മുഹമ്മദ് അഫ്സൽ
കോഴിക്കോട്: കെ.പി. കേശവമേനോന് റോഡില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ച ചെമ്മങ്ങാട് കൊടിഞ്ഞി സ്വദേശി കരുവാട്ടില്‍ വീട്ടില്‍ മുഹമ്മദ് അഫ്സലി (23)നെ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ചിനാണ് സംഭവം.
ഒരു സ്ഥാപനത്തിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്ന അരക്കിണര്‍ സ്വദേശിയായ അജ്മലിന്റെ ഉടമസ്ഥതയില്‍ ഉള്ള ആക്ടിവ സ്കൂട്ടറാണ് മോഷ്ടിച്ചത്. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പറ്റി മനസ്സിലാക്കിയത്.
ടൗണ്‍ പൊലിസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സജി ഷിനോബ്, വി.എം.ബിജു, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷിജു, വിപിന്‍, റിജീഷ്, ജലീല്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Tags : Young man youth arrested stealing scooter Police