x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​ടെ മ​ക​നാ​ണ് താ​ൻ; ആ​രും ദേ​ശ​സ്നേ​ഹം പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്‌ക്
Published: November 10, 2026 05:09 PM IST | Updated: November 10, 2026 05:09 PM IST

കെ. ​മു​ര​ളീ​ധ​ര​ൻ

കാ​സ​ർ​ഗോ​ഡ്: വ​ന്ദേ​മാ​ത​രം വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​ടെ മ​ക​നാ​യ ത​ന്നെ ആ​രും ദേ​ശ​സ്നേ​ഹം പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ ബി​ജെ​പി​യു​ടെ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ ഈ​ശ്വ​ര പ്രാ​ർ​ഥ​ന മാ​ത്ര​മാ​ണ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന​ത്. ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് വേ​ദി​യി​ൽ ഇ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യാ​ൽ അ​ത് നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

കാ​സ​ർ​ഗോ​ഡ് മു​ള്ളേ​രി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ലാ​ബ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​ണ് വി​വാ​ദ​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യ സം​ഭ​വം. വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പ് വേ​ദി​യി​ൽ ഇ​രു​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രെ ബി​ജെ​പി രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags : KMuraleedharan Vandemataram UDF Congress NewsUpdate Headlines

Recent News

Corehub Up