Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Man

യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പ്പാ​ടി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. മു​ണ്ടൂ​ർ കാ​ഞ്ഞി​ക്കു​ളം സ്വ​ദേ​ശി​യാ​യ പി.​വി. അ​ജ​യ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ങ്ങാ​ട് പോ​ലീ​സാ​ണ് അ​ജ​യ്‌​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ന്നി​മാ​രി സ്വ​ദേ​ശി ജി​ഷ്ണു​വി​നെ​യാ​ണ് കാ​ർ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ജി​ഷ്ണു പാ​ല​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​വ് അ​ജ​യ്ക്കും കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​നൂ​പ് കു​മാ​റി​നും 35 ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ഒ​രു വാ​ഹ​നം കൊ​ണ്ടു​വ​ന്നി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ആ​റ്റി​ൽ​ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

മാ​ന്നാ​ർ: ആ​റ്റി​ൽ​ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കോ​ട്ട​യം പു​തു​പ്പ​ള്ളി അ​യ്യ​ങ്കു​ളം വീ​ട്ടി​ൽ പ​രേ​ത​രാ​യ സു​കു​മാ​ര​ന്‍റെയും രാ​ധു​വി​ന്‍റെയും മ​ക​ൻ മി​ഥു​ൻകു​മാ​ർ (39) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യവീ​ടാ​യ എ​ണ്ണ​യ്ക്കാ​ട് പെ​രി​ങ്ങി​ലി​പ്പു​റം പൂ​വ​ൻ​ത​റ​യി​ൽ വീ​ട്ടി​ൽ എ​ത്തി​യ യു​വാ​വ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് 3.30ന് ​വീ​ടി​ന്‍റെ സ​മീ​പ​ത്തു​ള്ള മ​ഞ്ഞ​പ്പ​ള്ളി​ക്ക​ട​വി​ൽ വ​സ്ത്രം അ​ല​ക്കാ​നും കു​ളി​ക്കാ​നു​മെ​ത്തി​യ​പ്പോ​ൾ കാ​ൽവ​ഴു​തി ആ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ മാ​ന്നാ​ർ പോലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷ യൂ​ണീ​റ്റും സ്കൂ​ബാ ടീ​മും തി​ര​ച്ചി​ൽ ന​ട​ത്തി. 4.50 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്.  കോ​ട്ട​യം പു​തു​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ഫാ​ബ്രി​കേ​ഷ​ൻ തൊ​ഴി​ൽ ന​ട​ത്തു​ന്ന ആ​ളാ​ണ്. ഭാ​ര്യ: സൗ​മ്യ മി​ഥു​ൻ, മ​ക​ൾ: മൃ​ദു​ല മി​ഥു​ൻ.

National

അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ൽ ക​യ​റി; യു​വാ​വി​നെ സിം​ഹം ക​ടി​ച്ച് കൊ​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അം​റേ​ലി​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​ക്ക​ളു​ടെ സം​ഘ​ത്തി​ന് നേ​രെ സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണം. സിം​ഹ​ത്തി​ന്റെ ക​ടി​യേ​റ്റ് ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ സോ​ഹി​ൽ മേ​മ​ൻ എ​ന്ന യു​വാ​വ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു. വ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച ഒ​രു സം​ഘം യു​വാ​ക്ക​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു വ​ന്യ​മൃ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വ​ന​ത്തി​നു​ള്ളി​ൽ സിം​ഹ​ങ്ങ​ളെ കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സോ​ഹി​ലും സു​ഹൃ​ത്തു​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘം നി​യ​മം ലം​ഘി​ച്ച് ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സിം​ഹ​ങ്ങ​ൾ ഇ​ണ​ചേ​രു​ന്ന സ​മ​യ​ത്താ​ണ് യു​വാ​ക്ക​ൾ വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​തും പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ പെ​രു​മാ​റി​യ​തും. ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ ആ​ൺ​സിം​ഹം യു​വാ​ക്ക​ൾ​ക്ക് നേ​രെ തി​രി​യു​ക​യും സോ​ഹി​ലി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം യു​വാ​വി​നെ സിം​ഹം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ത്ത​ത്. ന​ര​ഭോ​ജി​യാ​യ സിം​ഹ​ത്തെ മ​യ​ക്കു​വെ​ടി വെ​ച്ച് വീ​ഴ്ത്തി​യ ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സോ​ഹി​ലി​ന്റെ മൃ​ത​ദേ​ഹ​ത്തി​ന് അ​രി​കി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

 

 

 

 

National

മും​ബൈ​യി​ൽ 17 വ​യ​സു​കാ​രി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; പ്ര​തി അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ൽ 17 വ​യ​സു​കാ​രി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. മൃ​ത​ദേ​ഹം സ​ഞ്ജ​യ് ഗാ​ന്ധി ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് സ​മീ​പം ത​ള്ളി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ 21 കാ​ര​നാ​യ സൂ​ര​ജ് വാ​ഗ്മാ​രെ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​മു​കി​ക്ക് മ​റ്റൊ​രാ​ളു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യും ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ര​തി ക​ത്തി ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വ​ന​മേ​ഖ​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക് ടീ​മും ക്രൈം ​ബ്രാ​ഞ്ചും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, മൊ​ബൈ​ൽ കോ​ൾ ഡീ​റ്റെ​യി​ൽ​സ്, ട​വ​ർ ലൊ​ക്കേ​ഷ​ൻ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സൂ​ര​ജ് വാ​ഗ്മാ​രെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ സ​മ​ത ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

കൊ​റി​യ​ർ വ​ഴി എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ചി​ത്താ​രി സ്വ​ദേ​ശി​യാ​യ ജാ​വി​ദ് അ​ല​വി(33) യെ​യാ​ണ് ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ ചി​ത്താ​രി​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മെ​യ് 22ന് ​രാ​ത്രി 7.45ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ജാ​നൂ​ർ ഗ്രാ​മ​ത്തി​ലെ മ​ടി​യ​ൻ എ​ന്ന സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​റി​യ​ർ സ​ർ​വീ​സ് സ്ഥാ​പ​നം വ​ഴി മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നാ​യി​രു​ന്നു പ്ര​തി​യു​ടെ ശ്ര​മം.

പാ​ർ​സ​ൽ അ​യ​ക്കാ​നാ​യി ന​ൽ​കി​യ പാ​ക്ക​റ്റി​ൽ 1.580 ഗ്രാം ​തൂ​ക്കം വ​രു​ന്ന എം​ഡി​എം​എ ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ർ​സ​ൽ അ​യ​ക്കാ​നാ​യി എ​ത്തി​യ ജാ​വി​ദ് അ​പൂ​ർ​ണ്ണ​മാ​യ വി​ലാ​സ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കൊ​റി​യ​ർ ജീ​വ​ന​ക്കാ​ർ അ​യ​ക്കു​ന്ന​യാ​ളു​ടെ പൂ​ർ​ണ​മാ​യ വി​ലാ​സം രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് പാ​ർ​സ​ൽ അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

District News

​അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

പു​ന്ന​യൂ​ർ​ക്കു​ളം: ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​പ്പെ​ട്ടി​യി​ൽ ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വെ​ളി​യ​ങ്കോ​ട് പ​ത്തു​മു​റി​ക്കു സ​മീ​പം മു​ക്ക്രി​യ​ക​ത്ത് അ​ബു​വി​ന്‍റെ മ​ക​ൻ മ​ഷൂ​ദ്(18) ആ​ണ് മ​രി​ച്ച​ത്.

ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: റി​സ്ന, ജെ​സ്ന. പ്ല​സ്‌​ടു ക​ഴി​ഞ്ഞ മ​ഷൂ​ദ് ഡി​ഗ്രി​ക്ക് ചേ​രു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​ഷൂ​ദി​ന്‍റെ കൂ​ട്ടു​കാ​രാ​യ അ​ൻ​ഷീ​ഫ്, ഫാ​റൂ​ഖ് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

Kerala

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നാ​ല് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​തി​നാ​ല് വ​യ​സു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് 21 കാ​ര​നാ​യ ആ​ദി​ത്യ​നെ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2025 ഡി​സം​ബ​റി​ൽ പ്ര​തി അ​തി​ജീ​വി​ത​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2026 ജ​നു​വ​രി​യി​ലും മാ​ർ​ച്ചി​ലും വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ഇ​ടു​ക്കി​യി​ൽ യു​വാ​വ് ചെ​ക്ക് ഡാ​മി​ൽ മു​ങ്ങി​മ​രി​ച്ചു

ഇ​ടു​ക്കി: ത​ങ്ക​മ​ണി​യി​ൽ യു​വാ​വ് ചെ​ക്ക് ഡാ​മി​ൽ മു​ങ്ങി​മ​രി​ച്ചു. ത​ങ്ക​മ​ണി ത​മ്പു​രാ​ൻ​കു​ന്ന് റോ​യി​യു​ടെ മ​ക​ൻ അ​ബി​ൻ(20) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലെ ചെ​ക്ക് ഡാ​മി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ വ​ഴു​തി​വീ​ണാ​ണ് അ​പ​ക​ടം.

ബം​ഗ​ളൂ​രു​വി​ൽ നേ​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ അ​ബി​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ത​ങ്ക​മ​ണി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

ട്രെ​യി​ൻ​ത​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ട്രെ​യി​ൻ ത​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

വെ​ള്ളി​ക്കോ​ത്ത് ആ​ലി​ങ്കാ​ലി​ലെ അ​നീ​ഷ് (37) ആ​ണ് മ​രി​ച്ച​ത്. പു​തി​യ​കോ​ട്ട​യി​ലെ പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. അ​ഞ്ചു​ദി​വ​സം മു​മ്പ് കാ​ഞ്ഞ​ങ്ങാ​ട് കു​ശാ​ൽ ന​ഗ​റി​ലെ റെ​യി​ൽ​പാ​ള​ത്തി​ലാ​ണ് അ​നീ​ഷി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ട്ടെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ പി. ​കു​ഞ്ഞി​രാ​മ​ന്‍റെ​യും ക​മ​ലാ​ക്ഷി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സി​ന്ധു. മകൾ: ശ്രാവണിക. സ​ഹോ​ദ​ര​ങ്ങ​ൾ: മി​നി (പ്ലാ​ച്ചി​ക്ക​ര) സു​നി​ൽ.

National

യുവാവിനെയും അഞ്ച് വയസുള്ള മകനെയും വെട്ടിക്കൊന്നു

തി​​രു​​നെ​​ൽ​​വേ​​ലി: ത​​മി​​ഴ്നാ​​ട്ടി​​ലെ തി​​രു​​നെ​​ൽ​​വേ​​ലി ജി​​ല്ല​​യി​​ൽ നാ​​ൽ​​പ്പ​​തു​​കാ​​ര​​നെ​​യും അ​​ഞ്ചു വ​​യ​​സു​​ള്ള മ​​ക​​നെ​​യും അ​​ക്ര​​മി​​സം​​ഘം വെ​​ട്ടി​​ക്കൊ​​ന്നു. ക​​ല്ലി​​ഡാ​​യ്ക്കു​​റി​​ച്ചി- തി​​രു​​നെ​​ൽ​​വേ​​ലി ഹൈ​​വേ​​യി​​ലെ വ​​ള്ളാ​​ത്ത് ന​​ന്പി​​കു​​ള​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

കാ​​ളി​​മു​​ത്തു​​വും മ​​ക​​നു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ത്തി​​ൽ സ​​ഞ്ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന കാ​​ളി​​മു​​ത്തു​​വി​​നെ അ​​ക്ര​​മി​​സം​​ഘം കാ​​റു​​കൊ​​ണ്ട് ഇ​​ടി​​ച്ചു​​വീ​​ഴ്ത്തി വെ​​ട്ടി​​ക്കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. കാ​​ളി​​മു​​ത്തു​​വി​​ന്‍റെ ത​​ല റോ​​ഡി​​ൽ ഉ​​പേ​​ക്ഷി​​ച്ച ബാ​​ഗി​​ൽ​​നി​​ന്ന് ക​​ണ്ടെ​​ടു​​ത്തു.

കാ​​ളി​​മു​​ത്തു​​വി​​ന്‍റെ മൂ​​ത്ത​​മ​​ക​​നാ​​യ പ​​തി​​ന​​ഞ്ചു​​കാ​​ര​​നെ പ​​രി​​ക്കു​​ക​​ളോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മു​​ൻ​​വൈ​​രാ​​ഗ്യ​​മാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ നി​​ഗ​​മ​​നം.

Kerala

മ​ണ്ണ​ഞ്ചേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

 

മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം തോ​പ്പി​ൽ ഷ​ഹാ​ൻ (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും മ​ണ്ണ​ഞ്ചേ​രി പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷ​ഹാ​ൻ പി​ടി​യി​ലാ​യ​ത്. ര​ണ്ട് ഗ്രാം ​എം​ഡി​എം​എ ആ​ണ് യു​വാ​വ് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

എ​സ്ഐ ടോ​മി​ൻ ജോ​സ്, എ​എ​സ്ഐ ബി​ജു, ജി​എ​എ​സ്ഐ ഉ​ല്ലാ​സ്, ലേ​ഖ, സി​പി​ഒ സു​ധീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ മ​രം വീ​ണു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ മ​രം വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ചെ​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ഇ​ടു​ക്കി ഏ​ല​പ്പാ​റ​യി​ലാ​ണ് അ​പ​ക​ടം. പ്ര​വീ​ണും സു​ഹൃ​ത്തും സ്കൂ​ട്ട​റി​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഉ​ണ​ങ്ങി നി​ന്ന മ​ര​ത്തി​ന്‍റെ ചി​ല്ല ഒ​ടി​ഞ്ഞ് താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​വീ​ണി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

District News

അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​ന് കു​ത്തേ​റ്റു

നാ​ദാ​പു​രം: അ​മി​ത വേ​ഗ​ത​യി​ലും ഭീ​തി പ​ര​ത്തു​ന്ന വി​ധ​ത്തി​ലും സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​ന് കു​ത്തേ​റ്റു. സം​ഭ​വ​ത്തി​ൽ തൂ​ണേ​രി പ​ട്ടാ​ണി സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി (28) നെ ​നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ലി​പ്പി​ൽ മു​ക്കി​ലും പ​രി​സ​ര​ത്തെ​യും റോ​ഡി​ൽ ഭീ​തി പ​ര​ത്തു​ന്ന വി​ധം വാ​ഹ​ന മോ​ടി​ച്ച​ത്
തൂ​ണേ​രി സ്വ​ദേ​ശി ഒ​റ്റ​പ്പി​ലാ​വു​ള്ള​തി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (32) ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മോ​ട്ടോ​ർ ബൈ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ഷി​ഖി​നെ പ്ര​തി ക​ത്തി കൊ​ണ്ട് മു​ഖ​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​സ​ക്ത​നാ​യ മു​ഹ​മ്മ​ദ​ലി​ലെ നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സും ചേ​ർ​ന്ന് ബ​ല​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ഷി​ഖി​നെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കാ​യം​കു​ള​ത്ത് ഫൈ​ബ​ർ വ​ള്ളം തു​ഴ​യു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു  

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഫൈ​ബ​ർ വ​ള്ളം തു​ഴ​യു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. കാ​യം​കു​ളം എ​രു​വ ക​രി​പ്പു​ഴ​ത്തോ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

എ​രു​വ ചി​റ​കു​ള​ങ്ങ​ര വീ​ട്ടി​ൽ ശ​ര​ത് (വി​ഷ്ണു-40) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. സു​ഹൃ​ത്തി​നൊ​പ്പം വ​ള്ളം തു​ഴ​യു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

നാ​ട്ടു​കാ​രും കാ​യം​കു​ളം പോലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ ഏ​റെ നേ​രം നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത്. പി​താ​വ്: ശ​ശി. മാ​താ​വ്: ഗി​രി​ജ. സ​ഹോ​ദ​രി: അ​ശ്വ​തി. മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

നേ​വി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​റ​ഞ്ഞ് ജോ​ലി ത​ട്ടി​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഇ​ന്ത്യ​ൻ നേ​വി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​റ​ഞ്ഞ് വ​ൻ ജോ​ലി ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി വി​മ​ൽ എ​സ്. ന​മ്പൂ​തി​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ൻ​ഡ്യ​ൻ നേ​വി​യി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും കേ​ര​ള പോ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. നേ​വി​യി​ൽ സ​ർ​വീ​സി​ലു​ള്ള ക​മാ​ൻ​ഡ​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​മീ​പി​ച്ചി​രു​ന്ന​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ജോ​ലി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് ഇ​യാ​ളെ കൊ​ച്ചി പോ​ലീ​സ് ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി വ​ൻ​തോ​തി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ടെ​റ​സി​ലെ സൈ​ഡ് ഭി​ത്തി​യി​ൽ ഇ​രു​ന്ന് ഫോ​ൺ ചെ​യ്യ​വേ താ​ഴെ വീ​ണു; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

പാ​ല​ക്കാ​ട്: നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് താ​ഴെ​വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി ശ്യാം ​പ്ര​സാ​ദി​നാ​ണ് (29) അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ശ്യാം ​പ്ര​സാ​ദ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ യു​വാ​വ് വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. സോ​ളാ​ർ​പാ​ന​ൽ ഫി​റ്റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി കൂ​റ്റ​നാ​ടെ​ത്തി​യ ശ്യാം ​നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്തി​ന് തൊ​ട്ട​രി​കി​ലെ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു താ​മ​സം.

താ​മ​സി​ക്കു​ന്ന മു​റി​യി​ൽ നി​ന്നും ശ്യാം ​ഫോ​ൺ ചെ​യ്യു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ടെ​റ​സി​ന്‍റെ സൈ​ഡ് ഭി​ത്തി​യി​ൽ ഇ​രി​ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Kerala

ഇ​ന്നോ​വ കാ​റി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ ഇ​ന്നോ​വ കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന വ​ന്‍ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മേ​ലാ​റ്റൂ​ര്‍ എ​ട​പ്പ​റ്റ ത​യ്യി​ല്‍ നി​ഹാ​ല്‍ മു​ഹ​മ്മ​ദ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി എ​ട്ട​ര​യോ​ടെ മ​ഞ്ചേ​രി ച​മ​യം ജം​ഗ്ഷ​നി​ൽ വ​ച്ച് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞി​ട്ടാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍​നി​ന്നും പ​തി​നാ​റ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ന്നോ​വ വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ല്‍ അ​ഞ്ച് വ​ലി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

പാ​ണ്ടി​ക്കാ​ട് എ​ക്‌​സൈ​സും പ‌ോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​ഹ​നം നി​ര്‍​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സും എ​ക്‌​സൈ​സും പി​ന്തു​ട​ര്‍​ന്നു. ഇ​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു.

തു​ട​ര്‍​ന്നാ​ണ് നാ​ട്ടു​കാ​ര്‍ വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി​യ​ത്. ഇ​തോ​ടെ ഇ​യാ​ള്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. എ​ന്നാ​ൽ നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി.

Kerala

കോ​ന്നി​യി​ൽ യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി കൊ​ക്കാ​ത്തോ​ട് അ​ള്ളൂ​ങ്ക​ലി​ല്‍ യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ക്കാ​ത്തോ​ട് അ​ള്ളൂ​ങ്ക​ല്‍ താ​ന്നി​മൂ​ട്ടി​ല്‍ മ​നോ​ജി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. 41 വ​യ​സാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. മ​നോ​ജി​ന്‍റെ വ​സ്ത്ര​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണും തോ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ഷീ​ബ പ​റ​ഞ്ഞു.

മ​നോ​ജ് കു​ളി​ക്കാ​നാ​യി തോ​ട്ടി​ലി​റ​ങ്ങു​ന്ന​താ​യി ചി​ല പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ടി​രു​ന്നു. ന​ല്ല ആ​ഴ​മു​ള്ള
തോ​ടാ​ണ്. ഇ​യാ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊച്ചി: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ ചേന്ദമംഗലം ഗോതുരുത്ത് ചേരമാൻതുരുത്തി വീട്ടിൽ ബെൻറ്റോയെ (26) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.

കഴിഞ്ഞ ഏപ്രിൽ 15ന് വടക്കേക്കര ചിറ്റാറ്റുകരയിൽവച്ച് ഇയാളും, സംഘവും ചേർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന്, വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എം. നെർഷോൺ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.പി. പ്രവീൺ, സി.എ. അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Kerala

ദിവസങ്ങളായി കാണാതിരുന്ന യുവാവിന്‍റെ മൃതദേഹം വീട്ടുകിണറ്റില്‍

വര്‍ക്കല: മൂന്ന് ദിവസമായി കാണാതായിരുന്ന യുവാവിന്‍റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി വിജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടുപരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

വിജിന്‍റെ അമ്മയാണ് കിണറ്റില്‍ എന്തോ കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ഇത് മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അയിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലക്ഷങ്ങളുടെ എംഡിഎംഎ; യുവാവും യുവതിയും അറസ്റ്റിൽ

വടക്കഞ്ചേരി: ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. 46 ഗ്രാം എംഡിഎംഎയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്‍റെ പിടിയിലായത്.

ഞായറാഴ്ച രാവിലെ പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപമാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ഇരുവരും രണ്ട് ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. ബസ് ഇറങ്ങിയശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടയാണ് ഇവർ പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്‍റെ പാന്‍സിന്‍റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്‍റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെടുത്തത്.

ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്.

District News

നാ​ലു കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: നാ​ലു ക്രി​മി​ന​ൽ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. അ​ജാ​നൂ​ർ കൊ​ള​വ​യ​ൽ ഇ​ട്ട​മ്മ​ൽ സ്വ​ദേ​ശി കെ.​എം. അ​ഹ​മ്മ​ദ് അ​ഫ്സ​ലി​നെ​യാ​ണ് (32) ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റാ​ണ് പ്ര​തി​ക്കെ​തി​രേ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ന​ര​ഹ​ത്യാ​ശ്ര​മം, മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്നി​വ​യ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്. ഹൊ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ദി​നേ​ശ​ൻ, എ​സ്ഐ ടി. ​നീ​തു, എ​എ​സ്ഐ എം. ​പ്ര​കാ​ശ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജീ​ഷ് കു​മാ​ർ, ഇ.​കെ. ധ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ക​ർ​ശ​ന സു​ര​ക്ഷ​യോ​ടെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Kerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ ബന്ധം വേർപെടുത്തിയ, മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

യുവതിയുടെ പേരിൽ മലയോരത്ത് ഉണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയൊരു വീടും സ്ഥലവും വാങ്ങി. വീടും സ്ഥലവും വാങ്ങിയ ശേഷം ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കി. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും പണം തട്ടി. പിന്നീട് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് ഒഴിയുകയായിരുന്നു.

വിവാഹിതനായ ശ്രീജിത്ത് ഈ ബന്ധം വേർപെടുത്തിയിരുന്നു. മുൻപും ഇയാൾ വിവാഹ ബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ സമീപിച്ച് ബന്ധം സ്ഥാപിച്ച് പണം തട്ടിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിനിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.

District News

മ​ദ്യ​ല​ഹ​രി​യി​ൽ 16കാ​രി​ക്കു നേരേ ക​യ്യേ​റ്റത്തിന് ശ്ര​മി​ച്ച യു​വാ​വ് പോ​ലീ​സ് പിടിയിൽ

ത​ല​യോ​ല​പ്പ​റ​മ്പ്: മ​ദ്യ​ല​ഹ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കു​ക​യും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​വ​രു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ത​ല​യോ​ല​പ​റ​മ്പ് ഇ​ല്ലി​ത്തൊ​ണ്ട് മാ​വു​ങ്ക​ൽ പ്ര​ശാ​ന്തി(34)​നെ​തി​രെ​യാ​യി​രു​ന്നു വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.14​ന് രാ​ത്രി ത​ല​യോ​ല​പ​റ​മ്പി​ൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ പ്ര​ശാ​ന്തി​നെ ത​ല​യോ​ല​പ്പറ​മ്പ് പോ​ലീ​സ് വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കാ​യി വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ൾ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്തെ​ന്നാ​ണ് കേ​സ്. ആ​ർ എം ​ഒ യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പ​ള്ളു​രു​ത്തി​യി​ൽ എ​ൽ​എ​സ്‌​ഡി സ്റ്റാ​മ്പു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ള്ളു​രു​ത്തി ചു​ള്ളി​ക്ക​ൽ ഹൗ​സി​ൽ അ​നു ജോ​യ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ച്ചി സി​റ്റി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​മു​ക്ത ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ർ​ക്കോ ഹ​ണ്ട്' പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ൽ​എ​സ്‌​ഡി സ്റ്റാ​മ്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​പ​ള്ളു​രു​ത്തി പു​ല്ല​ർ ദേ​ശം റോ​ഡ് സ്നേ​ഹം ലൈ​നി​ലു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 11 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

പ്ര​തി​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

District News

സ്‌​കൂ​ളി​നു മു​ക​ളി​ല്‍ ക​യ​റി തീ ​കൊ​ളു​ത്തി​യ യു​വാ​വ് മ​രി​ച്ചു

കൊ​ട്ടി​യം: സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി തീ​കൊ​ളു​ത്തി​യ അ​ധ്യാ​പ​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ചാ​ന്തു​ര്‍ അ​മ്പ​ല​ത്തും കാ​ല അ​മ്പ​നാ​ട്ടു വീ​ട്ടി​ല്‍ അ​ജി​ത് (40) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മു​ഖ​ത്ത​ല എ​ന്‍​എ​സ്എ​സ് യു​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. പാ​ല​ക്കാ​ട് അ​ധ്യാ​പ​ക​നാ​യി ജോ​ലി​നോ​ക്കു​ക​യാ​ണി​യാ​ള്‍.

മ​രി​ക്കാ​ന്‍ പോ​കു​ന്ന വി​വ​രം ഇ​യാ​ള്‍ ബ​ന്ധു​വി​നെ രാ​ത്രി​യി​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ച്ചു. ബ​ന്ധു ഉ​ട​ന്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും മു​ഖ​ത്ത​ല​യി​ലെ​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സ്‌​കൂ​ള്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ള്‍ കു​പ്പി​യി​ല്‍ ക​രു​തി​യി​രു​ന്ന പെ​ട്രോ​ള്‍ ശ​രീ​ര​ത്തി​ലൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യി​രു​ന്നു. വി​ജ​യ​ന്‍​പി​ള്ള​യു​ടെ​യും ഗീ​താ​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ശ്രീ​ക്കു​ട്ടി. മ​ക​ള്‍: ആ​ത്മി​ക. സം​ഭ​വ​ത്തി​ൽ കൊ​ട്ടി​യം പോ​ലീ​സ്‌​കേ​സെ​ടു​ത്തു.

Kerala

വ​ര്‍​ക്ക​ല​യി​ല്‍ യു​വാ​വ് കാ​യ​ലി​ല്‍ മു​ങ്ങി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ യു​വാ​വ് കാ​യ​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. കാ​പ്പി​ല്‍ ബീ​ച്ചി​ന് സ​മീ​പ​ത്തു​ള്ള കാ​യ​ലി​ലാ​ണ് യു​വാ​വ് മു​ങ്ങി മ​രി​ച്ച​ത്. അ​ഞ്ച​ല്‍ പ​ന​ച്ച​വി​ള ക​മ​ലാ​വി​ലാ​സ​ത്തി​ല്‍ കെ ​ക​ണ്ണ​ന്‍ (42) ആ​ണ് മ​രി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ങ്ങ​നെ​യാ​ണ് കാ​യ​ലി​ല്‍ വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Kerala

മാ​ലി​ന്യം ക​ല​ര്‍​ന്ന കു​പ്പി​വെ​ള്ളം കു​ടി​ച്ചു; യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

കൊ​ല്ലം: മാ​ലി​ന്യം ക​ല​ര്‍​ന്ന കു​പ്പി​വെ​ള്ളം കു​ടി​ച്ച യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍. കൊ​ല്ലം ക​ണ്ട​ച്ചി​റ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് വാ​ങ്ങി​യ കു​പ്പി​വെ​ള്ള​ത്തി​ലാ​ണ് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളം കു​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ര​ഞ്ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തു​ന്ന കു​പ്പി​വെ​ള്ള​മാ​ണ് ക​ണ്ട​ച്ചി​റ​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്.

ഇ​ത് കു​ടി​ച്ച ഉ​ട​നെ ര​ഞ്ജി​ത്തി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ല്‍ വെ​ളു​ത്ത പാ​ട​ക​ളും മാ​ലി​ന്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

District News

യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു​

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ടി​നു സ​മീ​പം ഈ​റ്റ​ക്കാ​ന​ത്ത് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ല​ത്ത് വീ​ട്ടി​ൽ അ​നി​ൽ (ത​മ്പി-44)​ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മ​ര​ച്ചി​ല്ല മു​റി​ച്ച ശേഷം താ​ഴെ​യി​റ​ങ്ങി​യ​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ രാ​ജാ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കി​. സംസ്കാരം നടത്തി. ഭാ​ര്യ: ര​ജി​ത. മ​ക്ക​ൾ: ആ​ര്യ​ന​ന്ദ, ആ​ദി​ദേ​വ്.​രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ യു​വാ​വി​ന് പെ​രു​മ്പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ യു​വാ​വി​നെ പെ​രു​മ്പാ​മ്പ് ക​ടി​ച്ചു. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ആ​സാ​ദി​നാ​ണ് ക​ടി​യേ​റ്റ​ത്. റോ​ഡി​ന്‍റെ ന​ടു​വി​ൽ കി​ട​ന്ന പെ​രു​മ്പാ​മ്പി​നെ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്.

ചു​ര​ത്തി​ലെ ഒ​മ്പ​താം വ​ള​വി​ലാ​ണ് സം​ഭ​വം. പെ​രു​മ്പാ​മ്പ് റോ​ഡി​ൽ കി​ട​ക്കു​ന്ന​ത് കാ​ര​ണം ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി​രു​ന്നു. ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നും ഒ​ടു​ങ്ങാ​ക്കാ​ടു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് കാ​റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്ന ആ​സാ​ദ് കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി പാ​മ്പി​നെ മാ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ക​ടി​യേ​റ്റ​ത്.

പാ​മ്പി​നെ മാ​റ്റു​ന്ന​തി​നാ​യി പാ​മ്പി​ന്‍റെ ദേ​ഹ​ത്ത് കൈ ​കൊ​ണ്ട് പി​ടി​ച്ച സ​മ​യ​ത്താ​ണ് ആ​സാ​ദി​നെ പാ​ന്പ് ക​ടി​ച്ച​ത്. ഉ​ട​നെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പാ​മ്പ് പി​ന്നീ​ട് ഇ​ഴ​ഞ്ഞ് റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തേ​ക്ക് നീ​ങ്ങി.

Kerala

കു​ക്ക​റി​ലെ ചോ​റി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കു​ക്ക​റി​ലെ തി​ള​പ്പി​ച്ച ചോ​റി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ടു​പ്പൂ​ട്ടി സ്വ​ദേ​ശി​യാ​യ തെ​ങ്ങി​ങ്ക​ൽ വീ​ട്ടി​ൽ ബി​നീ​ഷ് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

400 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക്ക് ര​ണ്ടു കേ​സു​ക​ളു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കും സം​ഘ​ത്തി​നും എ​തി​രേ ക​ത്തി​വീ​ശി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ് ബി​നീ​ഷ്

കു​ന്നം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷി​ന് അ​ടു​പ്പൂ​ട്ടി​യി​ലെ ഒ​രു വീ​ട്ടി​ൽ ക​ഞ്ചാ​വു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം വീ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നും കു​ക്ക​ർ വി​സി​ല​ടി​ച്ചു. ക​ഞ്ചാ​വി​ന്‍റെ മ​ണം ല​ഭി​ച്ച പോ​ലീ​സ് അ​ടു​ക്ക​ള​യി​ലെ​ത്തി. കു​ക്ക​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ടു​പ്പി​ൽ തി​ള​ച്ചി​രു​ന്ന ചോ​റി​ൽ​നി​ന്നും ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി.

കു​ന്നം​കു​ളം, ഗു​രു​വാ​യൂ​ർ ഡാ​ൻ​സാ​ഫ് ടീ​മും കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ത് സോ​മ​ൻ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന് നേ​രെ ആ​ക്ര​മ​ണം; യു​വാ​വി​ന് കു​ത്തേ​റ്റു

പാ​ല​ക്കാ​ട്: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ സ​ഹ​യാ​ത്രി​ക​ന്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം സ്വ​ദേ​ശി ജി​ഷ്ണു​വി​ന് (25) ആ​ണ് കു​ത്തേ​റ്റ​ത്.

പ്ര​തി​യാ​യ വ​യോ​ധി​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നു അ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം.

എ​റ​ണാ​കു​ളം-​ക​രാ​യി​ക്ക​ല്‍ എ​ക്‌​സ്പ്ര​സി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ച​യാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ജി​ഷ്ണു. ന​ല്ല തി​ര​ക്കു​ള്ള ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​ളു​ടെ ദേ​ഹ​ത്ത് അ​റി​യാ​തെ ത​ട്ടി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ക​ത്തി​യെ​ടു​ത്ത് കാ​ലി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ഷ്ണു പ​റ​ഞ്ഞു.

Kerala

അ​ടി​മാ​ലി​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. ഇ​രു​മ്പു​പാ​ലം പ​ടി​ക്ക​പ്പ് ഉ​ന്ന​തി​യി​ലെ ര​മേ​ശ് (24) ആ​ണ് മ​രി​ച്ച​ത്.

വൈ​ദ്യു​തി ലൈ​നി​ൽ ചാ​ഞ്ഞു​കി​ട​ക്കു​ന്ന മ​ര​ക്ക​മ്പു​ക​ളെ​ല്ലാം വെ​ട്ടു​ന്ന ജോ​ലി​ക്കി​ടെ​യാ​ണ് വൈ​ദ്യു​താ​ഘാ​തം ഏ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ക​ന​ത്ത മ​ഴ​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഹൊ​സ്ദു​ർ​ഗി​ൽ യു​ബി​എം​സി സ്കൂ​ൾ വ​ള​പ്പി​നോ​ട് ചേ​ർ​ന്ന മ​തി​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞു താ​ണു.

സ്കൂ​ൾ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യി​ലാ​ണ് കോ​ൺ​ക്രീ​റ്റ് ഭീ​മും ഉ​രു​ള​ൻ ക​ല്ലു​ക​ളും ഉ​ൾ​പ്പെ​ടെ നി​ലം പ​തി​ച്ച​ത്. ആ​രും ക​ട​ന്നു​പോ​കാ​ത്ത സ​മ​യ​മാ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

National

യു​വാ​വി​നെ കൊ​ന്ന ശേ​ഷം ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി; ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ല്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​രി​ൽ യു​വ​തി​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ഭാ​ര്യ​യു​ടെ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി. ഫ​ത്തേ​പൂ​ർ സ്വ​ദേ​ശി വി​ജ​യ് നി​ഷാ​ദി​നെ മെ​യ് എ​ട്ട് മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വി​ജ​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കി​ര​ൺ ദേ​വി, ഭ​ർ​ത്താ​വ് കാം​ത പ്ര​സാ​ദ് എ​ന്നി​വ​ർ പി​ടി​യി​ലാ​യി.

വി​ജ​യ്‌​യും കി​ര​ണും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കാം​ത ഇ​രു​വ​രു​ടെ​യും ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ക​യും തു​ട​ർ​ന്ന് കി​ര​ണു​മാ​യി ചേ​ർ​ന്ന് വി​ജ​യ്‌​യെ കൊ​ല​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ടു​ക​യു​മാ​യി​രു​ന്നു.

ദ​മ്പ​തി​ക​ൾ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി വി​ജ​യ്‌​യെ കി​ര​ൺ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ഈ ​സ​മ​യം കം​ത ഇ​യാ​ളെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ക​യു​മാ​യി​രു​ന്നു. കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​പ്പ​റ്റി ദ​മ്പ​തി​ക​ൾ യൂ​ട്യൂ​ബി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

മൃ​ത​ദേ​ഹം ചാ​ക്കി​ൽ കൊ​ള്ളാ​താ​യ​പ്പോ​ഴാ​ണ് ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ച്ച് വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. തെ​ളി​വു​ക​ളെ​ല്ലാം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ദ​മ്പ​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു.

 

District News

സ്കൂ​ട്ട​ർ പോ​സ്റ്റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്

അ​ള​ഗ​പ്പ​ന​ഗ​ർ: സ്കൂ​ട്ട​ർ പോ​സ്റ്റി​ൽ ഇ​ടി​ച്ചു​മ​റി​ഞ്ഞ് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വേ​ലൂ​പ്പാ​ടം കി​ണ​ർ സ്വ​ദേ​ശി ക​രി​യ​ത്താ​ൻ വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്കു ഗു​രു​ത​ര​പ​രി​ക്കേ​റ്റ അ​ഭി​ജി​ത്തി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ല്ലൂ​ർ പാ​ടം വ​ഴി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പോ​സ്റ്റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ അ​ള​ഗ​പ്പ പാ​ർ​ക്കി​ന്‍റെ ക​മ്പി​വേ​ലി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

District News

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്

വ​ട​ക്ക​ഞ്ചേ​രി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ ആ​ണ്ടി​യ​പ്പു​വി​ന്‍റെ മ​ക​ൻ ര​ത്നേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ ര​ത്നേ​ഷ് ജോ​ലി ക​ഴി​ഞ്ഞ് പ​തി​വു​പോ​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ന്ന​ങ്കാ​ടി​നും വേ​ങ്ങ​ശേ​രി​ക്കു​മി​ട​യി​ൽ മേ​ലി​ടി​ക്കാ​വ് പ​ള്ളി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​ന്നി റോ​ഡി​ലേ​ക്കു​ചാ​ടി വാ​ഹ​ന​ത്തി​ലും കാ​ലി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും വ​ഴി​യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് മു​മ്പും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ത​ട​യു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വ​നം​വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി

കാ​യം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി മ​ന്ത്രി. കെ​പി റോ​ഡി​ൽ റെ​യി​ൽ​വേ​മേ​ൽ പാ​ല​ത്തി​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​രീ​ല​ക്കു​ള​ങ്ങ​ര ത​റ​മേ​ൽ തെ​ക്ക​തി​ൽ അ​ബി​ൻ ബാ​ബു (30), അ​ടു​ർ മ​ട​വി​ള​യി​ൽ ജോ​ർ​ജ് (28) എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റ​ത്.

അ​ബി​ൻ ബാ​ബു​വി​നെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സൃ​ഹൃ​ത്തു​ക്ക​ൾ ബൈ​ക്കി​ലി​രു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ജോ​ർ​ജ് റോ​ഡി​ൽ​ പ​രിക്കുപ​റ്റി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​തു​വ​ഴി​വ​ന്ന മ​ന്ത്രി എം. ​ലി​ജു ഉ​ട​ൻ ഗ​ൺ​മാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ക്കേ​റ്റ ജോ​ർ​ജി​നെ ഔ​ദ്യോ​ഗി​ക​വാ​ഹ​ന​ത്തി​ൽ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നു വേ​ണ്ട ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് നി​ർ​ദേ​ശി​ച്ച്, പ​രു​ക്കേ​റ്റ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചശേ​ഷ​മാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.

National

ബ​ന്ധു​വാ​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ മർദിച്ചു കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ ബ​ന്ധു​വാ​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ആ​സാം സ്വ​ദേ​ശി​യെ ഒ​രു സം​ഘം ആ​ളു​ക​ള്‍ ചേ​ർ​ന്ന് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ആ​സാം സ്വ​ദേ​ശി​യാ​യ പ്രൊ​സ​ന്‍​ജി​ത്ത് ദാ​സ് (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​സാ​മി​ല്‍ നി​ന്ന് ജോ​ലി​ക്കാ​യി തി​രു​വ​ള്ളൂ​രി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു പ്രൊ​സ​ന്‍​ജി​ത്തും ആ​റ് പേ​രും. തി​രു​വ​ള്ളൂ​രി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു സം​ഘം. മ​ദ്യ​ല​ഹ​രി​യി​ല്‍ പ്രൊ​സ​ൻ​ജി​ത്ത് സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. കു​ടി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ എ​ത്തു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. സ്ത്രീ ​ഉ​ട​ൻ ത​ന്നെ വീ​ട്ടി​ല്‍ ക​യ​റി വാ​തി​ല്‍ അ​ട​ച്ചു.

പ്രൊ​സ​ന്‍​ജി​ത്ത് അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും ജ​ന​ല്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ്ത്രീ ​ബ​ന്ധു​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഇ​തോ​ടെ സ്ത്രീ​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി പ്രൊ​സ​ന്‍​ജി​ത്തി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്രൊ​സ​ന്‍​ജി​ത്ത് പി​ന്നീ​ട് മ​രി​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കാ​മു​കി​യെ മ​ർ​ദി​ച്ച ശേ​ഷം റോ​ഡി​ൽ ത​ള്ളി; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: കാ​മു​കി​യെ മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും മ​രി​ച്ചെ​ന്നു ക​രു​തി റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി നി​തി​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ നി​തി​ന്‍റെ വി​വാ​ഹം തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്.

പ​ട്ടി​മ​റ്റം സ്വ​ദേ​ശി​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ് യു​വ​തി. നി​തി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച​തോ​ടെ ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഇ​വ​ർ ത​മ്മി​ൽ ക​ല​ഹ​മു​ണ്ടാ​യി.

ക​ടു​ത്ത മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ യു​വ​തി മ​രി​ച്ചെ​ന്നു ക​രു​തി നി​തി​ൻ, ഇ​വ​രു​ടെ കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി കോ​ത​മം​ഗ​ലം ന്യൂ ​ബൈ​പാ​സി​ൽ കോ​ഴി​പ്പി​ള്ളി ഭാ​ഗ​ത്തെ വി​ജ​ന​മാ​യ കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ ബോ​ധം വീ​ണ്ടു കി​ട്ടി​യ യു​വ​തി ഇ​ഴ​ഞ്ഞു​നീ​ങ്ങി കോ​ഴി​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ എ​ത്തി നാ​ട്ടു​കാ​രെ വി​വ​രം ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Kerala

കിണറ്റിൽ വീണ് യുവാവ് മരിച്ചു

നീ​ണ്ടൂ​ർ: കി​ണ​റ്റി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. നീ​ണ്ടൂ​ർ ക​ല്ലു​ങ്ക​ൽ പ​റ​മ്പി​ൽ സ​നി​ഷ് (45) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കി​ണ​റി​ന്‍റെ ആ​ൾ​മ​റ കെ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സ​നി​ഷ് കി​ണ​റ്റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സ​നീ​ഷ് വീ​ട്ടി​ൽ എ​ത്തി​യി​ല്ല​ന്ന വി​വ​രം വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ സ​മീ​പ​ത്തെ കി​ണ​റി​ന്‍റെ അ​ടു​ത്ത് ചെ​രു​പ്പ് കി​ട​ക്കു​ന്ന​ത് ക​ണ്ടു.

തു​ട​ർ​ന്ന് കോ​ട്ട​യ​ത്തുനി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി കി​ണ​റ്റി​ൽനി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​നി​ഷ് കി​ണ​റി​ന്‍റെ കെ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

വ​യ​റി​ല്‍ ക​ത്തി​വ​ച്ച് യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു; സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: വ​യ​റി​ല്‍ ക​ത്തി​വ​ച്ച് യു​വാ​വി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ല്‍ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം അ​യ​പ്പി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​രു​ക​യു​മാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് അ​ര​ക്കി​ണ​ര്‍ സ്വ​ദേ​ശി ഷ​ക്കീ​ര്‍ നി​വാ​സി​ല്‍ മു​ഹ​മ്മ​ദ് കൈ​ഫ്(23), പെ​രു​മ​ണ്ണ പു​ളി​ക്ക​ല്‍ താ​ഴം സ്വ​ദേ​ശി മേ​ലേ​കു​ഴി​മ്പാ​ട്ടി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ന്‍​ഷി​ദ്(23), പെ​രു​വ​യ​ല്‍ കാ​യ​ലം സ്വ​ദേ​ശി അ​ത്തി​ക്കാ​ട്ടി​ന്‍​മേ​ല്‍ വീ​ട്ടി​ല്‍ ഫ​സ​ല്‍(26) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് എ​സ്കെ ടെ​മ്പി​ള്‍ റോ​ഡി​ന് സ​മീ​പ​ത്തു​വ​ച്ച് ഇ​വ​ര്‍ ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച ശേ​ഷം വ​യ​റി​ല്‍ ക​ത്തി​വ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നാ​ലെ ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി ഗൂ​ഗി​ള്‍ പേ ​വ​ഴി മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് 27,000 രൂ​പ അ​യ​പ്പി​ക്കു​ക​യും പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 1500 രൂ​പ ക​വ​രു​ക​യും ചെ​യ്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ച്ചാ​ണ് മൂ​ന്ന് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

പാ​ച്ച​ല്ലൂ​ര്‍ പൊ​ഴി​ക്ക​ര​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

തി​രു​വ​ല്ലം: പാ​ച്ച​ല്ലൂ​ര്‍ പൊ​ഴി​ക്ക​ര​യി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. തി​രു​വ​ല്ലം ഇ​ട​യാ​ര്‍ കി​ളി​യ​ന്‍ മു​ട​മ്പ​ന്‍ വീ​ട്ടി​ല്‍ നി​സാ​മി​ന്‍റെ മ​ക​ന്‍ ഷ​ഹി​ന്‍ (22) നെ ആ​ണ് കാ​ണാ​താ​യ​ത്.

ഇന്നലെ വൈ​കു​ന്നേ​രം 3.40 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. വൈ​കുന്നേരം 11 പേ​ര​ട​ങ്ങു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​മാ​യി​രു​ന്നു പൊ​ഴി​ക്ക​ര​യി​ല്‍ എ​ത്തി​യ​ത്. അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ക​ട​ലും ആ​റും ചേ​രു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യി ആ​റി​ലാ​യി​രു​ന്നു യു​വാ​ക്ക​ള്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം അ​ടി​യൊ​ഴു​ക്കു​ള​ള പൊ​ഴി​യി​ല്‍ കു​ളി​ക്ക​വേ​യാ​ണ് ഷ​ഹി​നെ കാ​ണാ​താ​യ​ത്.

യു​വാ​ക്ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഷ​ഹി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ല്ലം പോ​ലീ​സും പൂ​ന്തു​റ പോ​ലീ​സും വി​ഴി​ഞ്ഞ​ത്തു​നി​ന്നും കോ​സ്റ്റ​ല്‍ പോ​ലീ​സും ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി വൈ​കു​ന്ന​രം ആറു മ​ണി​വ​രെ തെര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഷ​ഹി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. തി​രു​വ​ല്ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ടം; അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, താ​ഴേ​ക്കു​വീ​ണ സ്ത്രീ​ക്ക് ര​ക്ഷ​ക​നാ​യി യു​വാ​വ്

കൂ​ത്തു​പ​റ​മ്പ്: ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്കു​വീ​ണ സ്ത്രീ ​തൊ​ഴി​ലാ​ളി​ക്ക് ദൈ​വ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശ​മേ​കി കൂ​ടെ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വ്. പാ​നൂ​രി​ന​ടു​ത്ത തൂ​വ്വ​ക്കു​ന്നി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു​സം​ഭ​വം. തൂ​വ്വ​ക്കു​ന്ന് ക​ല്ലു​മ്മ​ൽ​പ​ള്ളി​ക്ക് സ​മീ​പ​ത്തെ വ​ലി​യ പീ​ടി​ക​യി​ൽ ഷൗ​ക്ക​ത്തി​ന്‍റെ ഇ​രു​നി​ല വീ​ടി​ന് മു​ക​ളി​ലെ ഓ​ട് താ​ഴേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ട​വും അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ന​ട​ന്ന​ത്.

തൊ​ഴി​ലാ​ളി​യാ​യ വ​ള​യം ക​ല്ലു​നി​ര സ്വ​ദേ​ശി​നി ച​ന്ദ്രി മു​ക​ളി​ൽ​നി​ന്നും താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം താ​ഴെ ച​ര​ക്ക് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി ര​ഞ്ജീ​ഷ് ച​ന്ദ്രി​യെ ത​ന്‍റെ കൈ​ക​ളി​ൽ താ​ങ്ങു​ക​യാ​യി​രു​ന്നു. ര​ഞ്ജീ​ഷി​ന്‍റെ കൈ​ത്താ​ങ്ങോ​ടെ വീ​ഴ്ച​യു​ടെ ആ​ഘാ​തം കു​റ​യു​ക​യും ച​ന്ദ്രി ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

National

മരിച്ചെന്ന് കരുതി അടക്കം ചെയ്ത യുവാവ് ജീവനോടെ തിരിച്ചെത്തി

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ മ​രി​ച്ചെ​ന്ന് ക​രു​തി അ​ട​ക്കം ചെ​യ്ത യു​വാ​വ് ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി. വീ​ട്ടി​ൽ നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള രാം​ഗ​ഢി​ൽ പോ​യ വി​സ്രാം മു​ണ്ട എ​ന്ന യു​വാ​വാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. പോ​ലീ​സ് ക​ണ്ടെ​ടു​ത്ത ഒ​രു അ​ജ്ഞാ​ത മൃ​ത​ദേ​ഹം വി​സ്രാ​മി​ന്‍റെ​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ തെ​റ്റാ​യി തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​ട​ക്കം ചെ​യ്ത​ത്.

വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ന്ന് പ​റ​ഞ്ഞ് മെ​യ് 10 ന് ​വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ വി​സ്രം പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് പോ​ലീ​സ് ഒ​രു ഓ​ട​യി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ഇ​തേ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വി​സ്രാ​മി​ന്‍റെ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ക്കു​ക​യാ​യ​രു​ന്നു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കു​ക​യും സം​സ്ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സം​സ്കാ​രം ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​സ്രാം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ടും പ​റ​യാ​തെ രാം​ഗ​ഢി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു എ​ന്ന് ഇ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​സ്ക​രി​ച്ച മൃ​ത​ദേ​ഹം ആ​രു​ടെ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. മൃ​ത​ദേ​ഹം പു​റ​ത്തെ​തു​ത്ത് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Kerala

ഡ​ൽ​ഹി​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു  

ന്യൂ​ഡ​ല്‍​ഹി: നോ​ർ​ത്ത് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. നോ​ര്‍​ത്ത് ഈ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ കേ​ശ​വ് ചൗ​ക്കി​ല്‍ വ​ച്ച് അ​മാ​നു​ള്ള ഖു​റേ​ഷി (22) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന അ​മാ​നു​ള്ള​യെ ത​ട​ഞ്ഞു​നി​ര്‍​ത്തി ഒ​രു സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. നി​ര​വ​ധി ത​വ​ണ സം​ഘം നി​റ​യൊ​ഴി​ച്ചി​ട്ടു​ണ്ട്.

ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

 

Kerala

എ​ട​ത്തി​രു​ത്തി യു​വാ​വി​ന്‍റെ കൊ​ല​പാ​ത​കം: പ്ര​തി അ​നൂ​പ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: എ​ട​ത്തി​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​ത്തി​രു​ത്തി അ​യ്യ​ൻ​പ​ടി സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടി​ൽ അ​നൂ​പ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് ആ​ണ് അ​നൂ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ത്തി​രു​ത്തി കാ​ളി​ക്കു​ട്ടി സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​നു സ​മീ​പം വ​ട്ട​പ്പു​ള്ളി വീ​ട്ടി​ൽ അ​നീ​ഷ് (43) ആ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​നീ​ഷും, അ​നൂ​പും ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ സു​ഹൃ​ത്തു​ക്ക​ൾ അ​യ്യ​ൻ​പ​ടി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം രാ​ത്രി എ​ട്ടോ​ടെ അ​നീ​ഷും, അ​നൂ​പും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ അ​നൂ​പ്, അ​നീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​നീ​ഷി​ന്‍റെ വ​യ​റ്റി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു.

കു​ത്തേ​റ്റ അ​നീ​ഷി​ന്‍റെ നി​ല​വി​ളി കേ​ട്ട് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ജ്യേ​ഷ്ഠ​ൻ സ​ന്തോ​ഷും പ​രി​സ​ര​വാ​സി​ക​ളും ഓ​ടി​യെ​ത്തി ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​നൂ​പി​നെ അ​യ്യ​ൻ​പ​ടി ഉ​ന്ന​തി​യി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​നൂ​പ് ക​യ്പ​മം​ഗ​ലം, മ​തി​ല​കം, കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ ബി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

National

വി​വാ​ഹി​ത​യാ​യ കാ​മു​കി​യെ കാ​ണാ​ന്‍ അ​ർ​ധ​രാ​ത്രി വീ​ട്ടി​ലെ​ത്തി; യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍

പാ​റ്റ്ന: ബി​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ചി​ൽ അ​ര്‍​ധ​രാ​ത്രി​യി​ല്‍ വി​വാ​ഹി​ത​യാ​യ കാ​മു​കി​യെ കാ​ണാ​ന്‍ അ​വ​രു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ യു​വാ​വി​നെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ല്ലി​ക്കൊ​ന്നു. 23കാ​ര​നാ​യ ബാ​ദ​ല്‍ സിം​ഗാ​ണ് മ​രി​ച്ച​ത്.

കാ​ജ​ല്‍ കു​മാ​രി​യു​ടെ ബ​ന്ധു​ക്ക​ള്‍ യു​വാ​വി​നെ പി​ടി​കൂ​ടി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഒ​രു കു​ട്ടി​യു​ടെ അ​മ്മ കൂ​ടി​യാ​യ യു​വ​തി​യു​മാ​യി ബാ​ദ​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ഈ​സ്റ്റ് ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലെ മോ​ത്തി​ഹാ​രി​യി​ലു​ള്ള ജാ​ഖ്‌​റ ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ദ​ല്‍ ഗോ​പാ​ല്‍​ഗ​ഞ്ചി​ലെ​ത്തി​യ​ത് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ്. കാ​ജ​ല്‍ കു​മാ​രി ഭ​ര്‍​ത്താ​വു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ബാ​ദ​ൽ മ​രി​ച്ച​ത്. നി​ല​വി​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ടൗ​ണ്‍ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി.

Kerala

ക്രിക്കറ്റ് കളിക്കിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കാ​സ​ർ​ഗോ​ഡ്: ബ​ദി​യ​ടു​ക്ക​യി​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ്റി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചു. മാ​ർ​പ്പി​ന​ടു​ക്ക ബ​ദ്രു​കു​ഡ്‌​ലു​വി​ലെ കൊ​റ​ഗ​യു​ടെ മ​ക​ൻ സു​രേ​ഷ് ബി.​കെ (42)ആ​ണ് മ​രി​ച്ച​ത്.

കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മാ​പ്പി​ന​ടു​ക്ക​യി​ലാ​ണ് യു​വാ​വി​നെ പി​ച്ചാ​ത്തി കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ളി​ക്കി​ടെ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ഉ​ട​ൻ ത​ന്നെ ക​ത്തി​കൊ​ണ്ട് യു​വാ​വി​നെ കു​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ ബ​ദി​യ​ടു​ക്ക പോ​ലീ​സ് കൊ​ല​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

 

Kerala

കോഴിക്കോട് ഫ്ലാറ്റിൽ യുവാവിനു വെട്ടേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു

പന്തീരാങ്കാവ്: ഫ്ലാറ്റിൽ യുവാവിനു വെട്ടേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബേപ്പൂർ നടുവട്ടം കുറുന്തോടത്ത് വയലിൽ എൻപി ഹൗസിൽ സെയ്‌ദ് ഇക്ബാലിനാണ് (33) വെട്ടേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം.

വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവിനെ രാവിലെ സമീപവാസികളാണ് ആദ്യം കണ്ടത്. ഉടൻ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. കഴുത്തിനും മറ്റുമായി പരിക്കുള്ള ഇക്ബാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നു മാസമായി ഇയാൾ ഭാര്യയ്ക്കൊപ്പം പെരുമണ്ണ അമ്പിലോളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. സംഭവ ദിവസം ഭാര്യ ബന്ധു വീട്ടിലായിരുന്നു. കഴുത്തിനു പരിക്കേറ്റ ഇക്ബാലിന് സംസാരിക്കാൻ കഴിയാത്തതിനാൽ വിവരങ്ങൾ ശേഖരിക്കാനാകുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Kerala

ആ​റ്റി​ങ്ങ​ലി​ൽ ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ഭാ​ര്യ​യെ​യും ര​ണ്ട​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​വ്. സം​ഭ​വ​ത്തി​ൽ അ​യി​ലം സ്വ​ദേ​ശി സ​ജി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​ഞ്ഞി​ന്‍റെ ത​ല ചു​മ​രി​ലി​ടി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​ണ് ഭാ​ര്യ​യ്ക്കും കു​ഞ്ഞി​നും നേ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​യി​ലം നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​യാ​യ സ​ജി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ​യും കു​ഞ്ഞി​നെ​യും ഉ​പ​ദ്ര​വി​ച്ച​ത്. ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് നാ​ല് വ​ർ​ഷ​മാ​യി. ഇ​ക്കാ​ല​മ​ത്ര​യും യു​വ​തി​യെ ഇ​യാ​ൾ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സൗ​ന്ദ​ര്യം കു​റ​ഞ്ഞു, സ്ത്രീ​ധ​നം കു​റ​ഞ്ഞു എ​ന്നി​ങ്ങ​നെ​യാ​ണ് സ​ജി പ​റ​യു​ന്ന കാ​ര​ണ​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി​യ സ​ജി അ​ക്ര​മാ​സ​ക്ത​നാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ളി​ന്‍റെ പി​ടി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ത​ല​യ്ക്കും മു​തു​കി​നും ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ര​ണ്ട​ര​വ​യ​സു​ള്ള കു​ഞ്ഞി​നെ ഭി​ത്തി​യി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​ഞ്ഞു, കു​ഞ്ഞി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​തി​ക്ര​മ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

District News

മേ​ൽ​പ്പാ​ല​ത്തി​ന്‍റെ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ സ്ലാ​ബി​നി​ട​യി​ൽ അ​വ​ശ നി​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ​ഫോ​ഴ്സ് ആ​ണ് ത​മി​ഴ്നാ​ട് തൃ​ശി​നാ​പ്പ​ള്ളി സ്വ​ദേ​ശി ച​ന്ദ്ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോടെ​യാ​ണ് സം​ഭ​വം. താ​ഴെ​യി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ കു​ടു​ങ്ങി​യി​രു​ന്ന യു​വാ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ക​യ​റി​ൽ തൂ​ങ്ങി ഇ​റ​ങ്ങി വ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് യു​വാ​വി​നെ താ​ഴെ​യി​റ​ക്കി​യ​ത്.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് വാ​ർ​ഡ​ൻ ശി​ഹാ​ബ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​സ്. അ​നി​ൽ, ശ​ര​ത്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, ഹ​ർ​ഷാ​ദ്, സു​ജി​ത്, ഹോം ​ഗാ​ർ​ഡ് ടി.​കെ. രാ​മ​കൃ​ഷ്ണ​ൻ, സു​ജി​ത്ത് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

District News

ബൈ​ക്കി​ന​രി​കി​ൽ യു​വാ​വ് മ​രി​ച്ചനി​ല​യി​ൽ

വൈ​പ്പി​ൻ : യു​വാ​വി​നെ ബൈ​ക്കി​ന​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​പ​ക​ട​മാ​ണെ​ന്ന് സം​ശ​യം. എ​ള​ങ്കു​ന്ന​പ്പു​ഴ പെ​രു​മാ​ൾ​പ്പ​ടി കാ​രി​ക്ക​ശേ​രി പോ​ളി​ന്‍റെ മ​ക​ൻ ആ​ത​ൽ പോ​ൾ(23) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നോ​ടെ വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ൽ മാ​നാ​ട്ടു​പ​റ​മ്പ് കെ​ടി​എ​ക്സി​നു സ​മീ​പ​ത്താ​ണ് ബൈ​ക്കും മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ചി​ല​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഫൊ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളും തൊ​ട്ട​ടു​ത്ത മ​തി​ലി​ൽ വാ​ഹ​നം ഉ​ര​ഞ്ഞ പാ​ടു​ക​ളും ഉ​ള്ള​തി​നാ​ൽ ബൈ​ക്ക് ഓ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച അ​പ​ക​ട​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി സം​സ്ക​രി​ച്ചു. അ​മ്മ: ജി​നി പോ​ൾ. സ​ഹോ​ദ​ര​ൻ: അ​ല​ൻ പോ​ൾ.

District News

യു​വാ​വി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ചയാൾ പി​ടി​യി​ൽ

കൊ​ല്ലം: മു​ൻ വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ​യും സു​ഹ്യ​ത്തു​ക്ക​ളേ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു യു​വാ​ക്ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

കൊ​ല്ലം, താ​മ​ര​ക്കു​ളം പു​ക​യി​ല പ​ണ്ട​ക​ശാ​ല, ആ​റ്റു​കാ​ൽ പു​ര​യി​ട​ത്തി​ൽ അം​ജി​ത്ത് (37), താ​മ​ര​ക്കു​ളം, പു​ക​യി​ല പ​ണ്ട​ക​ശാ​ല ആ​ഷി​ക്ക് മ​ൻ​സി​ലി​ൽ ഇ​സ​ഹാ​ക്ക് (37) എ​ന്നി​വ​രാ​ണ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം വ​ലി​യ​ക​ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും സു​ഹ്യ​ത്തു​ക്ക​ളേ​യു​മാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ യു​വാ​വ് ന​ൽ​കി​യ കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള മു​ൻ​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കഴിഞ്ഞ ആ​റി​ന് രാ​ത്രി 7.30 ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം നി​ന്ന യു​വാ​വി​നെ​യും സു​ഹ്യ​ത്തു​ക്ക​ളേ​യും സം​ഘം ചേ​ർ​ന്നു വ​ന്ന പ്ര​തി​ക​ൾ ബി​യ​ർ കു​പ്പി​യും ക​മ്പി​വ​ടി​യും കൊ​ണ്ട് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റോ​രു പ്ര​തി​ക്കാ​യു​ള്ള അ​ന്വേ ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട‌​ർ സ​ജി​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സ​ന്ദീ​പ്, ജ​ഗ​ത് മോ​ഹ​ൻ സി​പി​ഒ​മാ​രാ​യ ഷൈ​ജു, മു​രു​കേ​ഷ്, ഷെ​ഫീ​ഖ്, അ​തു​ൽ, ദേ​വ​ജി​ത്ത്, രാ​ഹു​ൽ, അ​ഭി​ഷ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

District News

യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി

കി​ഴ​ക്ക​മ്പ​ലം: പൂ​ക്കാ​ട്ടു​പ​ടി​ക്കു സ​മീ​പം യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ പു​ളി​മ​ത്ത് സ്വ​ദേ​ശി പ്ര​വീ​ണാ(38)​ണ് മ​രി​ച്ച​ത്. ഊ​ര​ക്കാ​ട് റൈ​സ് മി​ല്ലി​ലെ ഡ്രൈ​വ​റാ​ണ് ഇ​ദ്ദേ​ഹം. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് ഊ​ര​ക്കാ​ട് ക​ല്ല​ന്‍ വ​ര്‍​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റൈ​സ് മി​ല്ലി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​യാ​ള്‍ ഈ ​മി​ല്ലി​ലെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സും പ​ട്ടി​മ​റ്റം ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്തു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

മകനെ ആക്രമിക്കുന്നത് തടഞ്ഞ വീട്ടമ്മയെ ഉപദ്രവിച്ച് യുവാവ്; അറസ്റ്റിൽ

കൊച്ചി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി ഭാഗത്ത് നെടിയാമലയിൽ വീട്ടിൽ അനന്തകൃഷ്‌ണനെ (21) ആണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുൻ വൈരാഗ്യം മൂലം തന്‍റെ മകനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 28ന് രാത്രി ഒൻപതിനായിരുന്നു സംഭവം.

എസ്ഐമാരായ ചാർലി തോമസ്, എൻ.എസ്. റോയ് , സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് സ്ലാബ് തകർന്നുവീണ് മരിച്ചു

പാലക്കാട്: കിണർ വൃത്തിയാക്കാൻ വേണ്ടി ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു. ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൾ ജബ്ബാറിന്‍റെ മകൻ റിയാസ്(35) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

പൂവ്വത്താണിയിലെ അരിക്കാട്ടുപറമ്പിൽ ഷമീറിന്‍റ വീടിന്‍റെ കിണർ നന്നാക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു.
 
ബുധനാഴ്ച കിണർ വൃത്തിയാക്കിയിരുന്നെങ്കിലും പണി പൂർണമായും കഴിയാത്തതിനെ തുടർന്ന് ഇന്ന് രാവിലെയും കിണറിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് മുകളിൽ നിന്നും സ്ലാബ് പൊട്ടിവീണത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala

അ​മ്മ​യെ യുവാവ് വെ​ട്ടി​ പ​രി​ക്കേ​ൽ​പ്പി​ച്ചു

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര: മ​​​​ക​​​​ൻ അ​​​​മ്മ​​​​യെ വെ​​​​ട്ടി​​​​പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ചു. സാ​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ മാ​​​​താ​​​​വി​​​​നെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ഈ​​​​ടി​​​​സി ത​​​​യ്യി​​​​ൽ പു​​​​ത്ത​​​​ൻവീ​​​​ട്ടി​​​​ൽ രാ​​​​ധാ​​​​മ​​​​ണി​​​​യെ(68)​​​​യാ​​​​ണ് മ​​​​ക​​​​ൻ മ​​​​ഹേ​​​​ഷ്‌ ക​​​​ഴു​​​​ത്തി​​​​ൽ വെ​​​​ട്ടി​​​​പരി​​​​ക്കേ​​​​ൽപി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഉ​​​​ച്ച​​​​യ്ക്ക് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര ഈ​​​​ടി​​​​സി​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. മ​​​​ഹേ​​​​ഷ്‌ സ​​​​ഹോ​​​​ദ​​​​രി​​​​യെ മ​​​​റ്റൊ​​​​രു മു​​​​റി​​​​യി​​​​ൽ ക​​​​യ​​​​റ്റി വാ​​​​തി​​​​ൽ പു​​​​റ​​​​ത്തുനി​​​​ന്നും പൂ​​​​ട്ടി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് മാ​​​​താ​​​​വി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്.

അ​​​​ടു​​​​ക്ക​​​​ള​​​​യി​​​​ൽ നി​​​​ന്നി​​​​രു​​​​ന്ന രാ​​​​ധാ​​​​മ​​​​ണി​​​​യെ പി​​​​റ​​​​കി​​​​ൽ നി​​​​ന്നെ​​​​ത്തി വാ​​​​ക്ക​​​​ത്തി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ഴു​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​ഭാ​​​​ഗ​​​​ത്ത് ആ​​​​ഴ​​​​ത്തി​​​​ൽ മു​​​​റി​​​​വേ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് രാ​​​​ധാ​​​​മ​​​​ണി മൂ​​​​ത്ത മ​​​​ക​​​​നാ​​​​യ സു​​​​മേ​​​​ഷി​​​​നെ മൊ​​​​ബൈ​​​​ലി​​​​ൽ വി​​​​ളി​​​​ച്ചു.

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ൽനി​​​​ന്നും പോ​​​​ലീ​​​​സ് എ​​​​ത്തി മ​​​​ഹേ​​​​ഷി​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്തു. മ​​​​ഹേ​​​​ഷി​​​​ന് മ​​​​നോ​​​​ദൗ​​​​ർ​​​​ബ​​​​ല്യം ഉ​​​​ള്ള​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

District News

പൊ​ളി​ക്കു​ന്ന​തി​നി​ടെ പു​ഴ​പ്പാ​ലം ത​ക​ർ​ന്ന് യു​വാ​വി​നു ഗു​രു​ത​രപ​രി​ക്ക്

വ​ട​ക്കാ​ഞ്ചേ​രി: പ​ഴ​യ പു​ഴ​പ്പാ​ലം പൊ​ളി​ക്കു​ന്ന​തി​നി​ടെ പാ​ലം​ത​ക​ർ​ന്ന് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

പാ​ല​ത്തി​ന്‍റെ സൈ​ഡി​ലു​ള്ള ഇ​രു​മ്പ് ഭാ​ഗ​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പാ​ല​ത്തി​നു​മു​ക​ളി​ൽ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ഇ​രു​മ്പ് ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

സൈ​ഡി​ലെ ഇ​രു​മ്പു​പാ​ളി നീ​ക്കം​ചെ​യ്ത​തോ​ടെ പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന് താ​ഴെ​യു​ള്ള വ​ട​ക്കാ​ഞ്ചേ​രി പു​ഴ​യി​ലേ​ക്ക് പ​തി​ച്ചു. ഇ​തോ​ടെ യു​വാ​വും പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു​വ​ശ​ങ്ങ​ളി​ലേ​ക്ക് ചാ​ടി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.

വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​വി​ന്‍റെ കാ​ലി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up