Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flat

മുംബൈയിൽ പിഞ്ചുകുഞ്ഞിനെ പത്തു വയസുകാരി ആറാംനിലയിൽനിന്ന് എറിഞ്ഞുകൊന്നു

മും​​​ബൈ: മും​​​ബൈ​​​യി​​​ലെ ഗൊ​​​രേ​​​ഗാ​​​വി​​​ൽ പ​​​ത്തു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി അ​​​തേ​​​ഫ്ളാ​​​റ്റി​​​ൽ ക​​​ഴി​​​യു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​ന്ന​​​ര​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ ആ​​​റാം​​​നി​​​ല​​​യി​​​ൽനി​​​ന്ന് എ​​​റി​​​ഞ്ഞു​​​കൊ​​​ന്നു.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തു​​​മ​​​ണി​​​യോ​​​ടെ​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യും അ​​​മ്മ​​​യെ​​​യും പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കു​​​ഞ്ഞി​​​നെ​​​ആ​​​റാം നി​​​ല​​​യി​​​ൽ നി​​​ന്ന് എ​​​റി​​​ഞ്ഞ ശേ​​​ഷം പെ​​​ൺ​​​കു​​​ട്ടി മ​​​റു​​​ഭാ​​​ഗ​​​ത്തേ​​​ക്ക് ഓ​​​ടു​​​ന്ന​​​തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

പൂ​​​ച്ച​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​രു​​​കു​​​ടും​​​ബ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ അ​​​ടു​​​ത്തി​​​ടെ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. അ​​​തേ​​​സ​​​മ​​​യം പ​​​ത്തു​​​വ​​​യ​​​സു​​​കാ​​​രി​​​ക്കു മാ​​​ന​​​സി​​​ക ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ള്ള​​​താ​​​യും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

Kerala

ച​ന്ദ​ർ കു​ഞ്ജ് പാ​ർ​പ്പി​ട സ​മു​ച്ഛ​യം പൊ​ളി​ച്ച് മാ​റ്റാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി 

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​റ്റി​ല സി​ൽ​വ​ർ സാ​ൻ​ഡ് ഐ​ല​ന്‍റി​ലെ ച​ന്ദ​ർ കു​ഞ്ജ് പാ​ർ​പ്പി​ട സ​മു​ച്ഛ​യം പൊ​ളി​ച്ച് മാ​റ്റാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി. ടെ​ണ്ട​ർ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ചെ​ന്നൈ അ​സ്ഥാ​ന​മാ​യ പി.​കെ. യു​ണീ​ക് ക​മ്പ​നി ന​ൽ​കി​യ ഹ​ർ‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജി​ല്ലാ ഭ​ര​ണ​കൂ​ടം തെ​ര​ഞ്ഞെ​ടു​ത്ത എ​ഡി​ഫെ​യ്സ് ക​മ്പ​നി​ക്ക് നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ഫ്ലാ​റ്റ് പൊ​ളി​ക്ക​ലു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

കു​റ​ഞ്ഞ തു​ക ടെ​ണ്ട​റി​ൽ ന​ൽ​കി​യ ത​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യെ​ന്ന് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ചെ​ന്നൈ ക​മ്പ​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഈ ​ക​മ്പ​നി​യ്ക്ക് പ്രൃ​ത്തി പ​രി​ച​യ​മി​ല്ലെ​ന്നും എ​ഡി​ഫെ​യ്സ് മ​ര​ടി​ല​ട​ക്കം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ച് നീ​ക്കി അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ക​മ്പ​നി​യാ​ണെ​ന്നു​മു​ള്ള വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. നി​ർ​മ്മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണ​മാ​ണ് ആ​ർ​മി വെ​ൽ​ഫെ​യ​ർ ഹൗ​സിം​ഗ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ർ​മ്മി​ച്ച 27 നി​ല​ക​ളി​ലു​ള്ള ഇ​ര​ട്ട ട​വ​ർ പൊ​ളി​ച്ച് നീ​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്.

International

ഷാ​ർ​ജ​യി​ൽ യു​വ​തി​ക​ൾ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ദു​ബാ​യി: കാ​ണാ​താ​യ ക​സാ​ഖി​സ്ഥാ​ൻ സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​രെ ഷാ​ർ​ജ​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​ഗ​സ്റ്റ് 17 മു​ത​ൽ ഇ​രു​വ​രെ​ക്കു​റി​ച്ചും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല.

ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ ദു​ബാ​യി​ലെ ക​സാ​ഖി​സ്ഥാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​സു​ലേ​റ്റ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ്ലാ​റ്റി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​രു​വ​രും ബ്യൂ​ട്ടി സ​ലൂ​ൺ ജോ​ലി​ക്കാ​യി ദു​ബാ​യി​ലെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ ആ​ദ്യം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ​ത് റ​ഷ്യ​ൻ സം​സാ​രി​ക്കു​ന്ന മ​റ്റൊ​രു ക​സാ​ഖ് സ്വ​ദേ​ശി​യാ​ണ്.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

‘പ​മ്പ’​യി​ലേ​ക്ക് ക​യ​റാ​നാ​കാ​തെ എം​എ​ൽ​എ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം ക​ഴി​ഞ്ഞ് ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും ‘പ​മ്പ’​യി​ൽ താ​മ​സി​ക്കാ​ൻ യോ​ഗ​മി​ല്ലാ​തെ എം​എ​ൽ​എ​മാ​ർ. നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​നാ​യി നി​ർ​മി​ക്കു​ന്ന പ​മ്പ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ താ​മ​സ‍​യോ​ഗ്യ​മാ​യി​ട്ടി​ല്ല. ഒ​രു വി​ഭാ​ഗം എം​എ​ൽ​എ​മാ​ർ​ക്ക് ഇ​പ്പോ​ഴും നി​ള ബ്ലോ​ക്കി​നു മു​ക​ളി​ലെ ഷെ​ഡി​ൽ താ​മ​സി​ക്കേ​ണ്ട ദു​ര്യോ​ഗ​മാ​ണ്.

‌ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​മു​ന്പ് പ​ണി പൂ​ർ​ത്തി​യാ​കാ​തെ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എം​എ​ൽ​എ ഹോ​സ്റ്റ​ൽ വ​ള​പ്പി​ലെ പ​ന്പ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. സി​മ​ന്‍റ് പൂ​ശ​ൽ പോ​ലും പൂ​ർ​ത്തി​യാ​കും മു​ൻ​പു ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷ​വും പ​ന്പ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.
നി​ല​വി​ൽ പ​ന്പ ബ്ലോ​ക്കി​ലെ​ഫ്ളാ​റ്റു​ക​ളു​ടെ അ​ക​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും ഒ​രു മാ​സ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് നി​ർ​മാ​ണ ക​ന്പ​നി അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് പ​റ​യു​ന്ന​ത്. 10 നി​ല​ക​ളി​ലാ​യി 62 ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് പ​ന്പ ബ്ലോ​ക്ക്. ഇ​തി​ൽ 60 എ​ണ്ണം എം​എ​ൽ​എ​മാ​ർ​ക്കും ര​ണ്ടെ​ണ്ണം മു​ൻ സ്പീ​ക്ക​ർ​മാ​ർ​ക്കു​മാ​യി ന​ൽ​കും. താ​ഴെ വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്. ഓ​രോ ഫ്ളാ​റ്റി​ലും ര​ണ്ടു കി​ട​പ്പു​മു​റി​ക​ളും ഓ​ഫീസ് മു​റി​യും ഹാ​ളും അ​ടു​ക്ക​ള​യും അ​ട​ങ്ങി​യ വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് പ​ന്പ​യി​ലു​ള്ള​ത്. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മു​ഴു​വ​ൻ എം​എ​ൽ​എ​മാ​ർ​ക്കും വി​പു​ല​മാ​യ താ​മ​സ സൗ​ക​ര്യ​മാ​കും.

ഇ​പ്പോ​ൾ നി​ള, പെ​രി​യാ​ർ, ച​ന്ദ്ര​ഗി​രി, നെ​യ്യാ​ർ ബ്ലോ​ക്കു​ക​ളി​ലാ​യാ​ണ് എം​എ​ൽ​എ​മാ​രു​ടെ താ​മസം. ഇ​വി​ട​ങ്ങ​ളി​ൽ പ​ഴ​യ ഇ​ടു​ങ്ങി​യ മു​റി​ക​ളാ​ണുള്ളത്. പ​ന്പ പൊ​ളി​ച്ച​തോ​ടെ താ​മ​സസൗ​ക​ര്യ​മി​ല്ലാ​താ​യ ഏ​താ​നും എം​എ​ൽ​എ​മാ​രെ ക​ര​മ​ന മേ​ലാ​റ​ന്നൂ​രി​ലെ വാ​ട​ക ഫ്ളാ​റ്റി​ല​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ പൊ​ളി​ച്ച​തോ​ടെ എം​എ​ൽ​എ ഹോ​സ്റ്റ​ൽ വ​ള​പ്പി​ലെ നി​ള​യ്ക്കു മു​ക​ളി​ൽ താ​ത്കാ​ലി​ക ഷെ​ഡ് നി​ർ​മി​ച്ചു താ​മ​സം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ന​ദി​ക​ളു​ടെ പേ​രാ​ണ് എം​എ​ൽ​എ​മാ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ​ക്ക്.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ലാ​ണ് നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി ഹാ​ളി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നാ​യി പ​ന്പ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​ന്ന​ത്തെ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ് പു​റ​ത്തു വ​ച്ചു ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തെ​ന്ന വി​മ​ർ​ശ​ന​വും പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യി​രു​ന്നു.

പു​തി​യ നി​യ​മ​സ​ഭ മേ​യി​ൽ വ​രു​ന്ന​തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് 78 കോ​ടി രൂ​പ​യ്ക്ക് നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ക്‌ടോ​ബ​റി​ലെ​ങ്കി​ലും പാ​ലു​കാ​ച്ച​ൽ ന​ട​ത്തി ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Business

കൊച്ചിയിൽ സ്വന്തമാക്കാം സ്വപ്നതുല്യമായ ജീവിതശൈലി; സ്കൈലൈൻ സാങ്ച്വറി പ്രീമിയം ഡവലപ്പ്ഡ് പ്ലോട്ടുകൾ

നിങ്ങൾ ആഗ്രഹിച്ച രീതിയിൽ സ്വന്തം വീട് രൂപകല്പന ചെയ്യാനുള്ള അപൂർവ അവസരം

കൊച്ചി നഗരത്തിന്‍റെ സിരാകേന്ദ്രത്തിനടുത്തായി സർവസൗകര്യങ്ങളുമുള്ള ഒരു പ്രദേശത്ത് സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും വലിയൊരു സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാനായി കേരളത്തിലെ നമ്പർവൺ ബിൽഡറായ സ്കൈലൈൻ ബിൽഡേഴ്സ് അവതരിപ്പിക്കുന്ന ആകർഷകവും വ്യത്യസ്തവുമായ ഒരു പ്രോജക്ടാണ് സ്കൈലൈൻ സാങ്ച്വറി. 100 ശതമാനം കസ്റ്റമൈസ് ചെയ്യാവുന്ന പ്രീമിയം വില്ല പ്ലോട്ടുകൾ, പൂർണമായും RERA അംഗീകൃതമായ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റി.

പൂർണമായ രൂപകല്പന സ്വാതന്ത്ര്യം

സമകാലിക (Contemporary), പരമ്പരാഗത (Traditional), കോളോണിയൽ, ആഡംബര വില്ല ഡിസൈനുകൾ - നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വീട് ഡിസൈൻ ചെയ്യാം. നിർമാണം നിങ്ങൾക്ക് തന്നെ നടത്താം.

20+ അന്താരാഷ്ട്ര നിലവാരമുള്ള അമെനിറ്റികൾ

സ്വിമ്മിംഗ് പൂൾ, മൾട്ടി - പർപ്പസ് ടർഫ്, ബാഡ്‌മിന്‍റൺ കോർട്ട്, ഔട്ട്ഡോർ ജിം, ലാൻഡ്സ്കേപ്പ്ഡ് ഗാർഡൻ, ആംഫിതിയേറ്റർ, ജോഗിംഗ് ട്രാക്ക്, ക്ലബ് ഹൗസ് തുടങ്ങി 20ലധികം പ്രീമിയം ലൈഫ് സ്റ്റൈൽ അമെനിറ്റികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പ്രീമിയം ലൊക്കേഷനും ഉയർന്ന നിക്ഷേപ മൂല്യവും

ലുലു മാളിലേക്ക് വെറും 15 മിനിറ്റ് ഡ്രൈവ് മാത്രമുള്ള കൂനമ്മാവിലാണ് ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. നാഷണൽ ഹൈവേ 544ന് സമീപം, നിർദിഷ്ട ആറുവരി ദേശീയപാതയോട് ചേർന്ന്, പ്രമുഖ ഷോപ്പിംഗ്-വിനോദ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം. വിമാനത്താവളത്തിലേക്ക് അര മണിക്കൂർ മാത്രം. മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് 15 മിനിറ്റും. അതിവേഗം വളരുന്ന ഈ മേഖലയിൽ സ്ഥലം സ്വന്തമാക്കുന്നത് മികച്ചൊരു നിക്ഷേപ അവസരം കൂടിയാണ്.

ലളിതവും സുതാര്യവുമായ പ്രക്രിയ

വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ എന്നിവ മുൻകൂട്ടി സജ്ജമാക്കിയ റെഡി-ടു-ബിൽഡ് പ്ലോട്ടുകളാണിവ. RERA മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന സ്കൈലൈൻ ബിൽഡേഴ്‌സ് തടസങ്ങളില്ലാത്ത, വേഗത്തിലുള്ള ഡോക്യുമെന്‍റേഷനും ഉറപ്പുനൽകുന്നു. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് വായ്‌പാ സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ കൈമാറ്റത്തിന് ശേഷം വിശ്വസ്‌തമായ 'SkyCare', 'Home Care' സേവനങ്ങളും ലഭ്യമാണ്.

നിങ്ങളുടെ സ്വപ്‌നഭവനം ഇനി യാഥാർഥ്യമാക്കാം!

ലിമിറ്റഡ് പ്ലോട്ടുകൾ മാത്രം ലഭ്യമായ ഈ സുവർണാവസരം കൈവിടാതിരിക്കൂ.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: India: 9744403333 Dubai: +971 55 4552975

 Website: https://skylinehectares.com/skyline-sanctuary/

 

Movies

ഫ്ലാ​റ്റി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് ന​ട​ൻ വി​നോ​ദ് കോ​വൂ​രി​ന് പ​രി​ക്ക്  

കൊ​ച്ചി​യി​ൽ ഫ്ലാ​റ്റി​ലെ കോ​ൺ​ക്രീ​റ്റ് വാ​ട്ട​ർ ടാ​ങ്കി​ലേ​ക്ക് വീ​ണ് ന​ട​ൻ വി​നോ​ദ് കോ​വൂ​രി​ന് പ​രി​ക്ക്. അ​പ​ക​ട വി​വ​രം ന​ട​ൻ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. മ​റി​മാ​യം ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് രാ​ത്രി 10.30-ഓ​ടെ ഫ്ലാ​റ്റി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

വേ​സ്റ്റ് ക​ള​യാ​നാ​യി താ​ഴ​ത്തെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു വി​നോ​ദ്. ബ​ക്ക​റ്റ് ക​ഴു​കാ​നാ​യി ന​ട​ക്കു​ന്ന​തി​നി​ടെ പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കാ​ത്ത വാ​ട്ട​ർ ടാ​ങ്കി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ണു​പോ​യി. വീ​ഴ്ച​യി​ൽ ടാ​ങ്കി​ന്‍റെ വ​ശ​ത്ത് പി​ടി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങാ​തെ ര​ക്ഷ​പ്പെ​ട്ടു. എ​ങ്കി​ലും വീ​ഴ്ച​യി​ൽ ടാ​ങ്കി​ന്‍റെ വ​ക്കി​ൽ ശ​രീ​രം ശ​ക്തി​യാ​യി ഇ​ടി​ച്ചു. പു​റ​ത്തു​ക​ട​ക്കാ​ൻ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ടു​വി​ൽ ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് പു​റ​ത്തെ​ത്തി​യ​ത്.

വീ​ണ​യു​ട​ൻ ത​ന്നെ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ൻ ശ്ര​മി​ച്ചു. ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടും വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത് ക​ഠി​ന​മാ​യ വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സ്-​റേ പ​രി​ശോ​ധ​ന​യി​ൽ എ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. വാ​രി​യെ​ല്ലി​ൽ ക​ടു​ത്ത ച​ത​വാ​ണു​ള്ള​തെ​ന്നും അ​തു​കൊ​ണ്ടാ​ണ് ശ്വാ​സ​മെ​ടു​ക്കു​മ്പോ​ൾ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ന​ട്ടെ​ല്ലി​നോ ത​ല​യ്ക്കോ പ​രി​ക്കേ​ൽ​ക്കാ​തി​രു​ന്ന​ത് വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ് വി​നോ​ദ്.

വാ​രി​യെ​ല്ലി​നേ​റ്റ പ​രി​ക്കു​കാ​ര​ണം വ​രാ​നി​രി​ക്കു​ന്ന ‘മ​റി​മാ​യം’ എ​പ്പി​സോ​ഡു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും 48 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞും വേ​ദ​ന കു​റ​ഞ്ഞി​ല്ലെ​ങ്കി​ൽ സി.​ടി സ്കാ​ൻ ചെ​യ്യ​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും വി​നോ​ദ് കോ​വൂ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ഹി​ബാ​ബാ​ദി​ൽ ഫ്ലാ​റ്റി​ൽ തീ​പി​ടി​ച്ചു. നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് നാ​ല് കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ ഫ്ലാ​റ്റി​ന്‍റെ ടെ​റ​സി​ൽ കു​ടു​ങ്ങി. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

ടെ​റ​സി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി ആ​ദ്യം ഗോ​വ​ണി​പ്പ​ടി​യി​ലെ തീ​യാ​ണ് അ​ണ​ച്ച​ത്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ ശേ​ഷം കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ന​ന​ഞ്ഞ തു​ണി​കൊ​ണ്ട് പു​ത​പ്പി​ച്ചാ​ണ് സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്.

ഷോ​ർ​ട്ട് സ​ർ​ക്യ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

ഫ്ലാ​റ്റി​ൽ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ഫ്ലാ​റ്റി​ൽ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ദി​ൽ അ​ഹ​മ്മ​ദ് ഖാ​ൻ (37) ആ​ണ് മ​രി​ച്ച​ത്.

മാ​റ്റു​ക​ളും കാ​ർ​പ്പെ​റ്റു​ക​ളും ഉ​ണാ​ക്കാ​നി​ടു​തി​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​ഭ​വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​രം അ​റി​യി​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​ലും പ​രി​സ​ര​ത്തു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കോഴിക്കോട് ഫ്ലാറ്റിൽ യുവാവിനു വെട്ടേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു

പന്തീരാങ്കാവ്: ഫ്ലാറ്റിൽ യുവാവിനു വെട്ടേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബേപ്പൂർ നടുവട്ടം കുറുന്തോടത്ത് വയലിൽ എൻപി ഹൗസിൽ സെയ്‌ദ് ഇക്ബാലിനാണ് (33) വെട്ടേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം.

വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവിനെ രാവിലെ സമീപവാസികളാണ് ആദ്യം കണ്ടത്. ഉടൻ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. കഴുത്തിനും മറ്റുമായി പരിക്കുള്ള ഇക്ബാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നു മാസമായി ഇയാൾ ഭാര്യയ്ക്കൊപ്പം പെരുമണ്ണ അമ്പിലോളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. സംഭവ ദിവസം ഭാര്യ ബന്ധു വീട്ടിലായിരുന്നു. കഴുത്തിനു പരിക്കേറ്റ ഇക്ബാലിന് സംസാരിക്കാൻ കഴിയാത്തതിനാൽ വിവരങ്ങൾ ശേഖരിക്കാനാകുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Kerala

ക്ലി​ഫ് ഹൗ​സും ഫ്ലാ​റ്റും വി​ടു​ന്നു; ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ തു​ട​ർ​ഭ​ര​ണം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ക്ലി​ഫ് ഹൗ​സി​ൽ നി​ന്നും മാ​റി​യ അ​ദ്ദേ​ഹം താ​ത്കാ​ലി​ക​മാ​യി 'ചി​ന്ത' ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള പു​തി​യൊ​രു വാ​ട​ക വീ​ട് ന​ഗ​ര​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം കാ​ര​ണം പി​ണ​റാ​യി വി​ജ​യ​ൻ ഇ​പ്പോ​ഴും 'കാ​വ​ൽ മു​ഖ്യ​മ​ന്ത്രി' ആ​യി തു​ട​രു​ക​യാ​ണ്. എ​ങ്കി​ലും ഔ​ദ്യോ​ഗി​ക വ​സ​തി നേ​ര​ത്തെ ത​ന്നെ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ചു​മ​ത​ല അ​ദ്ദേ​ഹം ഏ​റ്റെ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പി​ബി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യ​മ​ന്ത്രി​യി​ൽ മാ​ത്രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ത് പാ​ർ​ട്ടി​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു​മാ​ണ് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ ത​ന്‍റെ പു​തി​യ വീ​ട്ടി​ൽ താ​മ​സ​മാ​രം​ഭി​ക്കും.

 

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ്ലാ​റ്റി​ൽ വൻ തീ​പി​ടി​ത്തം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ഫ്ലാ​റ്റി​ൽ തീ​പി​ടി​ച്ചു. കെ​ട്ട​ട​ത്തി​ന്‍റെ ഒ​ന്പ​താം നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തോ​ടെ ഫ്ലാ​റ്റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ ഒ​ഴി​ഞ്ഞു​പോ​യി.

പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ശ​ക്ത​മാ​യ കാ​റ്റി​ലും കാ​ല​വ​സ്ഥ​യി​ലും ആ​റോ​ളം നി​ല​ക​ളി​ലേ​യ്ക്ക് തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യും പൂ​ർ​ണ​മാ​യി കത്തി ന​ശി​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​ശ​മ സേ​നാ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കിയത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും ഇ​തു​വ​രെ പ​രി​ക്കു​ക​ളൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

 

National

ബം​ഗ​ളൂ​രു​വി​ൽ ഫ്ലാ​റ്റി​നു​ള്ളി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക‌​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദ് സ്വ​ദേ​ശി​നി പൂ​ജ ദ​ത്ത (34) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പൂ​ജ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി അ​ഡു​ഗോ​ഡി​യി​ലു​ള്ള ഫ്ലാ​റ്റി​ൽ വ​ട​ക​ക്കാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പൂ​ജ​യു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റു​ക​യും ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന പൂ​ജ​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മ​ര​ണം സം​ഭ​വി​ച്ചി​ട്ട് ര​ണ്ടോ മൂ​ന്നോ ദി​വ​സം വ​രെ ആ​യി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ആ​ത്മ​ഹ​ത്യ കു​റി​പ്പു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Movies

ശ്ര​ദ്ധ ക​പൂ​റി​ന്‍റെ ഫ്ലാ​റ്റി​ന്‍റെ ഒ​രു മാ​സ​ത്തെ വാ​ട​ക ആ​റു ല​ക്ഷം!  

ബോ​ളി​വു​ഡ് ന​ടി ശ്ര​ദ്ധ ക​പൂ​ർ മും​ബൈ​യി​ലെ ഒ​രു ഫ്‌​ളാ​റ്റ് ആ​റു ല​ക്ഷം രൂ​പ വാ​ട​ക​യ്ക്ക് ക​രാ​ര്‍ ഉ​റ​പ്പി​ച്ച​താ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. മും​ബൈ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ജു​ഹു​വി​ലാ​ണ് ഈ ​ആ​ഡം​ബ​ര ഫ്‌​ളാ​റ്റു​ള്ള​ത്.

പ്രൈം ​ബീ​ച്ച് എ​ന്ന ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ പാ​ട്ട​ക്ക​രാ​റാ​ണ് താ​രം പു​തു​ക്കി​യ​ത്. പ്ര​തി​മാ​സം ആ​റു ല​ക്ഷം രൂ​പ​യാ​ണ് ഈ ​ഫ്‌​ളാ​റ്റി​ന്‍റെ വാ​ട​ക. അ​താ​യ​ത് ഒ​രു വ​ര്‍​ഷം മാ​ത്രം ശ്ര​ദ്ധ വാ​ട​ക​യി​ന​ത്തി​ല്‍ ന​ല്‍​കു​ന്ന​ത് 72 ല​ക്ഷം രൂ​പ​യാ​ണ്.

ഏ​ക​ദേ​ശം 3,929 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള അ​തി​വി​ശാ​ല​മാ​യ ഫ്‌​ളാ​റ്റാ​ണി​ത്. ക​ട​ല്‍ അ​ഭി​മു​ഖ​മാ​യാ​ണ് ഈ ​ഫ്‌​ളാ​റ്റ് നി​ല​കൊ​ള്ളു​ന്ന​ത്. വ​ലി​യ ജ​നാ​ല​ക​ളും പ്ര​കൃ​തി​ദ​ത്ത വെ​ളി​ച്ച​വും ക​ട​ല്‍​ക്കാ​റ്റ് ല​ഭി​ക്കു​ന്ന വി​ശാ​ല​മാ​യ ബാ​ല്‍​ക്ക​ണി​യും ഫ്‌​ളാ​റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. മും​ബൈ പോ​ലു​ള്ള തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ല്‍ നാ​ലു കാ​റു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ഈ ​ഫ്‌​ളാ​റ്റി​നോ​ടൊ​പ്പ​മു​ണ്ട് എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

അ​മി​താ​ഭ് ബ​ച്ച​ന്‍, അ​ക്ഷ​യ് കു​മാ​ര്‍, അ​ജ​യ് ദേ​വ്ഗ​ണ്‍, ഹൃ​തി​ക് റോ​ഷ​ന്‍ തു​ട​ങ്ങി​യ വ​മ്പ​ന്‍ താ​ര​ങ്ങ​ളെ​ല്ലാം ഈ ​മേ​ഖ​ല​യി​ലാ​ണു താ​മ​സി​ക്കു​ന്ന​ത്. ഇ​താ​ണ് ശ്ര​ദ്ധ ക​പൂ​റി​നെ ഇ​വി​ടേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്.

നി​ര​വ​ധി ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ആ​ഡം​ബ​ര​ത്തി​നും സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും വ​ലി​യ മു​ന്‍​ഗ​ണ​ന​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന് ന​ല്‍​കു​ന്ന​ത്. ഇ​താ​ണ് യു​വ താ​ര​ങ്ങ​ളും ജു​ഹു​വി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ കാ​ര​ണം. ജൂ​ഹു​വി​ല്‍ താ​മ​സി​ക്കു​ന്ന​ത് ഒ​രു സ്റ്റാ​റ്റ​സ് സിം​ബ​ല്‍ ആ​യി​ട്ടാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ കാ​ണു​ന്ന​ത്.

ക​ട​ലി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ വാ​സ്തു​വി​ദ്യ​യും അ​തി​മ​നോ​ഹ​ര​മാ​ണ്.

ഇ​വി​ടുത്തെ ആ​ഡം​ബ​ര ജീ​വി​ത​ശൈ​ലി സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് എ​പ്പോ​ഴും ആ​കാം​ക്ഷ​യു​ണ​ര്‍​ത്തു​ന്ന കാ​ര്യ​മാ​ണ്. 2024 ഒ​ക്ടോ​ബ​റി​ലാ​ണ് താ​രം ആ​ദ്യ​മാ​യി ഈ ​ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.

International

ഫ്ളാ​റ്റി​ൽ മി​സൈ​ൽ പ​തി​ച്ചു; ബ​ഹ്റി​നി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം

മ​നാ​മ: ബ​ഹ്റി​നി​ലും ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. ഫ്ലാ​റ്റി​ലേ​ക്ക് മി​സൈ​ൽ പ​തി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു. ആ​ളു​ക​ൾ​ക്ക് ജീ​വ​ഹാ​നി​യോ പ​രി​ക്കോ സം​ഭ​വി​ച്ചോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ക്ര​മ​ണം ബ​ഹ്റി​ൻ ഭ​ര​ണ​കൂ​ടം സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ‍​യം, കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലും ദു​ബാ​യി​ലും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി. കു​വൈ​റ്റി​ൽ അ​ഞ്ച് പേ​ർ​ക്കും ദു​ബാ​യി​ൽ നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

സൂറത്തിലെ ഫ്ലാറ്റിൽ മൂന്ന് പേർ മരിച്ച നിലയിൽ

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സ്റ്റോക്ക് ട്രേഡറായ യുവാവിനെയും ഭാര്യയെയും ഒമ്പത് വയസുകാരി മകളെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ വെസുവിലുള്ള 'ഹാപ്പി എലഗൻസ്' സൊസൈറ്റിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

‌ബാൽമുകുന്ദ് ഖേതൻ, ഭാര്യ പ്രിയങ്ക ഖേതൻ, മൂത്ത മകൾ ഭവ്യ ഖേതൻ എന്നിവരാണ് മരിച്ചത്. ഇവരുടെ ഏഴ് വയസുകാരിയായ രണ്ടാമത്തെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സാമ്പത്തിക തട്ടിപ്പിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. മരിക്കുന്നതിന് മുൻപ് കുടുംബം വിഷം കഴിച്ചതായാണ് വിവരം.

സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈഭവ് റുംഗ്ത എന്ന വ്യക്തിയുടെ പേരാണ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. വൈഭവ് തന്‍റെ ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്തതായും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വൈഭവ് റുംഗ്തയെ പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വളർത്തുമൃഗമായ നായയെക്കുറിച്ചും ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. നായയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അതിനെ പുനരധിവസിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്യണമെന്നും കുറിപ്പിൽ അപേക്ഷിച്ചിരുന്നു.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങളും മാനസിക പീഡനവുമാണ് ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയത്. മരിച്ച ബാൽമുകുന്ദ് ഖേതൻ ബീഹാർ സ്വദേശിയാണ്. 

Kerala

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഫ്ലാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഫ്ലാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന സം​ഘം അ​റ​സ്റ്റി​ൽ. മൂ​ന്ന് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ശ്ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് (22), ന്യൂ​മാ​ഹി ടെം​പി​ൾ ഗേ​റ്റ് പൂ​വ​ള​പ്പ് സ്ട്രീ​റ്റ് പു​തു​ശ്ശേ​രി വീ​ട്ടി​ൽ ദേ​വാ സ​തീ​ഷ് (21), അ​മ്പ​ല​പ്പു​ഴ കോ​മ​ന മു​ല്ല​ക്കേ​രി​ൽ വീ​ട്ടി​ൽ എം. ​ദേ​വി​ക (22) എ​ന്നി​വ​രെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

1.270 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ചാ​ത്താ​രി വൈ​മീ​തി റോ​ഡി​ലു​ള്ള ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ അ​ന​ക്സ് ഭാ​ഗ​ത്തു​ള്ള ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഹി​ൽ​പാ​ല​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​റി​ജി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കെ.​കെ. ബാ​ല​ച​ന്ദ്ര​ൻ, എം.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, എ​എ​സ്ഐ ഉ​മേ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. ബൈ​ജു, കെ.​കെ. ശ്യാം​ലാ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ജി​ത്ത്, ഷാ​ന്തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

ഫ്‌​ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​ച്ചെ​ന്ന പ​രാ​തി; ഷി​ബു ബേ​ബി ജോ​ണി​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ഫ്‌​ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റിയും മുൻമന്ത്രിയുമായ ഷി​ബു ബേ​ബി ജോ​ണി​നെ​തി​രെ കേ​സ്.

കു​മാ​ര​പു​രം സ്വ​ദേ​ശി അ​ല​ക്‌​സ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.  ഷി​ബു ബേ​ബി ജോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പേ​രി​ലു​ള്ള ഭൂ​മി​യി​ല്‍ ഭൂ​മി​യി​ല്‍ ഫ്‌​ളാ​റ്റ് നി​ര്‍​മി​ച്ച് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി.

നി​ര്‍​മാ​ണ ക​മ്പ​നി​യാ​യി ആ​ന്‍​ഡ ഷി​ബു ബേ​ബി ജോ​ണി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ക​ഴ​ക്കൂ​ട്ടം ചാ​ക്ക ബൈ​പ്പാ​സി​ലെ 40 സെ​ന്‍റ് ഭൂ​മി​യി​ല്‍ നി​ര്‍​മി​ക്കാ​നി​രു​ന്ന ഫ്‌​ളാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി.

ഫ്‌​ളാ​റ്റ് നി​ര്‍​മി​ച്ച് വി​ല്‍​ക്കു​ന്ന​തി​ന് ആ​ന്‍​ഡ നി​ര്‍​മാ​ണ ക​മ്പ​നി​യു​മാ​യി ഷി​ബു ബേ​ബി ജോ​ണും കു​ടും​ബ​വും ധാ​ര​ണാ​പ​ത്രം ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ത് പ്ര​കാ​രം പ​രാ​തി​ക്കാ​ര​നാ​യ അ​ല​ക്‌​സ് ആ​ന്‍​ഡ ക​മ്പ​നി​ക്ക് ര​ണ്ട് ത​വ​ണ​യാ​യി 15 ല​ക്ഷം രൂ​പ അ​ല​ക്‌​സ് കൈ​മാ​റി​യി​രു​ന്നു. ഷി​ബു ബേ​ബി ജോ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​ണം കൈ​മാ​റി​യ​ത്.

എ​ന്നാ​ല്‍, അ​ഞ്ച് വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണം മു​ന്നോ​ട്ടു​പോ​യി​ല്ല. തു​ട​ര്‍​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യെ​ന്നും പ​ണം​തി​രി​കെ വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ല​ക്‌​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ആ​ദ്യം സി​വി​ല്‍ കേ​സാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് പ​രാ​തി എ​ഴു​തി ത​ള്ളി​യി​രു​ന്നു. എ​ന്നാ​ല്‍, പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ല്‍, താ​ന്‍ പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ കേ​സാ​ണെ​ന്നു​മാ​ണ് ഷി​ബു ബേ​ബി ജോ​ണി​ന്‍റെ നി​ല​പാ​ട്. നി​ര്‍​മാ​ണ ക​മ്പ​നി​യു​മാ​യി ഭൂ ​ഉ​ട​മ​ക​ള്‍ എ​ന്ന നി​ല​യി​ലാ​ണ് ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

 

Kerala

ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ്: പ​രാ​തി ന​ൽ​കി അ​നി​ൽ അ​ക്ക​ര

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് നി​ർ​മാ​ണം നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി മു​ട​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ​തി​രേ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര. ഫ്ളാ​റ്റ് നി​ർ​മാ​ണം നി​യ​മ​ക്കു​രു​ക്കി​ലാ​യ​തു വ​ട​ക്കാ​ഞ്ചേ​രി​യി​ലെ മു​ൻ എം​എ​ൽ​എ കേ​സ് ന​ൽ​കി​യ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് മ​ന്ത്രി ആ​രോ​പി​ച്ച​ത്. ഇ​തു ഹൈ​ക്കോ​ട​തി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും അ​നി​ൽ അ​ക്ക​ര പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വ​ട​ക്കാ​ഞ്ചേ​രി ച​ര​ൽ​പ​റ​ന്പി​ൽ ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്നു ഹാ​ബി​റ്റാ​റ്റി​നെ മാ​റ്റി​യ​ത് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ, എം. ​ശി​വ​ശ​ങ്ക​ർ, ലൈ​ഫ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ, വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ന്ന​ത്തെ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. യൂ​ണി​ടാ​ക്ക് എ​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​യെ​യാ​ണു നി​ർ​മാ​ണം ഏ​ൽ​പ്പി​ച്ച​ത്. ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണി​പ്പോ​ൾ. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്യം​വി​ട്ട​തോ​ടെ എ​ഫ്സി​ആ​ർ​എ ലം​ഘ​ന​ത്തി​ൽ സി​ബി​ഐ​യും കേ​സെ​ടു​ത്തു. അ​പ്പോ​ഴും നി​ർ​മാ​ണം തു​ട​ർ​ന്നു. പി​ന്നീ​ടു സ​ർ​ക്കാ​രി​ൽ​നി​ന്നോ കോ​ട​തി​യി​ൽ​നി​ന്നോ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സ​ർ​ക്കാ​രി​നു ക​ത്തു​ന​ൽ​കി ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം നി​ർ​ത്തി.

ഫ്ളാ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് 2020ൽ ​ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ താ​ൻ ഉ​ൾ​പ്പെ​ടു​ന്ന കേ​സു​ക​ൾ നി​ല​വി​ലി​ല്ലെ​ന്നും മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​വാ​സ്ത​വ​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

International

ഹോ​ങ്കോം​ഗ് തീ​പി​ടി​ത്തം; മ​ര​ണം 146 ആ​യി, 150 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല

ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗി​ൽ ഭ​വ​ന സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ചു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 146 ആ​യി. കാ​ണാ​താ​യ 150 പേ​രെ​ക്കു​റി​ച്ച് ഇ​നി​യും വി​വ​ര​മി​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

4600ൽ ​അ​ധി​കം ആ​ളു​ക​ളാ​ണ് ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്നു. ഇ​വി​ടു​ത്തെ ഫ​യ​ർ അ​ലാ​മു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഞാ​യ​റാ​ഴ്‌​ച ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഒ​ത്തു​കൂ​ടി​യ​ത്.

കി​ഴ​ക്ക​ൻ ഹോ​ങ്കോം​ഗി​ലു​ള്ള ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലെ ഏ​ഴ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്ന ക​മ്പ​നി​യു​ടെ 11 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഴി​മ​തി നി​രോ​ധ​ന വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

എ​സ്ഐ​ടി സം​ഘം വീ​ണ്ടും രാ​ഹു​ലി​ന്‍റെ ഫ്ലാ​റ്റി​ൽ; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്നു

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​ണ്ടെ​ത്താ​ൻ എ​സ്ഐ​ടി സം​ഘം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. രാ​ഹു​ലി​ന്‍റെ പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ൽ വീ​ണ്ടും എ​സ്ഐ​ടി സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

രാ​വി​ലെ ഫ്ലാ​റ്റി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വീ​ണ്ടും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ അ​ഞ്ചം​ഗ സം​ഘം ഫ്ലാ​റ്റി​ലെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഘ​ത്തി​ലെ എ​ല്ലാ​വ​രും ഫ്ലാ​റ്റി​ലു​ള്ളി​ൽ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി. മു​ൻ​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​തി​നാ​യു​ള്ള നി​ര്‍​ണാ​യ​ക അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഫ്ലാ​റ്റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. യു​വ​തി ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സം​ഘം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

Latest News

Corehub Up