x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ലെ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം'; സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് എ​സ്ഐ​ടി


Published: June 17, 2026 09:38 AM IST | Updated: June 17, 2026 09:38 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ. സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ മു​ൻ‌​കൂ​ർ ജാ​മ്യ ഉ​ത്ത​ര​വി​ലെ നി​രീ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ൽ ആ​വ​ശ്യ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ആ​ല​പ്പു​ഴ ജി​ല്ലാ കോ​ട​തി​യാ​ണ് കേ​സി​ലെ അ​ഞ്ചു​പ്ര​തി​ക​ൾ​ക്ക് മു​ൻ‌​കൂ​ർ​ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ആ​ല​പ്പു​ഴ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് നേ​ര​ത്തെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ൽ വി​ധി പ​റ​ഞ്ഞ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. സ​ന്ദീ​പ് , വി​പി​ൻ, അ​രു​ൺ. ഷൈ​ജു എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ.

Tags : nava kerala assault case

Recent News

Corehub Up