പത്തനംതിട്ട: അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ബിജെപി മുൻ കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി. രഞ്ജുവാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതിക്കെതിരെ അടൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
കൊല്ലം ജില്ലയില്‍ ബിജെപിയിലെ അറിയപ്പെടുന്ന പ്രാദേശിക നേതാവായിരുന്ന രഞ്ജുവിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
Tags : BJP leader arrest attempt rape