x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ ഫ്ലാ​റ്റി​നു​ള്ളി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ


Published: April 28, 2026 12:19 PM IST | Updated: April 28, 2026 02:14 PM IST

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക‌​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ ധ​ൻ​ബാ​ദ് സ്വ​ദേ​ശി​നി പൂ​ജ ദ​ത്ത (34) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പൂ​ജ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി അ​ഡു​ഗോ​ഡി​യി​ലു​ള്ള ഫ്ലാ​റ്റി​ൽ വ​ട​ക​ക്കാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പൂ​ജ​യു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റു​ക​യും ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന പൂ​ജ​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മ​ര​ണം സം​ഭ​വി​ച്ചി​ട്ട് ര​ണ്ടോ മൂ​ന്നോ ദി​വ​സം വ​രെ ആ​യി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ആ​ത്മ​ഹ​ത്യ കു​റി​പ്പു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Woman dead flat

Recent News

Corehub Up