x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് അ​ഞ്ചം​ഗ സം​ഘം, കൊ​ല​വി​ളി; ര​ക്ഷ​ക​രാ​യി ബൈ​ക്ക് യാ​ത്രി​ക​നും ട്ര​ക്ക് ഡ്രൈ​വ​റും


Published: June 17, 2026 09:17 AM IST | Updated: June 17, 2026 09:17 AM IST

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. മൂ​വാ​റ്റു​പു​ഴ​യി​ലെ ഈ​സ്റ്റ് മാ​റാ​ടി​യി​ലു​ള്ള ആ​യു​ര്‍​വേ​ദ തി​രു​മ്മ​ല്‍ ചി​കി​ത്സാ കേ​ന്ദ്രം ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി സ്ഥാ​പ​നം പൂ​ട്ടി രാ​ത്രി പോ​കു​മ്പോ​ഴാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സം​ഘം പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

രാ​ത്രി 11.15 ഓ​ടെ മൂ​വാ​റ്റു​പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ന​ട​ന്നു​പോ​യ യു​വ​തി​യെ ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചു​പേ​രാ​ണ് പി​ന്തു​ട​ര്‍​ന്ന് ക​ട​ന്നു പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

കേ​സി​ല്‍ ഈ​സ്റ്റ് മാ​റാ​ടി ക​ര​യി​ല്‍ പ​ള്ളി​ക്ക​വ​ല സ്വ​ദേ​ശി അ​ജി​ത് (19), മീ​ങ്കു​ന്നം പാ​റ​ത്താ​ഴ​ത്ത് വീ​ട്ടി​ല്‍ അ​ദ്വൈ​ത് (20), പ​ഞ്ചാ​യ​ത്തു പ​ടി ഭാ​ഗ​ത്ത് ചാ​വാ​ട്ട് വീ​ട്ടി​ല്‍ ടോ​മി ഷാ​ജി (19), ചാ​ര​പ്പു​റ​ത്ത് പു​ത്ത​ന്‍​പു​ര​യി​ല്‍ വീ​ട്ടി​ല്‍ അ​ര്‍​ജു​ന്‍ സ​നി​ല്‍ (20), മ​ങ്ങ​മ്പ്ര തെ​ങ്ങ​നാ​ല്‍ വീ​ട്ടി​ല്‍ അ​ശ്വി​ന്‍ ര​ഘു (20) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡി​ലാ​ക്കി.

പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ആ​യു​ര്‍​വേ​ദ തി​രു​മ്മ​ല്‍ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. നാ​ട്ടി​ലേ​ക്കു​ള്ള ബ​സ് പി​ടി​ക്കാ​ന്‍ സ്റ്റാ​ന്‍​ഡി​ലേ​ക്കു വേ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ യു​ക്ക​ളു​ടെ സം​ഘം യു​വ​തി​യു​ടെ സ​മീ​പം ബൈ​ക്കി​ലെ​ത്തി, ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ഭ​യ​ന്ന് തി​രി​ഞ്ഞോ​ടി​യ യു​വ​തി​യെ ക​ണ്ട് അ​തു​വ​ഴി വ​ന്ന ബൈ​ക്കു​കാ​ര​ന്‍ ബൈ​ക്ക് നി​ര്‍​ത്തി. യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്ക് നി​ന്നു​പോ​യി. ഈ ​സ​മ​യം ഒ​രു ട്ര​ക്ക് അ​തു​വ​ഴി വ​ന്നു.

റോ​ഡി​ന് ന​ടു​വി​ല്‍ ക​യ​റി യു​വ​തി ട്ര​ക്ക് നി​ര്‍​ത്തി​ച്ചു. മ​ല​യാ​ള​മ​റി​യാ​ത്ത ബം​ഗാ​ളി​യാ​യ ഡ്രൈ​വ​റോ​ട് യു​വ​തി​യും ര​ക്ഷി​ക്കാ​നെ​ത്തി​യ യു​വാ​വും അ​വ​സ്ഥ പ​റ​ഞ്ഞു. ബൈ​ക്കി​ലെ അ​ക്ര​മി​ക​ളെ ക​ണ്ട ഡ്രൈ​വ​ര്‍ ഇ​രു​വ​രേ​യും വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കു​തി​ച്ചു പാ​ഞ്ഞു.

പി​ന്നാ​ലെ സി​നി​മ​യെ വെ​ല്ലു​ന്ന ത​ര​ത്തി​ല്‍ ആ​ക്രോ​ശ​വു​മാ​യി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ളു​ടെ സം​ഘം ട്ര​ക്കി​നെ പി​ന്തു​ട​ര്‍​ന്നു. ട്ര​ക്കി​ല്‍ ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ട​ടി​ച്ച് അ​ക്ര​മി​ക​ള്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. 15 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് യു​വാ​ക്ക​ള്‍ ട്ര​ക്കി​നെ പി​ന്തു​ട​ര്‍​ന്ന​ത്. ട്ര​ക്കി​ന് പി​ന്നി​ല്‍ കാ​റി​ലെ​ത്തി​യ​വ​ര്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രു​ന്നു.

വാ​ഹ​ന​ത്തി​ല്‍ വ​ച്ച് യു​വ​തി പോ​ലീ​സി​ന്‍റെ ന​മ്പ​ര്‍ ത​പ്പി​യെ​ടു​ത്ത് വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് സ​മീ​പ​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നി​ടെ രാ​മ​മം​ഗ​ലം മേ​ഖ​ല​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന പോ​ലീ​സി​ന് മു​ന്നി​ലേ​ക്ക് ട്ര​ക്ക് എ​ത്തി.

ട്ര​ക്ക് നി​ര്‍​ത്തി​യ​പ്പോ​ള്‍, മു​ന്നി​ല്‍ പോ​ലീ​സി​നെ ക​ണ്ട് പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘം പി​ന്തി​രി​ഞ്ഞു. യു​വ​തി​യി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ പി​റ​വം പോ​ലീ​സ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ന് വി​വ​രം കൈ​മാ​റി.

പി​ന്നാ​ലെ കാ​റി​ല്‍ വ​ന്ന​വ​രും ത​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ചു. ഈ ​ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. തു​ട​ര്‍​ന്ന് വെ​ളു​പ്പി​ന് അ​ക്ര​മി​സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട അ​ഞ്ചു​യു​വാ​ക്ക​ളെ​യും വീ​ട്ടി​ല്‍ നി​ന്നും പി​ടി​കൂ​ടി. വ​ധ​ശ്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ഇ​വ​ര്‍​ക്കു മേ​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : attack woman muvattupuzha arrest

Recent News

Corehub Up