പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സ്പെഷൽ ട്രഷറി ഡെപ്പോസിറ്റ് മൊബിലൈസേഷൻ ഡ്രൈവ്-2026’ന്റെ ഭാഗമായി ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെ ട്രഷറി സ്ഥിര നിക്ഷേപങ്ങൾക്ക് പ്രത്യേക പലിശനിരക്ക് അനുവദിക്കാൻ സർക്കാർ ഉത്തരവായി.
രണ്ട് വർഷവും അതിൽ കൂടുതലും കാലാവധിയുള്ള പുതിയ സ്ഥിരനിക്ഷേപങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. പ്രത്യേക കാലയളവിൽ പൊതുജനങ്ങൾക്ക് 7.75 ശതമാനം, മുതിർന്ന പൗരന്മാർക്ക് 8 ശതമാനം, സ്ഥാപന നിക്ഷേപങ്ങൾക്ക് 7.65 ശതമാനം എന്നിങ്ങനെയാണ് വാർഷിക പലിശ.
പദ്ധതി കാലയളവിനുശേഷം പലിശനിരക്ക് വീണ്ടും നിലവിലെ 7.50 ശതമാനമാകും. പ്രത്യേക നിരക്ക് കാമ്പയിൻ കാലയളവിൽ പുതുതായി ആരംഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് മാത്രമാണ് ബാധകം.
കാലാവധി പൂർത്തിയായ ശേഷം പുതുക്കുന്ന നിക്ഷേപങ്ങൾക്ക് ഈ നിരക്ക് ലഭിക്കില്ല. പദ്ധതി സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പുറത്തിറക്കുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
Tags : Special TreasuryDepositMobilizationDrive Interest Investments Business