x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട് ഫ്ലാറ്റിൽ യുവാവിനു വെട്ടേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു


Published: May 14, 2026 01:47 AM IST | Updated: May 14, 2026 01:47 AM IST

പന്തീരാങ്കാവ്: ഫ്ലാറ്റിൽ യുവാവിനു വെട്ടേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബേപ്പൂർ നടുവട്ടം കുറുന്തോടത്ത് വയലിൽ എൻപി ഹൗസിൽ സെയ്‌ദ് ഇക്ബാലിനാണ് (33) വെട്ടേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം.

വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവിനെ രാവിലെ സമീപവാസികളാണ് ആദ്യം കണ്ടത്. ഉടൻ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. കഴുത്തിനും മറ്റുമായി പരിക്കുള്ള ഇക്ബാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നു മാസമായി ഇയാൾ ഭാര്യയ്ക്കൊപ്പം പെരുമണ്ണ അമ്പിലോളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. സംഭവ ദിവസം ഭാര്യ ബന്ധു വീട്ടിലായിരുന്നു. കഴുത്തിനു പരിക്കേറ്റ ഇക്ബാലിന് സംസാരിക്കാൻ കഴിയാത്തതിനാൽ വിവരങ്ങൾ ശേഖരിക്കാനാകുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Tags : Mystery young man stabbed flat

Recent News

Corehub Up