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
Tags : Derogatory comment social media against ADGP P. Vijayan young man arrested