Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman

യുവതി ജീവനൊടുക്കിയതിനു പിന്നാലെ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു

കന്യാകുമാരി: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് മര്‍ദനമേറ്റു മരിച്ചു. പെരിയവിള സ്വദേശി എയ്ഞ്ചല്‍ (26) മരിച്ചതിന് പിന്നാലെയാണ് പ്രദേശവാസിയായ ആന്‍റണിരാജ് (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

നാഗര്‍കോവിലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എയ്ഞ്ചലിനോട് മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവറായ ആന്‍റണിരാജ് പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ കന്യാകുമാരി പൊലിസ് ആന്‍റണിരാജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഇയാള്‍ ശല്യം തുടര്‍ന്നു. ഞായറാഴ്ച രാത്രി എയ്ഞ്ചലിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആന്‍റണിരാജിനെ യുവതിയുടെ ബന്ധുക്കള്‍ കല്ലുകൊണ്ട് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പെരിയവിള സ്വദേശികളായ ബെവിന്‍ (26), ബെനിഷ് (25), വിനീഷ് (22), രവി സെല്‍വന്‍ (56), യേശുനേശ സെല്‍വന്‍ (58) എന്നിവരെയാണ് കന്യാകുമാരി പൊലിസ് അറസ്റ്റ് ചെയ്തു.

Kerala

കളമശേരി കൂട്ടബലാത്സംഗം: ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി, യുവതി നേരിട്ടത് ക്രൂര പീഡനം

കൊച്ചി: കളമശേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ആരെയും തിരിച്ചറിയാകാനാവാത്ത നിലയില്‍ ഗുരുതരാവസ്ഥയിലെന്ന് ഭര്‍ത്താവ്. പ്രതികള്‍ ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കുകയായിരുന്നു. ആത്മഹത്യാശ്രമം നടത്തിയാണ് യുവതി രക്ഷപ്പെട്ടതെന്നും കേസില്‍ നാലില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഭര്‍ത്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

'അവള് അവിടെ നിന്നും രക്ഷപ്പെട്ട് വന്നതാ. ബിയര്‍ കുപ്പി തല്ലിപ്പൊട്ടിച്ചാണ് ആ റൂമില്‍ നിന്നും അവള്‍ ഇറങ്ങുന്നത്. വൈകിട്ട് വേറെയും ആളുകള്‍ വന്നു. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ അകത്തു പോകും, ഞാന്‍ ചാകുവാ എന്ന് പറഞ്ഞ് ബിയര്‍ കുപ്പി കൈയില്‍ എടുത്ത് പിടിച്ചപ്പോഴാണ് അവര് ഫോണ്‍ ഒക്കെ കൊടുത്തത്. യുവതിയും ഭാര്യയെ ഉപയോഗിച്ചു.

മാനേജര്‍ ആയിരുന്നു വരാന്‍ പറഞ്ഞ് വിളിച്ചത്. മറ്റൊരു സ്ത്രീ ഉള്ളതു കൊണ്ടാണ് അവിടെ പോയത്. പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഭാര്യയുള്ളത്. എന്നെപ്പോലും തിരിച്ചറിയുന്നില്ല. എന്നെ കാണണ്ട, പോവാനാണ് പറയുന്നത്. നിങ്ങള്‍ ആരാ എന്നൊക്കെയാണ് ചോദിക്കുന്നത്' - ഭര്‍ത്താവ് പറഞ്ഞു.

അതേസമയം, കേസില്‍ രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആലപ്പുഴ കാര്‍ത്തികപ്പിള്ളി എസ്ആര്‍ നിവാസില്‍ ഇരിക്കാവ് ശ്രീരാജ് (30), തൃക്കാക്കര നോര്‍ത്ത് തേവക്കല്‍ കുതിരപ്പറമ്പില്‍ വീട്ടില്‍ ജിത്ത് മാര്‍ട്ടിന്‍ (27) എന്നിവരെയാണ് കളമശേരി പൊലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ യുവതിയെ ഇന്‍റര്‍വ്യു ചെയ്ത ശേഷം വൈകുന്നേരം ജോലിക്ക് എടുത്തെന്ന് പറഞ്ഞ് ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പ്രതികള്‍ അയച്ച ടാക്സിയിലാണ് യുവതി ലോഡ്ജില്‍ എത്തിയത്. യുവതിക്ക് ബിയറും ലഹരിമരുന്നും നിര്‍ബന്ധിച്ച് നല്‍കി ബോധം കെടുത്തി.

വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയും ഇവര്‍ യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ശനിയാഴ്ച വൈകിട്ട് ബോധം വന്നപ്പോഴാണ് യുവതി ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ടാക്സി ഡ്രൈവറായ ഭര്‍ത്താവ് യാത്രയിലായിരുന്നതിനാല്‍ യുവതി വീട്ടില്‍ തിരികെ എത്താതിരുന്നത് അറിഞ്ഞില്ലെന്നും പൊലിസ് പറഞ്ഞു.

പിടിയിലായ പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്പാ. എറണാകുളം കേന്ദ്രീകരിച്ച് സ്പായുടെ മറവില്‍ ആവശ്യക്കാര്‍ക്ക് യുവതികളെ എത്തിച്ചു നല്‍കുന്ന വന്‍ സംഘത്തിലെ കണ്ണികളാണ് പിടിയിലായത്.

കേസില്‍ പിടിയിലായ ശ്രീരാജ് നടത്തിയിരുന്ന ഇടപ്പള്ളിയിലെ ഡിലൈറ്റ് ആയുര്‍വേദിക് വെല്‍നെസ് സ്പാ പൊലിസ് അടച്ചുപൂട്ടി. തിങ്കളാഴ്ച ഇവിടെ പരിശോധന നടത്തിയ പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ ശേഖരിച്ചു. രണ്ടു വര്‍ഷമായി ലൈസൻസ് പുതുക്കാതെയാണ് പുക്കാട്ടുപടി റോഡ് ക്ലബ് ജംഗ്ഷനില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. നിധിന്‍ രാജ് എന്നാളുടെ പേരിലുള്ള സ്ഥാപനം ശ്രീരാജാണ് നടത്തിയിരുന്നത്.

Kerala

ഭാര്യയോട് മോശമായി സംസാരിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; പ്രതികൾ പിടിയിൽ

പത്തനംതിട്ട: ഭാര്യയോട് മോശമായി സംസാരിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ ജലം കുത്തിക്കയറ്റി ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. തുമ്പമൺ സ്വദേശി അജയനാണ് (49) ക്രൂര പീഡനത്തിനിരയായത്.

പ്രതികളായ ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലിസ് പിടികൂടിയത്. പ്രധാന പ്രതിയായ ദീപക് ജോയ് ഇടുക്കി ചെറുതോണിയിൽ നിന്നാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും.

കഴിഞ്ഞ മാസം 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ ദീപക്കിന്‍റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിലുള്ള വിരോധമാണ് ഈ ആക്രമണത്തിന് കാരണം. തട്ടിക്കൊണ്ടുപോയ സംഘം വെള്ളം നിറച്ച സിറിഞ്ചുകൾ അജയന്‍റെ ശരീരത്തിൽ കുത്തിയിറക്കി അതിക്രൂരമായ പീഡനമുറകളാണ് നടത്തിയത്.

Kerala

വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; രണ്ട് പവന്‍റെ മാല കാണാനില്ലെന്ന് പരാതി

തൊടുപുഴ: കരിങ്കുന്നം നേടിയശാലയിൽ വയോധികയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുറത്തു വീട്ടിൽ പരേതനായ കുമാരന്‍റെ ഭാര്യ പദ്മാവതിയാണ് (72) മരണപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം 6:50-ഓടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൻ ശരത്താണ് മുറിക്കുള്ളിൽ മൃതദേഹം ആദ്യം കണ്ടത്. പദ്മാവതിയുടെ മുഖത്ത് മുണ്ട് ചുറ്റിയ നിലയിലും അതിനുമുകളിലായി തലയിണവച്ച നിലയിലുമായിരുന്നുവെന്ന് മകൻ പൊലിസിന് മൊഴി നൽകി.

ഇവർ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ട് പവന്‍റെ സ്വർണമാല കാണാനില്ലെന്നും പരാതിയിലുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കരിങ്കുന്നം പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

National

യു​വ​തി​യെ ക​ത്തി​മു​ന​യി​ൽ നി​ർ​ത്തി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി​യി​ൽ സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​തി​യെ ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.
സെ​പ്റ്റം​ബ​ർ 27-നാ​ണ് സം​ഭ​വം.

വാ​യ്പാ തി​രി​ച്ച​ട​വ് തു​ക ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ അ​യ​ൽ​വാ​സി​യാ​യ വി​ക്രം കു​മാ​ർ സാ​ഹ്നി എ​ന്ന​യാ​ൾ യു​വ​തി​യെ ത​ന്ത്ര​പൂ​ർ​വം ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു സി​നി​മ തി​യ​റ്റ​റി​ൽ എ​ത്തി​ച്ചു. അ​വി​ടെ വ​ച്ച് വി​ക്രം കു​മാ​ർ സാ​ഹ്നി​യു​ടെ ബ​ന്ധു​വാ​യ രോ​ഹി​ത് കു​മാ​ർ എ​ന്ന മ​റ്റൊ​രു പ്ര​തി സം​സാ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക​ത്തി​മു​ന​യി​ൽ നി​ർ​ത്തി പീ​ഡി​പ്പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്താ​യാ​ണ് യു​വ​തി പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ യു​വ​തി വീ​ട്ടു​കാ​രോ​ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​ന് ശേ​ഷം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ യു​വ​തി​യു​ടെ മൊ​ഴി​യും ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ത​മ്മി​ൽ ചി​ല വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. സെ​പ്റ്റം​ബ​ർ 27 രാ​വി​ലെ ഏ​ഴി​ന് രോ​ഹി​ത് കു​മാ​ർ ഹോ​ട്ട​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​യി സി​സി​ടി​വി​യി​ൽ വ്യ​ക്ത​മാ​ണ്. തു​ട​ർ​ന്ന് ഏ​ഴ​ര​യ്ക്ക് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ഒ​റ്റ​യ്ക്കാ​ണ് ഹോ​ട്ട​ലി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് പി​ന്നീ​ട് മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ഉ​ച്ച​യ്ക്ക് 12:30 ന് ​ഹോ​ട്ട​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക്രം കു​മാ​ർ സാ​ഹ്നി, രോ​ഹി​ത് കു​മാ​ർ എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഫോ​ൺ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

National

കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡ​നം: വി​വാ​ഹം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്ക​കം യു​വ​തി ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി. എ​ഞ്ചി​ജി​നീ​യ​റാ​യ വൈ​ഷ്ണ​വി പ്ര​വീ​ൺ ജ​രാ​ണ്ടെ (23) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഓ​ങ്കാ​ർ സ​ഞ്ജ​യ് ഘി​സാ​രെ (28), ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ സ​ഞ്ജ​യ് മ​ഹാ​ദേ​വ് ഘി​സാ​രെ (49), രൂ​പാ​ലി സ​ഞ്ജ​യ് ഘി​സാ​രെ (42) എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഈ ​വ​ർ​ഷം മെ​യി​ലാ​ണ് യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വൈ​ഷ്ണ​വി​യു​ടെ കു​ടും​ബം സ്ത്രീ​ധ​ന​മാ​യി 45 ല​ക്ഷം രൂ​പ​യും 10 പ​വ​ൻ സ്വ​ർ​ണം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കാ​ർ വാ​ങ്ങു​ന്ന​തി​നാ​യി വീ​ണ്ടും അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വൈ​ഷ്ണ​വി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വ് ഓ​ങ്കാ​ർ സ​ഞ്ജ​യ് ഘി​സാ​രെ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ര​ണ​സ​മ​യ​ത്ത് യു​വ​തി മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

പാലായിൽ കാറുകൾ കൂട്ടിയിടിച്ച് സ്കൂട്ടറിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു, മകന് ഗുരുതര പരിക്ക്

പാലാ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൂവരണണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ഉരുളികുന്നം കല്ലോലിക്കൽ സുജിതകുമാരി (37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയമകൻ അമൽ കൃഷ്ണയ്ക്ക് (14) ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു സംഭവം. അമലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈകയിൽനിന്ന് വന്ന കാറും പാലായിൽനിന്ന് പൈക ഭാഗത്തേക്ക് പോയ മറ്റൊരു കാറും തമ്മിൽ ആദ്യം കൂട്ടിയിടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട ഒരു കാർ, പാലായിൽനിന്ന് ഉരുളിക്കുന്നത്തേക്ക് പോവുകയായിരുന്ന സുജിതകുമാരിയുടെ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന അമ്മയും മകനും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് തലകീഴായി മറിഞ്ഞു. ഈ കാറിലുണ്ടായിരുന്ന ഞണ്ടുപാറ കല്ലാമ്പിള്ളിൽ കെ.എ. ജോസഫിനെ (73) പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

അ​ച്ഛ​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ 22 വ​യ​സു​കാ​രി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു; വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: അ​ച്ഛ​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ 22 വ​യ​സു​കാ​രി​ക്ക് ഫോ​ണി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ. രാ​ത്രി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ 47കാ​ര​നെ ബ​ന്ധു​ക്ക​ൾ ത​ട​ഞ്ഞ് വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ട മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ലും പൊ​ലി​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ വീ​ട് തേ​ടി എ​ത്തി​യ എ​ട​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ‍​ർ ജി​ജു സ്ക​റി​യ​യെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ത​ട​ഞ്ഞ് വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട‍​ർ​ന്ന് പൊ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് രാ​ത്രി ഏ​ഴോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് മ​രി​ച്ച അ​ച്ഛ​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി​യാ​ണ് യു​വ​തി ഏ​താ​നും ദി​വ​സം മു​ൻ​പ് എ​ട​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ന​മ്പ​ർ വാ​ങ്ങി​യ ജി​ജു സ്ക​റി​യ ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​യോ​ടെ യു​വ​തി​ക്ക് വാ​ട്സ്ആ​പ്പ് മെ​സേ​ജു​ക​ൾ അ​യ​ച്ച് തു​ട​ങ്ങി. യു​വ​തി ഭ​ർ​ത്താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് ലൈം​ഗി​ക ചു​വ​യോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​യ​ച്ച മെ​സേ​ജി​ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

വീ​ടി​ന്‍റെ ലൊ​ക്കേ​ഷ​നും അ​യ​ച്ച് കൊ​ടു​ത്തു. ഇ​ത് അ​നു​സ​രി​ച്ചാ​ണ് രാ​ത്രി 11 ഓ​ടെ ജി​ജു സ്ക​റി​യ ക​ണ്ണൂ​ർ ന​ഗ​ര പ​രി​ധി​യി​ലു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി.

ജി​ജു സ്ക​റി​യ​യു​ടെ പ​രാ​തി​യി​ൽ യു​വ​തി​ക്കും ഭ​ർ​ത്താ​വി​നും ക​ണ്ടാ​ല​റി​യാ​വു​ന്ന 12 പേ​ർ​ക്കും എ​തി​രെ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ൽ, ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Kerala

മ​ണി​പ്പുരി​ൽ സാ​യു​ധ​സം​ഘ​ട​ന​യി​ലേ​ക്ക് റി​ക്രൂ​ട്ട്മെന്‍റ്; സ്ത്രീ അ​റ​സ്റ്റി​ൽ

ഇം​​​​ഫാ​​​​ൽ: സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലേ​​​​ക്ക് കേ​​​​ഡ​​​​ർ​​​​മാ​​​​രെ റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് 53കാ​​​​രി​​​​യെ പൊ​​​​ലിസ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

സം​​​​സ്ഥാ​​​​ന പൊ​​​​ലിസും ആസാം റൈ​​​​ഫി​​​​ൾ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ന്തൗ​​​​ജം റീ​​ത്ത ദേ​​​​വി എ​​​​ന്ന മാ​​​​യ​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ഇം​​​​ഫാ​​​​ൽ വെ​​​​സ്റ്റ് ജി​​​​ല്ല​​​​യി​​​​ൽ ലാ​​​​ങോ​​​​ൾ ഗെ​​​​യിം വി​​​​ല്ലേ​​​​ജി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. നി​​​​രോ​​​​ധി​​​​ത സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ പീ​​​​പ്പി​​​​ൾ​​​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി (പി​​​​എ​​​​ൽ​​​​എ)​​​​യി​​​​ലേ​​​​ക്ക് കേ​​​​ഡ​​​​ർ​​​​മാ​​​​രെ റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ മാ​​​​യ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

Kerala

യുവതിയെ ഭർത്താവ് തീകൊളുത്തിയത് മറ്റൊരാളുമായി അടുപ്പത്തിലെന്ന് സംശയത്തെ തുടര്‍ന്ന്

കൊച്ചി: കാക്കനാട് യുവതിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ കാരണമായത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം. ഭര്‍ത്താവ് പത്തനംതിട്ട സ്വദേശി അനില്‍കുമാര്‍ (50) ആണ് ആലപ്പുഴ സ്വദേശിനി ജയശ്രീയെ (42) പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതി കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജയശ്രീയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുടി പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.

അനിൽകുമാറിന്‍റെ രണ്ടാം ഭാര്യയാണ് ജയശ്രീയെന്നു പറയുന്നു. ഒരാഴ്ച മുമ്പാണ് യുവതി അമ്പാടി മൂലയിലെ വനിതാ ഹോസ്റ്റലില്‍ താമസത്തിനെത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് അനില്‍കുമാര്‍ യുവതിയെ കാക്കനാട് എത്തിച്ചത്.

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കി യുവതിയെ ചോദ്യം ചെയ്യുകയും വാക്കേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. പിന്നാലെ യുവതിയുടെ കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ചശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. ശേഷം ഓടിപ്പോയ പ്രതി ബസ് സ്‌റ്റോപ്പില്‍ യാത്രക്കാരനെ പോലെ നില്‍ക്കുകയും പൊള്ളലേറ്റ കൈ കണ്ടതോടെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

National

അ​ന്ന​ദാ​ന​ത്തി​നി​ടെ തി​ള​ച്ച സാ​മ്പാ​ർ പാ​ത്ര​ത്തി​ലേ​ക്ക് വീ​ണ് സ്ത്രീ ​മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ അ​ന്ന​ദാ​ന ച​ട​ങ്ങി​നി​ടെ തി​ള​ച്ച സാ​മ്പാ​ർ നി​റ​ച്ച വ​ലി​യ പാ​ത്ര​ത്തി​ലേ​ക്ക് കാ​ൽ തെ​റ്റി വീ​ണ് സ്ത്രീ ​മ​രി​ച്ചു. വി​ജ​യ​വാ​ഡ​യി​ലെ കെ.​എ​ൽ. റാ​വു ന​ഗ​ർ സ്വ​ദേ​ശി സു​ജാ​ത (46) ആ​ണ് മ​രി​ച്ച​ത്.

വി​നാ​യ​ക ച​തു​ർ​ഥി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​ന്ന​ദാ​ന ച​ട​ങ്ങി​ൽ പാ​ച​ക ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു സു​ജാ​ത. സാ​മ്പാ​ർ ത​യാ​റാ​ക്കു​ന്ന​തി​നി​ടെ കാ​ൽ തെ​റ്റി തി​ള​ച്ച സാ​മ്പാ​ർ പാ​ത്ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സു​ജാ​ത​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സു​ജാ​ത പാ​ത്ര​ത്തി​ലേ​ക്ക് വീ​ഴാ​നി​ട​യാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ചും പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ പൊ​ന്നേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ പ്ര​തി​യെ പൊ​ലി​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തും തു​ട​ർ​ന്ന് പ്ര​തി​യു​ടെ കാ​ലി​ന് വ​ച്ച​തും. പ്ര​കാ​ശ് (35) എ​ന്ന യു​വാ​വാ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൊ​ന്നേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന രാ​ജേ​ശ്വ​രി​ക്ക് (24) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7:15-ന് ​ജോ​ലി ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ രാ​ജേ​ശ്വ​രി​യു​ടെ സ​മീ​പ​ത്തെ​ത്തി​യ പ്ര​കാ​ശ്, കൈ​വ​ശം ക​രു​തി​യി​രു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലെ പെ​ട്രോ​ൾ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ജേ​ശ്വ​രി നി​ല​വി​ളി​ക്കു​ക​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ച് ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. മു​ഖ​ത്തും നെ​ഞ്ചി​ലും ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ രാ​ജേ​ശ്വ​രി നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മാ​ധ​വാ​ര​ത്തി​ന് സ​മീ​പം ഇ​യാ​ളെ പൊ​ലി​സ് വ​ള​ഞ്ഞ​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ത്ത​ത്. പ​രി​ക്കേ​റ്റ പ്ര​തി​യെ പൊ​ലി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മാ​ണോ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

National

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ആ​ദ്യ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. സുഫി​യ ബാ​നോ, കാ​മു​ക​ൻ മു​ച്ചാ​ഡ്, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സുഫി​യ ബാ​നു​വി​ന്‍റെ ഭ​ർ​ത്താ​വ് രാം​കി​ഷോ​ർ വാ​ൽ​മീ​കി​യാ​ണ് കെ​ല്ല​പ്പെ​ട്ട​ത്.

സുഫി​യ​യും രാം​കി​ഷോ​റും ത​മ്മി​ൽ നാ​ല് വ​ർ​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ ര​ണ്ടു വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​തി​നു​ശേ​ഷ​വും രാം​കി​ഷോ​ർ ആ​ദ്യ ഭാ​ര്യ ക​വി​താ ദേ​വി​യു​മാ​യു​ള്ള ബ​ന്ധം തു​ട​ർ​ന്ന​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

രാം​കി​ഷോ​ർ ക​വി​താ ദേ​വി​യെ സ​ന്ദ​ർ​ശി​ക്കു​ക​യും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്ത​തി​നെ സു​ഫി​യ എ​തി​ർ​ത്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലി​സ് പ​റ​ഞ്ഞു.

സെ​പ്തം​ബ​ർ 14ന് ​രാ​ത്രി സുഫി​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ മു​ച്ചാ​ഡും മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലും ചേ​ർ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന രാം​കി​ഷോ​റി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ക​നാ​ലി​ന് സ​മീ​പ​മു​ള്ള പാ​ല​ത്തി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ച്ചു.

മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​വി​ത​യു​ടെ പ​രാ​തി​യി​ൽ സെ​പ്തം​ബ​ർ 17ന് ​പൊ​ലി​സ് കേ​സെ​ടു​ത്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Kerala

കാ​റി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യെ

ആ​​​​ലു​​​​വ: ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ താ​​​​യി​​​​ക്കാ​​​​ട്ടു​​​​ക​​​​ര ഐ​​​​ശ്വ​​​​ര്യ​​​​ന​​​​ഗ​​​​റി​​​​ലെ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ കോ​​​​മ്പൗ​​​​ണ്ടി​​​​ൽ പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​റി​​​​നു​​​​ള്ളി​​​​ൽ മ​​​​രി​​​​ച്ച​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് ക​​​​ക്കാ​​​​ട് അ​​​​ടാ​​​​ട്ട് വീ​​​​ട്ടി​​​​ൽ അ​​​​നി​​​​ല തോ​​​​മ​​​​സ് (46) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ബ്ലോ​​​​ക്കു​​​​ക​​​​ളും ക​​​​ര​​​​ൾ സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളും ഇ​​​​വ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട്.

മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ഒ​​​​റ്റ​​​​യ്ക്കാ​​​​ണു താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സി​​​​സി ടി​​​​വി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ ക​​​​ഴി​​​​ഞ്ഞ 16ന് ​​​​രാ​​​​വി​​​​ലെ 6.30ന് ​​​​ഇ​​​​വ​​​​ർ ഫ്ലാ​​​​റ്റി​​​​ൽ​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി ഫ്ലാ​​​​റ്റ് കോ​​​​മ്പൗ​​​​ണ്ടി​​​​ൽ പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​റി​​​​ൽ ക​​​​യ​​​​റു​​​​ന്ന​​​​താ​​​​യി പൊ​​​​ലി​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ഐ​​​​ടി മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​വ​​​​ർ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് കോ​​​​ന്പൗ​​​​ട്ടി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന ഈ ​​​​കാ​​​​റി​​​​ൽ പ​​​​ല​​​​പ്പോ​​​​ഴും ഇ​​​​വ​​​​ർ ക​​​​യ​​​​റി​​​​യി​​​​രി​​​​ക്കാ​​​​റു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വൈ​​​​കു​​​​ന്നേ​​​​രം കു​​​​ട്ടി​​​​ക​​​​ളാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ട​​​​ത്. ഫ്ലാ​​​​റ്റി​​​​ൽ​​​നി​​​​ന്ന് ബി​​​​ഹാ​​​​ർ വി​​​​ലാ​​​​സ​​​​ത്തി​​​​ലു​​​​ള്ള മ​​​​റ്റൊ​​​​രു സ്ത്രീ​​​​യു​​​​ടെ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​വ​​​​രാ​​​​കാം മ​​​​രി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ നി​​​​ഗ​​​​മ​​​​നം.

National

22കാരിയെ ബലാത്സംഗം ചെയ്ത മുൻ ബിജെപി എംഎൽഎയ്ക്കായി തെരച്ചിൽ ഊർജിതം

താ​​​നെ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടുകാ​​​രി​​​യെ തോ​​ക്കു​​ചൂ​​ണ്ടി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ന​​​രേ​​​ന്ദ്ര പ​​​വാ​​​റി​​​നാ​​​യി തെ​​​ര​​​ച്ചി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി പൊലിസ്.

വി​​​വാ​​​ഹി​​​ത​​​യാ​​​യ യു​​​വ​​​തി​​​യെ​​യാ​​ണ് പ​​​വാ​​​റും മു​​​ൻപൊലിസ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ശൈ​​​ലേ​​​ഷ് പാ​​​ട്ടീ​​​ലും ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​ത്.

സെ​​​പ്റ്റം​​​ബ​​​ർ 13നു ​​​ഭീ​​​വ​​​ണ്ടി​​​യി​​​ലെ ബാ​​​പ്ഗാ​​​വി​​​ലാ​​​ണു സം​​​ഭ​​​വം. യു​​​വ​​​തി​​​യെ ബ​​​ല​​​മാ​​​യി മ​​​ദ്യം ക​​​ഴി​​​പ്പി​​​ച്ച​​​ശേ​​​ഷം ഇ​​​രു​​​വ​​​രും ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​വാ​​​ഹ​​​ജീ​​​വി​​​ത​​​ത്തി​​​ലു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കാ​​​മെ​​​ന്ന് പ​​​വാ​​​ർ യു​​​വ​​​തി​​​യോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Kerala

ആലുവയിൽ യുവതി മരിച്ചനിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

ആലുവ: ദേശീയപാതയിൽ ഐശ്വര്യ നഗറിലെ അപാർട്ട്മെന്‍റ് താമസിക്കാരിയെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഐശ്വര്യ നഗർ സ്വദേശിയായ അനില തോമസിനെ (42) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തനിച്ചാണ് താമസിച്ചിരുന്നത്.

ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കാറിന്‍റെ പിൻസീറ്റിൽ ചരിഞ്ഞ് കിടക്കുന്നു നിലയിലാണ്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. വാഹനത്തിനകത്ത് ഈച്ചകളും എത്തിയിരുന്നു.

അനില കാൻസർ ചികിത്സയിലായിരുന്നു. ആലുവ പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

National

ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; കാ​റി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്, പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ൽ കു​ടും​ബ​ത്തി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് വി​വാ​ഹം ക​ഴി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. കു​ടും​ബ​ത്തി​ന്‍റെ വി​ല​ക്ക് ലം​ഘി​ച്ച് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ വി​വാ​ഹം ക​ഴി​ച്ച ഇ​വ​ർ ഭ​ർ​ത്താ​വി​നൊ​പ്പം അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ഇ​വ​രെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി നാ​ലം​ഗ സം​ഘ​ത്തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് യു​വ​തി​യു​ടെ വാ​ട​ക​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം ഇ​വ​രെ കാ​റി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു ക​യ​റ്റി. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പ്ര​തി​ക​ൾ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്താ​ൻ ത​യാ​റാ​യി​ല്ല.

ര​ക്ഷ​പ്പെ​ടാ​നാ​യി പ്ര​തി​ക​ൾ അ​മി​ത​വേ​ഗ​ത്തി​ൽ പാ​യി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജ​യ​ല​ക്ഷ്മി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ ഓ​ടി​ച്ച കാ​ർ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യു​ണ്ടാ​യി.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സ​ദ്ദാം, രാ​കേ​ഷ്, അ​യ​ൻ, ക​ര​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

കാ​മു​ക​നെ മ​റ്റൊ​രു യു​വ​തി​യോ​ടൊ​പ്പം കാ​റി​ൽ ക​ണ്ടു; വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ബോ​ണ​റ്റി​ൽ ക​യ​റി​യ യു​വ​തി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു

ല​ക്നോ: കാ​മു​ക​നെ മ​റ്റൊ​രു യു​വ​തി​ക്കൊ​പ്പം കാ​റി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഓ​ടു​ന്ന കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റി കി​ട​ന്ന യു​വ​തി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​മ​തി ന​ഗ​റി​ലെ ജാ​നേ​ശ്വ​ർ മി​ശ്ര പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. അ​നാ​മി​ക എ​ന്ന യു​വ​തി​യാ​ണ് കാ​മു​ക​ൻ ഷാ​ന​വാ​സ് മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പം പാ​ർ​ക്കി​ൽ എ​ത്തി​യ​ത് ക​ണ്ട​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഷാ​ന​വാ​സ് മ​റ്റൊ​രു യു​വ​തി​ക്കൊ​പ്പം കാ​റി​ൽ ഇ​രി​ക്കു​ന്ന​ത് ക​ണ്ട അ​നാ​മി​ക ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഷാ​ന​വാ​സി​ന്‍റെ കാ​റി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് അ​നാ​മി​ക ചാ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ബോ​ണ​റ്റി​ൽ അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

അ​ൽപസ​മ​യം വാ​ഹ​നം നി​ർ​ത്തി​യെ​ങ്കി​ലും പെ​ട്ടന്ന് കാ​ർ അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ യു​വ​തി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നി​ട്ടും വാ​ഹ​നം നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​നാ​മി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യ​ഷ് താ​ക്കൂ​ർ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഷാ​ന​വാ​സ് യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്ന് അ​നാ​മി​ക പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് യു​വ​തി ഷാ​ന​വാ​സി​നെ​തി​രെ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ഡി​യോ​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ വ്യ​ക്ത​മാ​യി കാ​ണാ​മെ​ന്നും ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

പ​ന്ത്ര​ണ്ട് വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ യു​വ​തി ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി; കൊ​ല​പാ​ത​ക കേ​സി​ൽ ജ​യി​ലി​ലാ​യ​ത് ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും

പാ​റ്റ്ന: ബി​ഹാ​റി​ലെ റോ​ഹ്താ​സ് ജി​ല്ല​യി​ല്‍ ഭാ​ര്യ​യെ കൊ​ന്ന​തി​ന് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച യു​വാ​വ് പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഭാ​ര്യ​യെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. പൊ​ലി​സ് ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​ണാ​താ​യ യു​വ​തി ജാ​ർ​ഖ​ണ്ഡി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ശ​കു​ന്ത​ള ദേ​വി എ​ന്ന യു​വ​തി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ശ​കു​ന്ത​ള ദേ​വി 2002-ലാ​ണ് അ​രു​ൺ മെ​ഹ്ത​യെ വി​വാ​ഹം ക​ഴി​ച്ച​ത്. 2014-ൽ ​യു​വ​തി ഭ​ർ​ത്താ​വി​നെ​യും കു​ടും​ബ​ത്തെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ൻ റാ​ട്ടു സിം​ഗ് ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ റോ​ഹ്താ​സി​ലെ ക​നാ​ലി​ൽ നി​ന്ന് ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ത് കാ​ണാ​താ​യ ശ​കു​ന്ത​ള ദേ​വി​യാ​ണെ​ന്ന് സ​ഹോ​ദ​ര​ൻ തി​രി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്ന് ശ​കു​ന്ത​ള ദേ​വി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് കാ​ണി​ച്ച് ഭ​ർ​ത്താ​വ് അ​രു​ൺ മെ​ഹ്ത, ഭ​ർ​തൃ​പി​താ​വ് ദി​ലീ​പ് മെ​ഹ്ത ഉ​ൾ​പ്പെ​ടെ എ​ട്ട് ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ പൊ​ലി​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. ഇ​വ​ർ ജ​യി​ലി​ലാ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് ശ​കു​ന്ത​ള​യു​ടെ കു​ടും​ബ​ത്തി​ന് എ​ട്ട് ല​ക്ഷം രൂ​പ ന​ൽ​കി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ ജ​യി​ൽ മോ​ചി​ത​രാ​യ​ത്.

ര​ണ്ട് മാ​സം മു​മ്പ് ശ​കു​ന്ത​ള ദേ​വി മ​റ്റൊ​രു പേ​രി​ൽ റാ​ട്ടു സിം​ഗി​നൊ​പ്പം ജാ​ർ​ഖ​ണ്ഡി​ലെ ഗാ​ർ​വ ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന് ഭ​ർ​തൃ​കു​ടും​ബ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് ഭ​ർ​തൃ​പി​താ​വ് പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പി​ന്നീ​ട് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ നി​ന്ന് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. എ​ന്ന​ൽ 12 വ​ർ​ഷം മു​ൻ​പ് ക​നാ​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ആ​രു​ടേ​താ​ണെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലി​സ്.

Kerala

പെരുമ്പാവൂരില്‍ വയോധിക പൊള്ളലേറ്റ് മരിച്ചനിലയില്‍; ദുരൂഹത

കൊച്ചി: പെരുമ്പാവൂരില്‍ വയോധിക പൊള്ളലേറ്റ് മരിച്ചനിലയില്‍. പെരുമ്പാവൂര്‍ പൂപ്പാനി സ്വദേശിയായ ഇന്ദിര ഭായിയെ (60) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും മകനും അന്വേഷിച്ചപ്പോഴാണ് വീടിനു പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിനടുത്തായി മണ്ണെണ്ണ കുപ്പിയും ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ പൊലിസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭര്‍ത്താവും 40 വസുള്ള മകനും ഇന്ദിരയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

നാട്ടുകാരുമായി അധികം ബന്ധം ഇവര്‍ പുലര്‍ത്തിയിരുന്നില്ല. പെരുമ്പാവൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala

നടുവണ്ണൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ ട്രാവലര്‍ ഇടിച്ചു തെറിപ്പിച്ചു

കോഴിക്കോട്: നടുവണ്ണൂരിലെ കുരുടിമുക്കില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലര്‍ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പറമ്പത്ത് ഏലത്തില്‍ സുബൈദയ്ക്കാണ് സാരമായി പരിക്കേറ്റത്.

കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് യുവതിയെ ട്രാവലര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇവരുടെ കാലിലൂടെ മുന്‍വശത്തെ ടയര്‍ കയറിയിറങ്ങി.

അപകടത്തിനു പിന്നാലെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

International

ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ വെടിയേറ്റു മരിച്ചു, പ്രതിയായ ഇന്ത്യൻ വംശജൻ ജീവനൊടുക്കി

സാ​​​​ക്ര​​​​മെ​​​​ന്തോ: ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ സാ​​​​ക്ര​​​​മെ​​​​ന്തോ​​​​യി​​​​ൽ 38കാ​​​​രി​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​യാ​​​യ യു​​​വ​​​തി​​​യെ വെ​​​ടി​​​വ​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം പ്ര​​​തി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ ജീ​​​വ​​​നൊ​​​ടു​​​ക്കി. റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ വെ​​​​യി​​​​റ്റ​​​​റാ​​​​യി ജോ​​​​ലി ചെ​​​​യ്തു​​​വ​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ശാ​​​​ലി​​​​നി താ​​​​ക്കൂ​​​​ർ(38) ആ​​​ണ് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ പ്ര​​​​തി രോ​​​​ഹി​​​​ത് (22) പൊ​​​ലി​​​​സ് വ​​​​ള​​​​ഞ്ഞ​​​​തി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ച് മ​​​​രി​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സാ​​​​ക്ര​​​​മെ​​​ന്തോ​​​​യി​​​​ലെ ആ​​​​ർ​​​​ഡ​​​​ൻ-​​​​ആ​​​​ർ​​​​ക്കേ​​​​ഡ് ഏ​​​​രി​​​​യ​​​​യി​​​​ലു​​​​ള്ള പ​​​​നേ​​​​ര ബ്രെ​​​​ഡ് റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​നു​​​ മു​​​​ന്നി​​​​ൽ ക​​​ഴി​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം.

അ​​​മേ​​​രി​​​ക്ക​​​ൻ ഫു​​​ഡ് ഡെ​​​ലി​​​വ​​​റി ക​​​ന്പ​​​നി​​​യാ​​​യ ഡോ​​​​ർ​​​​ഡാ​​​​ഷി​​​ന്‍റെ ഡെ​​​​ലി​​​​വ​​​​റി​​​​ക​​​​ൾ​​​​ക്കാ​​​​യി റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ൽ എ​​​​ത്തു​​​​മാ​​​​യി​​​​രു​​​​ന്ന രോ​​​​ഹി​​​​ത് ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി ശാ​​​​ലി​​​​നി​​​​യെ നി​​​​ര​​​​ന്ത​​​​രം ശ​​​​ല്യം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പൊ​​​ലി​​​സ് പ​​​​റ​​​​ഞ്ഞു. വി​​​​വാ​​​​ഹാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ശാ​​​​ലി​​​​നി നി​​​​ര​​​​സി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.

ശാ​​​​ലി​​​​നി​​​​യെ പി​​​​ന്തു​​​​ട​​​​രു​​​​ക, കാ​​​​റി​​​​ന്‍റെ ട​​​​യ​​​​റു​​​​ക​​​​ളു​​​​ടെ കാ​​​​റ്റ​​​​ഴി​​​​ച്ചു​​​​വി​​​​ടു​​​​ക, വാ​​​​ഹ​​​​നം ട്രാ​​​​ക്ക് ചെ​​​​യ്യാ​​​​ൻ ആ​​​​പ്പി​​​​ൾ എ​​​​യ​​​​ർ​​​​ടാ​​​​ഗ് ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക, അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലാ​​​​തെ വീ​​​​ടി​​​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഇ​​​​യാ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ശാ​​​​ലി​​​​നി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ കോ​​​​ട​​​​തി ഇ​​​​യാ​​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഇ​​​​തു ലം​​​​ഘി​​​​ച്ച് വീ​​​​ണ്ടും ശ​​​​ല്യം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ചൊ​​​​വ്വാ​​​​ഴ്ച ജോ​​​​ലി​​​​സ്ഥ​​​​ല​​​​ത്തു വ​​​​ച്ച് ഓ​​​​ടി​​​​ ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ച ശാ​​​​ലി​​​​നി​​​​യെ പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​യാ​​​​ൾ വെ​​​​ടി​​​​വ​​​​ച്ച് വീ​​​​ഴ്ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് കാ​​​​റി​​​​ൽ ര​​​​ക്ഷ​​​​പ്പെ​​​​ട്ട രോ​​​​ഹി​​​​തി​​​​നെ ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ലൈ​​​​സ​​​​ൻ​​​​സ് പ്ലേ​​​​റ്റ് റീ​​​​ഡ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പൊ​​​ലി​​​​സ് ഹൈ​​​​വേ 50ൽ ക​​​​ണ്ടെ​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് പൊ​​​ലി​​​സ് വാ​​​​ഹ​​​​നം വ​​​​ള​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​യാ​​​​ൾ കാ​​​​റി​​​​നു​​​​ള്ളി​​​​ൽവ​​​​ച്ച് സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ച് മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​യ രോ​​​​ഹി​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​ലി​​​​സ് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

രോ​​​ഹി​​​ത് മു​​​ന്പ് അ​​​രി​​​സോ​​​ണ​​​യി​​​ൽ ത​​​ട​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ അ​​​ധി​​​കൃ​​​ത​​​ർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.
തു​​​ട​​​ർ​​​ന്ന് ശാ​​​ലി​​​നി​​​യെ നി​​​ര​​​ന്ത​​​രം പി​​​ന്തു​​​ട​​​ർ​​​ന്ന് ശ​​​ല്യം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

ആദിവാസി യുവതിയുടെ മരണം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി

മാനന്തവാടി: ആദിവാസി യുവതിയെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തലപ്പുഴ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. തവിഞ്ഞാല്‍ പേര്യ ആലാറ്റില്‍ മോണിച്ചന്‍കുന്ന് ഊരിലെ ചാലന്‍-അമ്മിണി ദമ്പതികളുടെ മകള്‍ അലീനയാണ്(20)ഒരു കിലോമീറ്റര്‍ അകലെ കാവുങ്കല്‍ ഊരിലെ ബന്ധുവീട്ടില്‍ മരിച്ചത്.

മൂന്നു ദിവസം മുമ്പ് ബന്ധുവീട്ടില്‍ എത്തിയ യുവതിയെ കഴിഞ്ഞ ദിവസം രാവിലെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലിസ് അന്വേഷണം. മരണപ്പെടുന്നതിന് തലേന്ന് രാത്രി യുവതി അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും സമീപത്തെ ചില വീടുകളില്‍ എത്തുകയും ചെയ്തിരുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. ശ്രീതുവിന്‍റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും അലീനയെ മരിച്ചനിലയില്‍ കണ്ട മുറിയിലും പരിസരങ്ങളിലും പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്‌ക്കേ മരണകാരണത്തില്‍ വ്യക്തതവരൂവെന്ന് പൊലിസ് പറഞ്ഞു.

ബിന്ദു, ശാരദ, ഷൈല, ശാമിലി, ശാന്തിനി, മായ എന്നിവര്‍ അലീനയുടെ സഹോദരങ്ങളാണ്.

National

വീ​ട്ടു​മു​റ്റ​ത്ത് വ​സ്ത്രം ക​ഴു​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ത​ട​യാ​നെ​ത്തി​യ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ അ​ദി​ലാ​ബാ​ദ് ജി​ല്ല​യി​ൽ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ സം​ഘം ചേ​ർ​ന്ന് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഷെ​യ്ഖ് സ​ലീം, ഷെ​യ്ഖ് റ​ഷീ​ദ്, സോ​ഹ​ൽ, ഷെ​യ്ഖ് ഹ​നീ​ഫ്, ഷെ​യ്ഖ് ഇ​ദ്രി​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ട്ടു​മു​റ്റ​ത്ത് വ​സ്ത്രം ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ അ​ടു​ത്തേ​ക്ക് ഷെ​യ്ഖ് സ​ലീം എ​ത്തു​ക​യും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ഭ​ർ​ത്താ​വ് പ്ര​തി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ഉ​ട​ൻ ത​ന്നെ ഷെ​യ്ഖ് റ​ഷീ​ദ്, സോ​ഹ​ൽ, ഷെ​യ്ഖ് ഹ​നീ​ഫ്, ഷെ​യ്ഖ് ഇ​ദ്രി​സ് എ​ന്നി​വ​രെ ഷെ​യ്ഖ് സ​ലീം വി​ളി​ച്ചു​വ​രു​ത്തി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സം​ഘം യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ വ​ടി​ക​ളും ക​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭ​ർ​ത്താ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. പ്ര​ധാ​ന പ്ര​തി​യാ​യ ഷെ​യ്ഖ് സ​ലീ​മി​നെ​തി​രെ ബ​ലാ​ത്സം​ഗ​ശ്ര​മ​ത്തി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.

National

ഫ​സ്റ്റ് എ​സി കോ​ച്ചി​ൽ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര; വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വ​തി​യും ബ​ന്ധു​വും പി​ടി​യി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ൽ ഫ​സ്റ്റ് എ​സി കോ​ച്ചി​ൽ ടി​ക്ക​റ്റി​ല്ലാ​തെ വി​ദേ​ശ​മ​ദ്യം ക​ട​ത്തി​യ യു​വ​തി​യും ബ​ന്ധു​വും സ​മ​സ്തി​പൂ​രി​ൽ അ​റ​സ്റ്റി​ൽ. ദി​ല്ലി​യി​ൽ നി​ന്ന് ബി​ഹാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന നേ​ഹാ ഝാ (25), ​ബ​ന്ധു ഈ​ശാ​ൻ കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സ​മ​സ്തി​പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തി​യ​പ്പോ​ൾ പൊ​ലി​സ് ഫ​സ്റ്റ് എ​സി കൂ​പ്പെ​യു​ടെ വാ​തി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. യാ​തൊ​രു പ​രി​ഭ്ര​മ​വു​മി​ല്ലാ​തെ ഇം​ഗ്ലീ​ഷി​ലാ​ണ് നേ​ഹ സം​സാ​രി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.5 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 75 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്തു. ഡി​സം​ബ​റി​ൽ വീ​ട്ടി​ൽ ന​ട​ക്കാ​നി​ക്കു​ന്ന വി​വാ​ഹാ​വ​ശ്യ​ത്തി​ന് ഹ​രി​യാ​ന​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ മൊ​ഴി.

ബി​ഹാ​റി​ലെ മ​ദ്യ​നി​രോ​ധ​നം നി​ല​നി​ൽ​ക്കെ​യാ​ണ് ടി​ക്ക​റ്റി​ല്ലാ​തെ ഇ​വ​ർ ആ​ഡം​ബ​ര കോ​ച്ചി​ൽ മ​ദ്യം ക​ട​ത്തി​യ​ത്. പ്ര​തി​ക​ളു​ടെ കു​ടും​ബ​ത്തി​ന് മു​ൻ​പും മ​ദ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ഹ​യു​ടെ പി​താ​വ് സ​ഞ്ജ​യ് ജാ​യും സ​ഹോ​ദ​രി നി​ഷു ജാ​യും സ​മാ​ന കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​വ​രാ​ണ്.

ദ​ർ​ഭം​ഗ​യി​ലെ പ്ര​മു​ഖ ഡോ​ക്ട​ർ​മാ​ർ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കും ഉ​യ​ർ​ന്ന വി​ല​യു​ള്ള വി​ദേ​ശ​മ​ദ്യം എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് യു​വ​തി​യെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ രേ​ഖ​ക​ളും കോ​ൾ ഡാ​റ്റ​യും കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി വ​നി​ത​യും പ​രി​ഗ​ണ​ന​യി​ൽ

തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം: കെ​​പി​​സി​​സി പു​​നഃസം​​ഘ​​ട​​ന​​യി​​ൽ വ​​​​​​​ർ​​​​​​​ക്കിം​​​​​​​ഗ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് പ​​​​​​​ദ​​​​​​​വി​​​​​​​യി​​​​​​​ലേ​​​​​​​ക്കു വ​​​​​​​നി​​​​​​​ത​​​​​​​യെ​​​യും പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​താ​​യി റി​​പ്പോ​​ർ​​ട്ട്.

മ​​​​​​​ഹി​​​​​​​ളാ കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് സം​​​​​​​സ്ഥാ​​​​​​​ന പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റും രാ​​​​​​​ജ്യ​​​​​​​സ​​​​​​​ഭാം​​​​​​​ഗ​​​​​​​വു​​​​​​​മാ​​​​​​​യ ജെ​​​​​​​ബി മേ​​​​​​​ത്ത​​​​​​​റെ​​​​​യാ​​​​​ണ് വ​​​​​​​ർ​​​​​​​ക്കിം​​​​​​​ഗ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് സ്ഥാ​​​​​​​ന​​​​​​​ത്തേ​​​​​​​ക്കു പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ഗ്രൂ​​​​​​​പ്പ്, പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക, സ​​​​​​​മു​​​​​​​ദാ​​​​​​​യ സ​​​​​​​മ​​​​​​​വാ​​​​​​​ക്യ​​​​​​​ങ്ങ​​​​​​​ള്‍ നോ​​​​​​​ക്കി​​​​​​​യാ​​​​​​​ണ് വ​​​​​​​ര്‍​ക്കിം​​​​​​​ഗ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റു​​​​​​​മാ​​​​​​​രെ നി​​​​​​​യ​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

നി​​​​​​​ല​​​​​​​വി​​​​​​​ല്‍ എ.​​​​​​​പി. അ​​​​​​​നി​​​​​​​ല്‍​കു​​​​​​​മാ​​​​​​​ര്‍, പി.​​​​​​​സി. വി​​​​​​​ഷ​​​​​​​്ണു​​​​​​​നാ​​​​​​​ഥ്, ഷാ​​​​​​​ഫി പ​​​​​​​റ​​​​​​​മ്പി​​​​​​​ല്‍ എം​​​​​​​പി എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണ് വ​​​​​​​ര്‍​ക്കിം​​​​​​​ഗ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റു​​​​​​​മാ​​​​​​​ര്‍. വ​​​​​​​നി​​​​​​​താ പ്രാ​​​​​​​തിനി​​​​​​​ധ്യം വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന നി​​​​​​​ല​​​​​​​പാ​​​​​​​ടി​​​​​​​ലാ​​​​​​​ണ് ഹൈ​​​​​​​ക്ക​​​​​​​മാ​​​​​​​ന്‍​ഡ് ജെ​​​​​​​ബി മേ​​​​​​​ത്തെ​​​​​​​റ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. എ.​​​​​​​പി. അ​​​​​​​നി​​​​​​​ല്‍​കു​​​​​​​മാ​​​​​​​ര്‍, പി.​​​​​​​സി. വി​​​​​​​ഷ്ണു​​​​​​​നാ​​​​​​​ഥ് എ​​​​​​​ന്നി​​​​​​​വ​​​​​​​ര്‍ മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രാ​​​​​​​ണ്.

ജെ​​​​​​​ബി മേ​​​​​​​ത്ത​​​​​​​ര്‍​ക്ക് സ്ഥാ​​​​​​​നം ന​​​​​​​ല്‍​കു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ല്‍ സാ​​​​​​​മു​​​​​​​ദാ​​​​​​​യി​​​​​​​ക സ​​​​​​​മ​​​​​​​വാ​​​​​​​ക്യം പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ച്ച് ഷാ​​​​​​​ഫി പ​​​​​​​റ​​​​​​​മ്പിലി​​​​​​​നെ​​​​​​​യും ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി​​​​​​​യേ​​​​​​​ക്കും.

National

അ​ഴു​കി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; ഭ​ർ​ത്താ​വ് പി​ടി​യി​ൽ

ദി​സ്പൂ​ർ: ആ​സാ​മി​ലെ ഗു​വ​ഹാ​ട്ടി​യി​ൽ യു​വ​തി​യെ ഫ്ലാ​റ്റി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​യ താ​ലൂ​ക്ദാ​ർ (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വ് പി​ന്നീ​ട് പൊ​ലി​സി​ൽ കീ​ഴ​ട​ങ്ങി. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ദ​മ്പ​തി​ക​ളെ പു​റ​ത്ത് കാ​ണാ​നി​ല്ലെ​ന്നും ഇ​രു​വ​രു​ടെ​യും ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്നും അ​യ​ൽ​വാ​സി​ക​ൾ പൊ​ലി​സി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഫ്ലാ​റ്റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം അ​റി​യു​ന്ന​ത്. അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ലു​ള്ള യു​വ​തി​യു​ടെ ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ര​ലു​ക​ൾ പ​കു​തി മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ്രി​ഡ്ജി​നു​ള്ളി​ൽ ക​വ​റി​ലൊ​ളി​പ്പി​ച്ച നി​ല​യി​ൽ യു​വ​തി​യു​ടെ ത​ല ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഭ​ർ​ത്താ​വി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​തി സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. ഇ​യാ​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

National

ഇ​രു​മ്പ് തൂ​ൺ ത​ല​യി​ൽ വീ​ണ് സ്ത്രീ ​മ​രി​ച്ചു

പൂ​ന: പൂ​ന​യി​ൽ ഇ​രു​മ്പ് തൂ​ൺ ത​ക​ർ​ന്നു വീ​ണ് സ്ത്രീ ​മ​രി​ച്ചു. സ​ൽ​മ സ​ലാ​ഹു​ദ്ദീ​ൻ പ​ത്താ​ൻ (45) ആ​ണ് മ​രി​ച്ച​ത്. ഹ​ൽ​ദി ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന പ​ന്ത​ലി​ന്‍റെ ഇ​രു​മ്പ് തൂ​ൺ
തൊ​ഴി​ലാ​ളി​ക​ൾ അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​വ​രി​ൽ സ​ൽ​മ​യു​ടെ മ​ക​നു​മു​ണ്ടാ​യി​രു​ന്നു. സം​ഘാ​ട​ക​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ത​യാ​റാ​യി​ല്ല. സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്ക​രു​തെ​ന്ന് കു​ടും​ബം പൊ​ലി​സി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​മ​ര​ണ​ത്തി​ന് പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

സ്ത്രീ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ

അ​​​​ഗ​​​​ളി: അ​​​​ട്ട​​​​പ്പാ​​​​ടി ഭ​​​​വാ​​​​നി​​​​പ്പു​​​​ഴ​​​​യി​​​​ൽ ത​​​​ല അ​​​​റു​​​​ത്തു​​​മാ​​​​റ്റി​​​​യ നി​​​​ല​​​​യി​​​​ൽ ര​​​​ണ്ടു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. പ്ലാ​​​​സ്റ്റി​​​​ക് ചാ​​​​ക്കി​​​​ൽ കെ​​​​ട്ടി​​​​യ​​​നി​​​​ല​​​​യി​​​​ൽ പു​​​​ഴ​​​​യി​​​​ൽ കി​​​​ട​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ നാ​​​​ട്ടു​​​​കാ​​​​രാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​മ​​​​റി​​​​ഞ്ഞ​​​​യു​​​​ട​​​​ൻ പു​​​​തൂ​​​​ർ, അ​​​​ഗ​​​​ളി, ഷോ​​​​ള​​​​യൂ​​​​ർ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പൊ​​​​ലി​​​​സ് സം​​​​ഘം സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി.

‌ശ​​​​രീ​​​​ര​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ മൂ​​​​ന്നു ചാ​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​ക്കി കെ​​​​ട്ടി​​​​യ​​​​നി​​​​ല​​​​യി​​​​ൽ ഭ​​​​വാ​​​​നി​​​​പ്പു​​​​ഴ ചീ​​​​ര​​​​ക്ക​​​​ട​​​​വി​​​​ൽ മൂ​​​​ന്നു സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു കി​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത്. ഏ​​​​താ​​​​ണ്ട് 500 മീ​​​​റ്റ​​​​ർ വ​​​​രെ അ​​​​ക​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ചാ​​​​ക്കു​​​​ക​​​​ൾ. ഒ​​​​രു ചാ​​​​ക്കി​​​​ൽ സ്ത്രീ​​​​യു​​​​ടെ​​​​യും കു​​​​ഞ്ഞി​​​​ന്‍റെ​​​​യും ത​​​​ല​​​​ക​​​​ളും മ​​​​റ്റു ചാ​​​​ക്കു​​​​ക​​​​ളി​​​​ൽ ഉ​​​​ട​​​​ലു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി.

അ​​​​ഗ​​​​ളി ഡി​​​​വൈ​​​​എ​​​​സ്പി, സി​​​​ഐ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ൻ​​​​ക്വ​​​​സ്റ്റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. ഫോ​​​​റ​​​​ൻ​​​​സി​​​​ക് വി​​​​ഭാ​​​​ഗ​​​​വും ഡോ​​​​ഗ് സ്‌​​​​ക്വാ​​​​ഡും സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നാ​​​​യി പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി.

Viral

20 രൂ​പ​യു​ടെ വ​ട​പാ​വി​നാ​യി 15,000 രൂ​പ പൊ​ടി​ച്ച് യു​വ​തി; വൈ​റ​ലാ​യി 'വ​ട​പാ​വ് യാ​ത്ര'

മും​ബൈ: പ്രി​യ​പ്പെ​ട്ട​തെ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​ൻ തോ​ന്നി​യാ​ൽ നി​ങ്ങ​ൾ എ​ത്ര ദൂ​രം പോ​കും? പ​ര​മാ​വ​ധി അ​ടു​ത്തു​ള്ള ഏ​തെ​ങ്കി​ലും ന​ല്ലൊ​രു റ​സ്റ്റ​റ​ന്‍റി​ലേ​ക്ക്, അ​ല്ലെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത ന​ഗ​ര​ത്തി​ലേ​ക്ക്... എ​ന്നാ​ൽ ഡ​ൽ​ഹി​ക്കാ​രി​യാ​യ ഒ​രു യു​വ​തി ചെ​യ്ത​തു കേ​ട്ടാ​ൽ ആ​രും "ഇ​തൊ​രു ഒ​ന്നൊ​ന്ന​ര വ​ട​പാ​വ് പ്ര​ണ​യം" എ​ന്ന് പ​റ​ഞ്ഞു​പോ​കും! വെ​റു​മൊ​രു 20 രൂ​പ​യു​ടെ മും​ബൈ വ​ട​പാ​വ് തി​ന്നാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു വി​മാ​നം ക​യ​റി​യ ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. 

വി​റ്റി സ്‌​പേ​സ് എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് യു​വ​തി ത​ന്‍റെ ഈ ​അ​സാ​ധാ​ര​ണ ഫു​ഡ് ട്രി​പ്പ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നു ക​ഴി​ച്ച വ​ട​പാ​വി​ന് ഒ​ട്ടും രു​ചി പോ​രെ​ന്ന തോ​ന്ന​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. "സ​ത്യ​സ​ന്ധ​മാ​യ ഒ​റി​ജി​ന​ൽ വ​ട​പാ​വ് തി​ന്ന​ണ​മെ​ങ്കി​ൽ മും​ബൈ​യി​ൽ​ത്ത​ന്നെ പോ​ക​ണ​മെ​ന്ന് ഉ​റ​പ്പി​ച്ച യു​വ​തി, ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ ബാ​ഗു​മെ​ടു​ത്ത് നേ​രേ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​യി.

 പോ​കു​ന്ന വ​ഴി ടാ​ക്സി​യി​ലി​രു​ന്നാ​ണ് 5,000 രൂ​പ​യു​ടെ വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ 165 രൂ​പ​യു​ടെ ചാ​യ​യും വി​മാ​ന​ത്തി​നു​ള്ളി​ലെ 300 രൂ​പ​യു​ടെ ഇ​ൻ​സ്റ്റ​ന്‍റ് ന്യൂ​ഡി​ൽ​സും ക​ഴി​ച്ച​പ്പോ​ഴേ​ക്കും ആ​ഗ്ര​ഹ​ത്തി​ന്‍റെ മീ​റ്റ​ർ ഉ​യ​ർ​ന്നു​തു​ട​ങ്ങി​യി​രു​ന്നു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ മും​ബൈ​യി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ക​ന​ത്ത ട്രാ​ഫി​ക് വ​ട​പാ​വ് മോ​ഹ​ത്തി​ന് ത​ട​സ​മാ​യി. വെ​റും 11 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം എ​ടു​ത്ത​തോ​ടെ രാ​ത്രി​യി​ലെ തെ​ര​ച്ചി​ൽ നി​ർ​ത്തി 4,000 രൂ​പ വാ​ട​ക​യു​ള്ള ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തു.

പി​റ്റേ​ന്നു രാ​വി​ലെ​ത​ന്നെ ല​ക്ഷ്യ​ത്തി​നാ​യി തെ​രു​വി​ലി​റ​ങ്ങി​യ യു​വ​തി ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി​യെ​ല്ലാം വേ​ണ്ടെ​ന്നു​വ​ച്ച് നേ​രേ ഒ​രു പ്ലാ​റ്റ്‌​ഫോം ത​ട്ടു​ക​ട​യി​ലെ​ത്തി. ഒ​ടു​വി​ൽ ആ​ഗ്ര​ഹി​ച്ച ആ 20 ​രൂ​പ​യു​ടെ മും​ബൈ വ​ട​പാ​വ് കൈ​യി​ലെ​ത്തി! ഫ്ലൈ​റ്റ് ടി​ക്ക​റ്റും ഹോ​ട്ട​ൽ മു​റി​യും ടാ​ക്സി ചാ​ർ​ജു​മെ​ല്ലാ​മാ​യി ആ​കെ 15,000 രൂ​പ​യോ​ളം പോ​ക്ക​റ്റി​ൽ​നി​ന്ന് ചോ​ർ​ന്നു​വെ​ങ്കി​ലും ആ​ദ്യ ക​ട​യി​ൽ​ത്ത​ന്നെ ആ ​പ​ണ​മെ​ല്ലാം വ​സൂ​ലാ​യെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. "ഇ​ത്ര​യും പ​ണ​വും സ​മ​യ​വും ക​ള​ഞ്ഞെ​ങ്കി​ലും, എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ ക​ഴി​ച്ച​തി​ൽ വ​ച്ച് ഏ​റ്റ​വും മി​ക​ച്ച വ​ട​പാ​വ് ഇ​താ​ണ്!" യു​വ​തി ആ​വേ​ശ​ത്തോ​ടെ പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി ട്രോ​ള​ന്മാ​രും എ​ത്തി. "പ​ണ​ക്കാ​രു​ടെ ക​ഷ്‌​ട​പ്പാ​ടു​ക​ൾ കാ​ണാ​ൻ ഒ​രു പ്ര​ത്യേ​ക ര​സ​മു​ണ്ട്!" എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ. "15,000 രൂ​പ ചെ​ല​വാ​ക്കി പോ​യ സ്ഥി​തി​ക്ക് ഇ​നി രു​ചി​യി​ല്ലെ​ങ്കി​ലും 'കൊ​ള്ളാം' എ​ന്നു പ​റ​ഞ്ഞേ പ​റ്റൂ!" എ​ന്ന് മ​റ്റൊ​രാ​ൾ ത​മാ​ശ രൂ​പേ​ണ കു​റി​ച്ചു. എ​ന്താ​യാ​ലും, ഭ​ക്ഷ​ണ​പ്രി​യ​രാ​യ ആ​ളു​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത് ഒ​ന്നാ​ണ് " ന​ല്ല ഭ​ക്ഷ​ണം തേ​ടി​യു​ള്ള യാ​ത്ര​യ്ക്ക് പ​ണ​മോ ദൂ​ര​മോ ഒ​ന്നും ഒ​രു വി​ഷ​യ​മേ​യ​ല്ല'!

Kerala

യു​വ​തി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ച് യു​വ​തി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഡേ​വി​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​ക്കാ​ര​നാ​യ ബി​നു (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ട് വ​ർ​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ മാ​ള പൊ​ലി​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ള പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ശാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മാ​ള പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, രാം ​ഗോ​പാ​ല്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

അങ്കമാലിയിൽ വാടകവീടിനുള്ളിൽ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്ത് പുതിയതുറ താഴേവീട്ടുവിളാകം വീട്ടിൽ ഫ്ലോറൻസിയെയാണ് (36) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. നാലു മാസം മുമ്പാണ് ഇവർ കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു ഫ്ലോറൻസി.

മൃതദേഹം കണ്ടെത്തിയപ്പോൾ നഗ്നമായ നിലയിലായിരുന്നു. കൂടാതെ വീടിന്‍റെ പിന്നിലെ വാതിൽ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നതിനാൽ കൊലപാതക സാധ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ പൊലിസ് അന്വേഷിക്കുന്നുണ്ട്.

ഏതാനും ദിവസമായി ഇവരെ ഫോണിൽ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്ന് വീട് കണ്ടെത്തി നൽകിയ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രസിഡന്‍റ് സ്ഥലത്തെത്തി വീട് അടച്ചിട്ട നിലയിൽ കാണുകയും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു.

രാവിലെ സ്ഥലത്തെത്തിയ അങ്കമാലി പൊലിസിന്‍റെ പരിശോധനയിലാണ് വീടിന്‍റെ പിന്നിലെ വാതിൽ തുറന്ന നിലയിലാണെന്ന് കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തിവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്നും പൊലിസ് വ്യക്തമാക്കി.

Kerala

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസർഗോഡ്: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർഗോഡ് കാലിക്കടവ് ചന്തേര എംഡിഎംഎ കേസിൽ മുഖ്യ സൂത്രധാരന്മാരായ രണ്ടുപേർ കൂടി പിടിയിൽ. ഘാന സ്വദേശി വിക്ടർ, കേസിലെ പ്രധാന കണ്ണിയായ അഹമ്മദാബാദ് സ്വദേശിനിയായ റിയ എന്നിവരാണ് പിടിയിലായത്.

നേരത്തെ പിടിയിലായവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കേസിലെ അന്താരാഷ്ട്ര ബന്ധവും യുവതിക്കുവേണ്ടിയുള്ള തിരച്ചിലും നേരത്തെതന്നെ അന്വേഷണ സംഘം ശക്തമാക്കിയിരുന്നു.

സംഘത്തിലുണ്ടായിരുന്ന യുവതി ആരാണ് എന്നത് സംബന്ധിച്ച വിശദാന്വേഷണവും പോലീസ് ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഗ്വാളിയോറിൽനിന്ന് റിയയെ പിടികൂടിയത്.

ഘാന സ്വദേശി വിക്ടറിനെ പിടികൂടിയതിലൂടെ സംഘത്തിന്‍റെ അന്താരാഷ്ട്ര ബന്ധവും സംശയിക്കുന്നുണ്ട്. പ്രത്യേകാന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശൃംഖലയുടെ നിർണായക കണ്ണികൾ വലയിലായത്.

Kerala

ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആന്ധ്രപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ.

പശ്ചിമ ബംഗാൾ നോർത്ത് പർഗനാസ് സ്വദേശി മിനോതി സർദാറാണ് (35) റെയിൽവേ പോലീസിന്‍റെയും ആർപിഎഫിന്‍റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്.

ചെന്നൈ–മംഗലാപുരം എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിലാണ് ഇവർ നിരോധിത ലഹരിവസ്തു ഒളിപ്പിച്ചു കടത്തിയത്. പ്രതി ഇതിനു മുൻപും സമാനമായ രീതിയിൽ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Kerala

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; വയോധികയുടെ കൈവിരലുകള്‍ അറ്റുപോയി

കൊച്ചി: ഞാറക്കലിൽ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രികയുടെ കൈവിരലുകൾ അറ്റുപോയി. നായരമ്പലം വാടേല്‍ മേനാച്ചേരി ശാന്ത തോമസിനാണ് (70) ഗുരുതര പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ ഞാറക്കല്‍ പെരുമ്പിള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. പിന്നാലെയെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശാന്തയുടെ കൈയിലൂടെ എതിരെ വരികയായിരുന്നു ബസിന്‍റെ ചക്രം കയറിയിറങ്ങി.

സ്‌കൂട്ടറിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന നായരമ്പലം സ്വദേശി വാസന്തിയുടെ (35) കൈകാലുകൾക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

National

ഹൈ​ദ​രാ​ബാ​ദി​ൽ കാ​റി​ടി​ച്ച് യു​വ​തി മ​രി​ച്ചു; രാ​ജ്യ​സ​ഭാ എം​പി​യു​ടെ മ​ക​നെ​തി​രെ കേ​സ്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ ആ​ഡം​ബ​ര കാ​റി​ടി​ച്ചു യു​വ​തി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​യും ജ​ന​സേ​ന പാ​ർ​ട്ടി നേ​താ​വു​മാ​യ ലിം​ഗ​മ​നേ​നി ര​മേ​ശി​ന്‍റെ മ​ക​ൻ ലിം​ഗ​മ​നേ​നി സ​ഞ്ജു​ഷി (21)നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ൻ​ഓ​ർ​ബി​റ്റ് മോ​ളി​ന് സ​മീ​പ​മു​ള്ള ക​ട​യി​ലെ ജീ​വ​ന​ക്കാ​രി ഭാ​ര​തി മു​ഖി (26) ആ​ണ് മ​രി​ച്ച​ത്.

ആ​ഗ​സ്റ്റ് 16-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഭാ​ര​തി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ പൂ​ജ അ​ശോ​ക് അ​ലോ​ണും ഭ​ക്ഷ​ണം വാ​ങ്ങി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മാ​ളി​ന് മു​ന്നി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ കാ​ർ ഭാ​ര​തി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഭാ​ര​തി​യെ ഇ​തേ കാ​റി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പൂ​ജ സ്റ്റോ​ർ മാ​നേ​ജ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും, അ​ദ്ദേ​ഹം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

അ​മി​ത​വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന് ലിം​ഗ​മ​നേ​നി സ​ഞ്ജു​ഷി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും മാ​ധാ​പു​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

National

യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച ശേ​ഷം മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി ല​ളി​ത​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ല​ളി​ത​യു​ടെ ഭ​ർ​ത്താ​വ് ധ​ർ​മ്മേ​ന്ദ്ര​യ്ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബി​ഹാ​ർ സ്വ​ദേ​ശി​നി പ്രീ​തി (23)യു​ടെ ശ​രീ​ര​ത്തി​ലാ​ണ് ദ​മ്പ​തി​ക​ൾ തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച ശേ​ഷം മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​ത്.

ര​ണ്ട് വ​ർ​ഷം മു​ൻ​പ് വി​വാ​ഹി​ത​യാ​യ പ്രീ​തി, ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കി​ട്ട് പി​രി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി അ​യ​ൽ​ക്കാ​രാ​യ ധ​ർ​മ്മേ​ന്ദ്ര, ല​ളി​ത എ​ന്നി​വ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മേ​ൽ ഇ​വ​ർ തി​ള​ച്ച വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ത്തി​ൽ പ്രീ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ഏ​ക​ദേ​ശം 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പൊ​ള്ള​ലേ​റ്റ​തി​ന് ശേ​ഷം ചി​കി​ത്സ തേ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കു​ക​യും മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​യെ മോ​ചി​പ്പി​ച്ച​ത്. ആ​ദ്യം ബി.​കെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ല​ളി​ത​യെ അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ൽ പോ​യ ധ​ർ​മ്മേ​ന്ദ്ര​യ്ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രീ​തി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട ശേ​ഷം മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

സിസേറിയനിടെ യുവതിയുടെ വയറ്റിൽ ഗ്ലൗസും ടിഷ്യുവും മറന്നുവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവ് എന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരുടെ അശ്രദ്ധമൂലം യുവതിയുടെ ശരീരത്തിനുള്ളിൽ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും മറന്നുവച്ചെന്നാണ് പരാതി. ബീഡ് സ്വദേശിനിയായ സന്ധ്യ ഗയ്ക്‌വാർഡ് (19) ആണ് ഈ ദുരവസ്ഥയ്ക്ക് ഇരയായത്.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പ്രസവത്തിനായി യുവതി ജില്ലാ ആശുപത്രിയിൽ എത്തിയത്. തുടർന്ന് സിസേറിയന് വിധേയയായ യുവതി നാല് ദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതുമുതൽ കടുത്ത വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങി. വേദന അസഹ്യമായതിനെ തുടർന്ന് ബന്ധുക്കൾ ഇവരെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് നടത്തിയ വിശദമായ സ്കാനിംഗിലാണ് യുവതിയുടെ വയറ്റിനുള്ളിൽ ആശുപത്രി ഉപകരണങ്ങൾ കണ്ടെത്തിയത്. ഉടൻതന്നെ പുണെയിലെ മറ്റൊരു പ്രധാന ആശുപത്രിയിലേക്ക് മാറ്റിയ യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലൂടെ വയറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന സർജിക്കൽ ഗ്ലൗസുകളും ടിഷ്യു വൈപ്പുകളും നീക്കം ചെയ്തു.

സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. യുവതിയുടെ ആരോഗ്യനില വളരെ മോശമാണെന്നും കുഞ്ഞിനെ പോലും പിടിക്കാനാകുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. യുവതിയുടെ കുടുംബത്തിന്‍റെ ആരോപണത്തിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി.

Kerala

വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

കൈ​ന​ക​രി: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ വീ​ണു വീ​ട്ട​മ്മ മ​രി​ച്ചു. കൈ​ന​ക​രി കു​പ്പ​പ്പു​റം പു​ത്ത​ൻ​കാ​യ​ൽ​ചി​റ വീ​ട്ടി​ൽ മേ​രി​ക്കു​ട്ടി ആ​ണു (60) മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്ന​രേം മൂ​ന്നോ​ടെ വീ​ടി​നു മു​ന്നി​ലെ ക​ട​വി​ലാ​ണ് അ​പ​ക​ടം. കാ​യ​ലി​ലൂ​ടെ പാ​ത്ര​ങ്ങ​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന​തു ക​ണ്ട അ​യ​ൽ​വാ​സി​യാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി കി​ട​ക്കു​ന്ന നി​ല​യി​ൽ വീ​ട്ട​മ്മ​യെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പു​ളി​ങ്കു​ന്ന് പൊ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

തൃശൂരിൽ സൂപ്പർമാർക്കറ്റിൽവച്ച് യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

തൃശൂർ: കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവച്ച് യുവതിക്കും സുഹൃത്തിനും വെട്ടേറ്റു. പള്ളിപ്പുറം സ്വദേശിനിയായ വൈഷ്ണവിക്കാണ് വെട്ടേറ്റു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനാണ് വൈഷ്ണവിയെയും തടയാൻ ശ്രമിച്ച സുഹൃത്ത് അരുണിനെയും ആക്രമിച്ചത്.

ആക്രമണത്തിനുശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. മുൻപ് സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ പിന്നീട് അകൽച്ചയുണ്ടായതാണ് ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഞായറാഴ്ച വൈകീട്ടോടെ കോടന്നൂരിലെ സൂപ്പർമാർക്കറ്റിനു മുന്നിൽവച്ചാണ് അശ്വിൻ വൈഷ്ണവിയെ കാണുന്നത്. തുടർന്ന് യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

ഈ സമയം അക്രമം തടയാൻ ശ്രമിച്ച വൈഷ്ണവിയുടെ സുഹൃത്ത് അരുണിനും കുത്തേറ്റു. ആക്രമണത്തിൽ വൈഷ്ണവിക്ക് വയറിനും അരുണിന് കൈയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.

പ്രതി അശ്വിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ ഭയം മൂലം നാട്ടുകാർക്ക് ആദ്യം സംഭവത്തിൽ നേരിട്ട് ഇടപെടാൻ തയാറായില്ല. ആക്രമണത്തിന് ഇരയായ ഉടനെത്തന്നെ ജീവനുംകൊണ്ട് സൂപ്പർമാർക്കറ്റിനകത്തേക്ക് കയറിയ വൈഷ്ണവി കടുത്ത ഭീതിയെത്തുടർന്ന് ഏറെനേരം അവിടെത്തന്നെ തുടർന്നു. പിന്നീട് പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി അശ്വിനായുള്ള ഊർജിതമായ തെരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Kerala

കോഴിക്കോട്ട് പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നാലുദിവസം മുൻപ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവകുന്ന് രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെനിന്നും ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ മുതൽ അഗ്നിരക്ഷാസേനയിലെ സ്‌കൂബ സംഘവും സിവിൽ ഡിഫൻസും നാട്ടുകാരും പുഴയിൽ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. കുന്ദമംഗലം പോലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രാധയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പൂനൂർ പുഴയോരത്ത് വച്ച് ഇവരുടെ ചെരുപ്പും മോതിരവും മൊബൈൽ ഫോണും കണ്ടെത്തിയത്. തുടർന്നാണ് പൂനൂർ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ആരംഭിച്ചത്.

Kerala

നട്ടെല്ലിൽ തുളച്ചുകയറിയ ചില്ലുകഷണവുമായി 12 വർഷം;ഒടുവിൽ യുവതിക്ക് ആശ്വാസം

കൊ​​ച്ചി: ക​​ഴി​​ഞ്ഞ 12 വ​​ര്‍ഷ​​മാ​​യി അ​​നു​​ഭ​​വി​​ച്ചി​​രു​​ന്ന ക​​ടു​​ത്ത വേ​​ദ​​ന​​യ്ക്കു ശ​​മ​​നം ല​​ഭി​​ച്ച​​തി​​ന്‍റെ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് ക​​രു​​നാ​​ഗ​​പ്പ​​ള്ളി സ്വ​​ദേ​​ശി​​നി​​യാ​​യ എ​​സ്.​​ബി. മ​​നു (44). ന​​ടു​​വി​​ല്‍ തു​​ള​​ച്ചു​​ക​​യ​​റി​​യ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ വി​​പി​​എ​​സ് ലേ​​ക്‌ഷോ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​ര്‍മാ​​ര്‍ നീ​​ക്കം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് മ​​നു​​വി​​ന്‍റെ ദു​​രി​​ത​​ത്തി​​ന് അ​​റു​​തി​​യാ​​യ​​ത്.

ന​​ട്ടെ​​ല്ലി​​ലെ ക​​ടു​​ത്ത​​ വേ​​ദ​​ന​​യ്ക്കു കാ​​ര​​ണം ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ ആ​​ശു​​പ​​ത്രി​​ക​​ള്‍ ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു മ​​നു. പി​​ന്നീ​​ട് ലേ​​ക്‌​​ഷോ​​റി​​ല്‍ ചി​​കി​​ത്സ​​യ്ക്കെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ന​​ട്ടെ​​ല്ലി​​നോ​​ടു ചേ​​ര്‍ന്ന് തു​​ള​​ച്ചു​​ക​​യ​​റി​​യ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യ​​ത്.12 വ​​ര്‍ഷം മു​​മ്പ് ഭ​​ര്‍തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വി​​വാ​​ഹ ച​​ട​​ങ്ങി​​നി​​ടെ​​യു​​ണ്ടാ​​യ വീ​​ഴ്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. അ​​ന്ന് എ​​ട്ട് മാ​​സം ഗ​​ര്‍ഭി​​ണി​​യാ​​യി​​രു​​ന്ന മ​​നു, ഗ്ലാ​​സ് പ​​തി​​ച്ച ടീ​​പ്പോ​​യി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഗ്ലാ​​സ് ത​​ക​​ര്‍ന്ന​​തോ​​ടെ ക​​ഷ​​ണ​​ങ്ങ​​ള്‍ ന​​ടു​​വി​​ല്‍ തു​​ള​​ച്ചു​​ക​​യ​​റി.

ഉ​​ട​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് ചി​​കി​​ത്സ ന​​ല്‍കി​​യെ​​ങ്കി​​ലും എ​​ല്ലാ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ളും അ​​ന്ന് ക​​ണ്ടെ​​ത്തി പു​​റ​​ത്തെ​​ടു​​ത്തി​​രു​​ന്നി​​ല്ല. ചി​​ല ക​​ഷ​​ണ​​ങ്ങ​​ള്‍ ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ല്‍ ത​​ന്നെ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ശ​​ക്ത​​മാ​​യ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട് തു​​ട​​ങ്ങി​​യെ​​ങ്കി​​ലും കാ​​ര​​ണം ഇ​​താ​​ണെ​​ന്ന് ക​​ണ്ടെ​​ത്താ​​നു​​മാ​​യി​​ല്ല.

നി​​ര​​വ​​ധി ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. ക​​ടു​​ത്ത വേ​​ദ​​ന മ​​നു​​വി​​ന്‍റെ ജീ​​വി​​ത​​ത്തെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചി​​രു​​ന്നു​​വെ​​ന്ന് ഭ​​ര്‍ത്താ​​വ് രാ​​ജീ​​വ് പ​​റ​​ഞ്ഞു. ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​യി​​ല്‍ താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സ​​റാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന മ​​നു​​വി​​ന് ആ​​രോ​​ഗ്യ​​നി​​ല മോ​​ശ​​മാ​​യ​​തോ​​ടെ ഔ​​ദ്യോ​​ഗി​​ക ചു​​മ​​ത​​ല​​ക​​ള്‍ പോ​​ലും ശ​​രി​​യാ​​യി നി​​ര്‍വ​​ഹി​​ക്കാ​​നാ​​കാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​യി.

അ​​ടു​​ത്ത​​യി​​ടെ മ​​റ്റൊ​​രു ആ​​ശു​​പ​​ത്രി​​യി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് നി​​ര്‍ണാ​​യ​​ക സൂ​​ച​​ന ല​​ഭി​​ച്ച​​ത്. ട്യൂ​​മ​​റി​​ന് സ​​മാ​​ന​​മാ​​യ ഒ​​രു സാ​​ധ്യ​​ത സം​​ശ​​യി​​ച്ച ഡോ​​ക്ട​​ര്‍മാ​​ര്‍ എം​​ആ​​ര്‍ഐ പ​​രി​​ശോ​​ധ​​ന നി​​ര്‍ദേ​​ശി​​ച്ചു. തു​​ട​​ര്‍ന്ന് ഈ ​​പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​ങ്ങ​​ളു​​മാ​​യി വിപിഎ​​സ് ലേ​​ക്‌ഷോ​​റി​​ലെ സ്‌​​പൈ​​ന്‍ ആ​​ന്‍ഡ് സ്‌​​കോ​​ളി​​യോ​​സി​​സ് സ​​ര്‍ജ​​റി വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കൃ​​ഷ്ണ​​കു​​മാ​​റി​​നെ മനു സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ന​​ട്ടെ​​ല്ലി​​നോ​​ട് ചേ​​ര്‍ന്ന് ത്രി​​കോ​​ണാ​​കൃ​​തി​​യി​​ലു​​ള്ള ഒ​​രു ക​​ഷ​​ണം ഉ​​ള്‍പ്പെ​​ടെ മൂ​​ന്ന് ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി. തു​​ട​​ര്‍ന്ന് ഡോ. ​​ആ​​ര്‍. കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ദ​​ഗ്ധ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ നീ​​ക്കം ചെ​​യ്തു.

ക​​ഴു​​ത്തു​​വേ​​ദ​​ന ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ മ​​നു അ​​നു​​ഭ​​വി​​ച്ചി​​രു​​ന്നു​​വെ​​ന്നും അ​​തി​​നാ​​ല്‍ മു​​ന്‍കാ​​ല ചി​​കി​​ത്സ​​ക​​ളി​​ല്‍ ഏ​​റെ​​യും ക​​ഴു​​ത്തി​​ന്‍റെ ഭാ​​ഗ​​ത്താ​​ണ് കേ​​ന്ദ്രീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​തെ​​ന്നും ഡോ. ​​കൃ​​ഷ്ണ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

ഇ​​മേ​​ജിം​​ഗ് പ​​രി​​ശോ​​ധ​​ന​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ശ​​രീ​​ര​​ത്തി​​ല്‍ അ​​വ​​ശേ​​ഷി​​ച്ചി​​രു​​ന്ന ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്താ​​നാ​​യ​​തെ​​ന്നും തു​​ട​​ര്‍ചി​​കി​​ത്സ ന​​ല്‍കി​​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Kerala

പറവൂരിൽ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ഷിബിനെ (34) വടക്കേക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ പത്തിന് ശേഷമാണ് സംഭവം. വടക്കന്‍ പറവൂരിലെ വടക്കേക്കര മുറവന്‍തുരുത്തിലെ ഷിബിന്‍റെ വീട്ടില്‍ വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.

ആറു വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. സുരമ്യ ഷിബിന്‍റെ വീട്ടിലെത്തി റൂം അടച്ചിരുന്ന് സംസാരിച്ചിരുന്നു. അതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഷിബിന്‍ സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഷിബിന്‍റെ വീട്ടുകാരും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു.

എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമായതെന്ന് വ്യക്തമല്ല. സുരമ്യ ഇടയ്ക്കിടെ ഷിബിന്‍റെ വീട്ടിലെത്താറുണ്ട്. ബന്ധം പിരിയുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ നേരത്തെ വഴക്ക് നടന്നിരുന്നു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Kerala

മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; യുവതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു

കൊച്ചി: വൈപ്പിനില്‍ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകള്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. മാലിപ്പുറം കത്തേടം തത്തങ്കേരി ബെന്നിയുടെ മകള്‍ ബെറ്റ്‌നക്കാണ് (25) പരിക്കേറ്റത്.

ബസിലെ കമ്പിയില്‍ ഇടിച്ച് വാരിയെല്ലുകള്‍ ഒടിഞ്ഞ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴേ കാലോടെ ഗോശ്രീ റോഡില്‍ വല്ലാര്‍പാടം മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം.

വൈപ്പിന്‍-പറവൂര്‍ റൂട്ടിലോടുന്ന കുമാര്‍ എന്ന ബസ് നിയന്ത്രണം വിട്ട് തൊട്ടു മുന്നിലായി ഓടിക്കൊണ്ടിരുന്ന ചീനിക്കാസ് എന്ന ബസിന്‍റെ പിന്നില്‍ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ച് ലക്ഷങ്ങളുടെ രാസലഹരി കടത്തിയ യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി: മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ച് ലക്ഷങ്ങളുടെ രാസലഹരി കടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. എംഡിഎംഎ കടത്താൻ ശ്രമിച്ച ആലപ്പുഴ തൃക്കുന്നപ്പുഴ കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനിയായ സരിത (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.

ബംഗളൂരുവിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ ലോഡ്ജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇരുവരും എക്സൈസിന്‍റെ കർശന നിരീക്ഷണത്തിലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് എറണാകുളം സൗത്ത് ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആദ്യം കസ്റ്റഡിയിലെടുത്തത്.

ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ വച്ച് എക്സൈസ് പരിശോധന നടന്നിരുന്നു. അന്ന് ഷാഫി തന്‍റെ കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും, സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ രാസലഹരി ഒളിപ്പിച്ച് സ്വകാര്യ ഭാഗത്ത് സൂക്ഷിച്ചിരുന്നതിനാൽ പരിശോധനയിൽ കണ്ടെത്താനായില്ല.

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ചാണ് സരിത പരിശോധനകളിൽ നിന്ന് രക്ഷപെട്ടിരുന്നത്. ഈ രീതിയിൽ കടത്തിക്കൊണ്ടുവന്ന ലഹരിയുമായാണ് ഇരുവരും പിന്നീട് വിൽപ്പനയ്ക്കായി എറണാകുളത്ത് എത്തിയത്.

എറണാകുളത്തെ ലോഡ്ജ് മുറിയിൽ എക്സൈസ് പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽക്കാൻ പോയിരിക്കുകയായിരുന്നു. ഷാഫി പിടിയിലായ വിവരം അറിയാതെ എറണാകുളത്ത് തിരിച്ചെത്തിയ സരിതയെ രാത്രി 10:30 ഓടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, വിൽപ്പനയ്ക്കായി കൊണ്ടുപോയ കൂടുതൽ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി എക്സൈസ് സംഘം കണ്ടെടുത്തു.

ഇവരിൽ നിന്നും ആകെ 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈൽ ഫോണും ലഹരി വിൽപനയിൽ നിന്ന് ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു.

Kerala

കാർ ബൈക്കിലിടിച്ച് യുവതി മരിച്ചു

പാ​ലോ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. ഇ​ടി​ഞ്ഞാ​ർ മാ​ട​ൻ ക​രി​ക്ക​ക​ത്ത് വീ​ട്ടി​ൽ മ​ഞ്ജു (28) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​രി​പ്പ​ള്ളി​യി​ൽ വ​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

മ​ഞ്ജു​വും ഭ​ർ​ത്താ​വ് റി​ബി​ൻ ജോ​സും മ​ക്ക​ളാ​യ ആ​രോ​ൺ, ആ​രാ​ദ്യ എ​ന്നി​വ​രോ​ടൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി പാ​രി​പ്പ​ള്ളി​യി​ൽ റ​ബ്ബ​ർ ടാ​പ്പിം​ഗ് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു റി​ബി​ൻ ജോ​സും കു​ടും​ബ​വും.​

റി​ബി​ൻ ജോ​സി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ റി​ബി​ൻ ജോ​സും മ​ക്ക​ളാ​യ ആ​രോ​ണും, ആ​രാ​ധ്യ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.​

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ജു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രിയിൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു.

International

യു​എ​സി​ൽ വാ​ഹ​നാ​പ​ക​ടം; ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട വി​വ​രം ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് (ഇ​ന്ത്യ​ൻ സ​മ​യം) കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. നാ​സി​യ സ​ൽ​മ, ഇ​വ​രു​ടെ മ​ക​ൾ, മ​ക​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. നാ​സി​യ​യു​ടെ ഭ​ർ​ത്താ​വ് ഷെ​യ്ക്ക് ന​വീ​ദ്, ഇ​ള​യ മ​ക​ൾ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഹൈ​ദ​രാ​ബാ​ദി​ലെ സൈ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ന​വീ​ദ് 10 വ​ർ​ഷം മു​മ്പാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മ​ക​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​വി​ടു​ത്തെ പോ​ലീ​സി​ൽ നി​ന്നും അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് ന​വീ​ദി​ന്‍റെ പി​താ​വ് ഷെ​യ്ക്ക് അ​ബ്ദു​ൾ സ​യീ​ദ് പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര വി​സ അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

 

International

അ​പൂ​ർ​വ​ത്തി​ൽ അ​പൂ​ർ​വം! ഓ​സ്ട്രേ​ലി​യ​ൻ യു​വ​തി​ക്ക് നാ​ലു ഡി​റ്റോ പെൺകു​ട്ടീ​സ്

സി​​​​ഡ്നി: അ​​​​പൂ​​​​ർ​​​​വ​​ജ​​​​ന്മ​​​​മെ​​​​ന്നു ക​​​​ളി​​​​യാ​​​​യും അ​​​​ല്ലാ​​​​തെ​​​​യും പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ലും ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ക്കാ​​​​രി അ​​​​മ്മ​​​​യു​​​​ടെ നാ​​​​ലു മ​​​​ക്ക​​​​ൾ​​​​ക്കാ​​​​ണ് ആ ​​​​പ്ര​​​​യോ​​​​ഗം അ​​​​ക്ഷ​​​​ര​​​​ത്തി​​​​ലും അ​​​​ർ​​​​ഥ​​​​ത്തി​​​​ലും ചേ​​​​രു​​​​ക. മ​​​​റു​​​​കു​​​​കൊ​​​​ണ്ടു​​​​പോ​​​​ലും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​ത്ര സാ​​​​മ്യ​​​​മു​​​​ള്ള നാ​​​​ലു കു​​​​രു​​​​ന്നു​​​​ക​​​​ൾ. അ​​​​തും ഒ​​​​റ്റ പ്ര​​​​സ​​​​വ​​​​ത്തി​​​​ൽ.

മു​​പ്പ​​ത്തി​​നാ​​ലു​​കാ​​​​രി​​​​യാ​​​​യ ജെ​​​​നി​​​​താ​​​​ർ ന​​​​മോ​​​​ണ ഗ​​​​ർ​​​​ഭം​​​​ ധ​​​​രി​​​​ച്ച് 28 ആ​​​​ഴ്ച​​​​യും നാ​​​​ല് ദി​​​​വ​​​​സ​​​​വും (ഏ​​​​ഴ് മാ​​​​സം) പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​പ്പോ​​​​ൾ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്.

ന​​​​മോ​​​​ണ​​​​യ്ക്കും ഭ​​​​ർ​​​​ത്താ​​​​വ് ജോ​​​​ർ​​​​താ​​​​മി​​​​നും ഇ​​​​വ​​​​രെ കൂ​​​​ടാ​​​​തെ നാ​​​​ലു മ​​​​ക്ക​​​​ൾ​​​​കൂടി​​​​യു​​​​ണ്ട്. 15 ദ​​​​ശ​​​​ല​​​​ക്ഷ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് ഒ​​​​രു പ്ര​​​​സ​​​​വ​​​​ത്തി​​​​ൽ ഒ​​​​രേ​​​​പോ​​​​ലു​​​​ള്ള​​​​തും ഒ​​​​രേ ലിം​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​തു​​​​മാ​​​​യ നാ​​​​ലു കു​​​​ട്ടി​​​​ക​​​​ൾ ജ​​​​നി​​​​ക്കു​​​​ക​​​​യെ​​​​ന്ന് ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​ത്ത​​​​രം ഗ​​​​ർ​​​​ഭ​​​​ധാ​​​​ര​​​​ണം വ​​​​ള​​​​രെ ഉ​​​​യ​​​​ർ​​​​ന്ന അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ 25-ാമ​​​​ത്തെ ആ​​​​ഴ്ച​​​​യി​​​​ൽ​​​​ത്ത​​​​ന്നെ ന​​​​മോ​​​​ണ​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​മി​​​​ലി, ഹാ​​​​രി​​​​യ​​​​റ്റ്, കാ​​​​ത​​​​റി​​​​ൻ, അ​​​​ല​​​​ക്സ എ​​​​ന്നാ​​​​ണു സു​​​​ന്ദ​​​​രി​​​​ക​​​​ൾ​​​​ക്കു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ വ​​​​ള​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ന്ന​​​​തു​​​​വ​​​​രെ ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​ക്ക​​​​ളു​​​​ടെ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​മെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ന​​​​മോ​​​​ണ​​​​യു​​​​ടെ മ​​​​റ്റു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു വ​​​​യ​​​​സി​​​​നും 10 വ​​​​യ​​​​സി​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​ണു പ്രാ​​​​യം. ഇ​​​​തി​​​​നി​​​​ടെ 10 സീ​​​​റ്റു​​​​ള്ള വാ​​​​ൻ വാ​​​​ങ്ങാ​​​​ൻ യു​​​​വ​​​​തി ഓ​​​​ൺ​​​​ലൈ​​​​ൻ കാമ്പയി​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന​​​​കം 19,261 പൗ​​​​ണ്ട് സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Kerala

ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് യുവതിയുടെ മർദനം; സംഭവം റിസർവേഷൻ കോച്ചിൽ

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ല്‍ ടി​ക്ക​റ്റ് ചോ​ദി​ച്ച ടി​ടി​ഇ​യെ മ​ർ​ദി​ച്ച് യു​വ​തി. ടി​ക്ക​റ്റെ​ടു​ത്ത് റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് യു​വ​തി ടി​ടി​ഇ​യെ മ​ര്‍​ദി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​സ​ഭ​വ​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ക​യ​റി​യ യു​വ​തി​യാ​ണ് റി​സ​ര്‍​വേ​ഷ​ന്‍ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ ജ​ന​റ​ല്‍ ടി​ക്ക​റ്റെ​ടു​ത്ത് ഇ​രു​ന്ന​ത്. ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള ടി​ടി​ഇ സു​ജി​ത്ത് പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വ​തി​യു​ടെ സ​മീ​പ​ത്തെ​ത്തി ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​റി ഇ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യു​വ​തി സു​ജി​ത്തി​നെ മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ല്‍ സു​ജി​ത്തി​ന്‍റെ മു​ഖ​ത്തി​ന് പ​രു​ക്കേ​റ്റു. ഇ​ദ്ദേ​ഹം ഷൊ​ര്‍​ണൂ​രി​ല്‍ ഇ​റ​ങ്ങു​ക​യും യു​വ​തി​ക്കെ​തി​രെ പ​രാ​തി സ​മ​ര്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ടി​ടി​ഇ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.

Kerala

ടൂവീലര്‍ സ്ഥാപനം കേന്ദ്രമാക്കി തട്ടിപ്പ്; യുവതി പോലീസ് പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങരയില്‍ ടൂവീലര്‍ സ്ഥാപനം കേന്ദ്രമാക്കി തട്ടിപ്പ് നടത്തിയ യുവതി പോലീസ് പിടിയില്‍. പള്ളിച്ചല്‍ സ്വദേശി സുകുമാരിയെയാണ് പോലീസ് പിടികൂടിയത്. ആറ്റിങ്ങര തായ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് സുകുമാരി.

സ്ഥാപനത്തില്‍ മുഴുവന്‍ പണമടച്ച് വാഹനം വാങ്ങാന്‍ എത്തുന്നവരുടെ രേഖകള്‍ കൈക്കലാക്കുകയും വാഹന ഉടമ അറിയാതെ ബാങ്ക് വായ്പ തരപ്പെടുത്തി തട്ടിപ്പ് നടത്തുകയുമായിരുന്നു യുവതിയുടെ രീതി.

വായ്പ്പയുമായി ബന്ധപ്പെട്ട തിരിച്ചടവ് പ്രശ്‌നങ്ങളും സിബില്‍ പ്രശ്‌നങ്ങളും പുറത്തുവന്നതോടെയാണ് പ്രതിക്കെതിരെ പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Kerala

റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു

വെം​​​ബ്ലി (മു​​​ണ്ട​​​ക്ക​​​യം): റം​​​ബു​​​ട്ടാ​​​ൻ പ​​​ഴം തൊ​​​ണ്ട​​​യി​​​ൽ കു​​​ടു​​​ങ്ങി വ​​​യോ​​​ധി​​​ക മ​​​രി​​​ച്ചു. ക​​​ട്ട​​​പ്പ​​​ന, പാ​​​റ​​​ക്ക​​​ട​​​വ്, പേ​​​ഴ​​​ത്തി​​​നാ​​​ൽ പ​​​രേ​​​ത​​​നാ​​​യ മാ​​​ധ​​​വ​​​ന്‍റെ ഭാ​​​ര്യ ത​​​ങ്ക​​​മ്മ ( 81 ) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണ് സം​​​ഭ​​​വം. മ​​​ക​​​ൾ​​​ക്കൊ​​​പ്പം വെം​​​ബ്ലി​​​യി​​​ലെ വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ച്ചുവ​​​ന്ന ത​​​ങ്ക​​​മ്മ റം​​​ബു​​​ട്ടാ​​​ൻ പ​​​ഴം ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ തൊ​​​ണ്ട​​​യി​​​ൽ കു​​​ടു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ളും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ർ​​​ന്ന് മു​​​പ്പ​​​ത്തി​​​യ​​​ഞ്ചാം മൈ​​​ൽ എം​​​എം​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​പ്പോ​​​ഴേ​​​ക്കും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞി​​​രു​​​ന്നു.

മ​​​ക്ക​​​ൾ: മ​​​നോ​​​ഹ​​​ര​​​ൻ, കു​​​മാ​​​രി, ല​​​ത, മ​​​ഞ്ജു.​​​ മ​​​രു​​​മ​​​ക്ക​​​ൾ: കു​​​ഞ്ഞു​​​മോ​​​ൻ പ​​​ള്ളി വാ​​​തു​​​ക്ക​​​ൽ (വെം​​​ബ്ലി), കു​​​ഞ്ഞൂഞ്ഞ്, ര​​​മ, വി​​​ജ​​​യ​​​ൻ.​​​ സം​​​സ്കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 11ന് ​​​വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ.

National

യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

കോയമ്പത്തൂർ: ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത കോയമ്പത്തൂർ തുടിയല്ലൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ അറസ്റ്റിലായി.

ജൂലൈ 15 ബുധനാഴ്ച വൈകിട്ട് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൺസുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തിയ വിനോദ് കുമാർ, അവിടെ നിന്നതിനെക്കുറിച്ച് വളരെ ആക്രോശത്തോടെ ചോദ്യം ചെയ്യുകയും തുടർന്ന് കൂടുതൽ അന്വേഷണത്തിനെന്ന പേരിൽ യുവതിയെ മാത്രം സുഹൃത്തിൽ നിന്ന് മാറ്റി നിർത്തുകയുമായിരുന്നു.

ഈ സമയം വിനോദ് കുമാർ യുവതിയോട് അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു. അപമാനിക്കപ്പെട്ട യുവതി മാനസികമായി തകരുകയും വിവരം സുഹൃത്തിനോട് പറയുകയും ചെയ്തതിനെ തുടർന്ന് സുഹൃത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് കോൺസ്റ്റബിളിന്‍റെ അതിക്രമത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.

പരാതിയിൽ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിനോദ് കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഉടൻ സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; കേസ്

കൊച്ചി: ചെറായി അയ്യമ്പിള്ളിയില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. വീട്ടിലെ കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളാണ് അജ്ഞാതന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

കുളിച്ചു കൊണ്ടിരിക്കെ പുറത്തെ വെന്‍റിലേറ്ററിന് സമീപം അനക്കം കേട്ട് നോക്കിയപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരോ ശ്രമിക്കുന്നതായി യുവതി കണ്ടത്. തുടർന്ന് ഒച്ചവച്ചതോടെ ആള്‍ ഓടി രക്ഷപ്പെട്ടു. മുനമ്പം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു.

 

Kerala

ഡോ​ക്ട​ർ ദ​മ്പ​തി​ക​ളു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സ്: സ്ത്രീ ​പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ഡോ​ക്ട​ർ ദ​മ്പ​തി​ക​ളു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. വെ​ള്ള​യി​ൽ പു​തി​യ ക​ട​വ് സ്വ​ദേ​ശി​നി പാ​ത്തീ​ബി (59) ആ​ണ് പി​ടി​യി​ലാ​യ​ത്.

ജൂ​ണി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് പി.​ടി.​ഉ​ഷ റോ​ഡി​ലു​ള്ള ഡോ​ക്ട​ർ ദ​മ്പ​തി​ക​ളു​ടെ ഫ്ലാ​റ്റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പ്ര​തി ഏ​ഴ് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യെ വി​ളി​ച്ചു​വ​രു​ത്തി പേ​ലീ​സ് ചോ​ദ്യം​ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​യി​ൽ പോലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജെ​യി​ൻ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജി​ല മോ​ൾ, സ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

പു​ന്ന​മ​ട​യി​ൽ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി ഹൗ​സ്ബോ​ട്ടി​ൽ നി​ന്ന് കാ​യ​ലി​ൽ വീ​ണ് മ​രി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ൽ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി ഹൗ​സ്ബോ​ട്ടി​ൽനിന്നു കാ​യ​ലി​ൽ വീ​ണു മ​രി​ച്ചു. ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി ശ​ര​ണ്യ (34) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12:00 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ന്ന​മ​ട ബ​ട്ട​ർ​ഫ്ലൈ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ശ​ര​ണ്യ. സം​ഭ​വ​ത്തി​ല്‍ അസ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ സ​മ​യ​ത്തു ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Kerala

ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽനിന്ന് വീണ് യുവതിയെ കാണാതായി

ആലപ്പുഴ: പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്‌ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണു ചെന്നൈ സ്വദേശിനിയെ കാണാതായി. ചൊവ്വാ അർധരാത്രിയാണ് സംഭവം.

ചെന്നൈയിൽനിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗമായ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് കാണാതായത്. ഹൗസ്‌ബോട്ടിൽ നിന്ന് അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവം കണ്ട ബോട്ടിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് നോർത്ത് പോലീസിനും ഫയർ ഫോഴ്സിനും വിവരം നൽകി.

രാത്രി തന്നെ സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സ് സംഘവും പുന്നമട കായലിൽ പരിശോധന നടത്തി. ഇന്നും തെരച്ചിൽ തുടരുകയാണ്.

National

കോടതിമുറിയിൽ കൂടോത്രം; കർണാടകയിൽ സ്ത്രീ അറസ്റ്റിൽ

ചി​​​​ക്ക​​​​ബ​​​​ല്ല​​​​പു​​​​ര: കോ​​​​ട​​​​തിമു​​​​റി​​​​യി​​​​ൽ ദു​​​​ർ​​​​മ​​​​ന്ത്ര​​​​വാ​​​​ദം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് സ്ത്രീയെ ക​​​​ർ​​​​ണാ​​​​ട​​​​ക പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ സി​​​​സി ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ഇ​​​​പ്പോ​​​​ൾ പ്ര​​​​ച​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

മ​​​​ഞ്ജു​​​​ള എ​​​​ന്നാ​​​​ണ് ഇവരുടെ പേ​​​​ര്. ഇ​​​​വ​​​​രു​​​​ടെ ഭൂ​​​​മി സം​​​​ബ​​​​ന്ധ​​​​മാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ ഇ​​​​ന്ന് കോ​​​​ട​​​​തി വാ​​​​ദം കേ​​​​ൾ​​​​ക്കാ​​​​നി​​​​രി​​​​ക്കേ നേ​​​​ര​​​​ത്തേ കോ​​​​ട​​​​തിമു​​​​റി​​​​യി​​​​ലെ​​​​ത്തി​​​​യ ഇ​​​​വ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ജ​​​​ഡ്ജി​​​​യു​​​​ടെ ക​​​​സേ​​​​ര​​​​യി​​​​ൽ വെ​​​​ളു​​​​ത്ത ക​​​​ടു​​​​കു​​​​ക​​​​ൾ വി​​​​ത​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​നി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ വി​​​​ധി​​​​യു​​​​ണ്ടാ​​​​കാ​​​​നാ​​​​ണ് മ​​​​ഞ്ജു​​​​ള ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ചെ​​​​യ്ത​​​​തെ​​​​ന്നാ​​​​ണ് പ്ര​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. കോ​​​​ർ​​​​ട്ട് ചീ​​​​ഫ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ദു​​​​രാ​​​​ചാ​​​​ര​​​​ങ്ങ​​​​ളും ദു​​​​ർ​​​​മ​​​​ന്ത്ര​​​​വാ​​​​ദ​​​​ങ്ങ​​​​ളും ത​​​​ട​​​​യു​​​​ന്ന 2017ലെ ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മ​​​​ഞ്ജു​​​​ള​​​​യെ 14 ദി​​​​വ​​​​സ​​​​ത്തെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു. അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

National

സ്ത്രീ​യു​ടെ കി​ട​പ്പു​മു​റി​യി​ൽ​ ക​യ​റി മൊ​ബൈ​ൽ പി​ടി​ച്ചെ‌​ടു​ത്തു; പോ​ലീ​സി​ന് 10,000 രൂപ പി​ഴ​

മും​​​​ബൈ: പോ​​​​ലീ​​​​സി​​​​ന് ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​രം പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി.

നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടിക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ സ്ത്രീ​​​​യു​​​​ടെ കി​​​​ട​​​​പ്പു​​​​മു​​​​റി​​​​യി​​​​ൽ പോ​​​​ലീ​​​​സ് ബ​​​​ല​​​​മാ​​​​യി​​​​ ക​​​​യ​​​​റി മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ താ​​​​ക്കീ​​​​ത്.

പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി സ്വ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ലേ​​​​ക്കും വ്യ​​​​ക്തി​​​​യു​​​​ടെ അ​​​​ന്ത​​​​സി​​​​നു മേ​​​​ലെ​​​​യു​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക്ക് വി​​​​ധേ​​​​യാ​​​​യ സ്ത്രീ​​​​ക്ക് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി 10,000 രൂ​​​​പ ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നാ​​​​ഗ്പു​​​​ർ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ഊ​​​​ർ​​​​മി​​​​ള ജോ​​​​ഷി ഫാ​​​​ൽ​​​​ക്കെ, നി​​​​വേ​​​​ദി​​​​ത മേ​​​​ത്ത എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ഈ ​​​​തു​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ​​​​നി​​​​ന്ന് ഈ​​​​ടാ​​​​ക്കാ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

നാ​​​​ഗ്പു​​​​രി​​​​ലെ സാ​​​​വോ​​​​ന​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി. കാ​​​​ർ അ​​​​പ​​​​ക​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് പോ​​​​ലീ​​​​സ് ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ത്.

National

ലഹരി മരുന്നിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പിടിയിൽ

കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയാണ് പിടിയിലായത്. 

ലഹരിമരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടർന്ന ലഹരിമരുന്ന് വേണ്ടവർക്ക് മറ്റൊരു ഇടപാടുകാരൻ അത് കൈമാറുന്ന രീതിയാണ് തുടർന്നു വന്നതെന്ന് പോലീസ് കണ്ടെത്തി. 

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപ എത്തിയതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫാനാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. പിന്നാലെ പോലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു. 

Latest News

Corehub Up