x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​ഫ് നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച് ഇപിഎഫ്ഒ

വെബ്ഡെസ്ക്
Published: August 11, 2026 10:21 PM IST | Updated: August 11, 2026 10:21 PM IST

ഇപിഎഫ്ഒ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ പ്രോ​​​വി​​​ഡ​​​ന്‍റ് ഫ​​​​ണ്ട് പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ൽ, ക്ലെ​​​​യിം തീ​​​​ർ​​​​പ്പാ​​​​ക്ക​​​​ൽ, ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ കൂ​​​​ടു​​​​ത​​​​ൽ ല​​​​ളി​​​​ത​​​​മാ​​​​ക്കാ​​​​ൻ ഇ​​​പി​​​എ​​​ഫ്ഒ പു​​​​തി​​​​യ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​ര​​​​മി​​​​ക്ക​​​​ൽ കാ​​​​ല​​​​ത്തേ​​​​ക്കു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക​​​ഭ​​​​ദ്ര​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ണം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഈ ​​​​മാ​​​​റ്റ​​​​ങ്ങ​​​​ൾ.
പ്ര​​​​ധാ​​​​ന മാ​​​​റ്റ​​​​ങ്ങ​​​​ൾ

പെ​​​​ൻ​​​​ഷ​​​​ൻ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ൽ: ജോ​​​​ലി ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​ശേ​​​​ഷം അ​​​​ന്തി​​​​മ പെ​​​​ൻ​​​​ഷ​​​​ൻ ആ​​​​നു​​​​കൂ​​​​ല്യം പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നു​​​​ള്ള കാ​​​​ത്തി​​​​രി​​​​പ്പ് കാ​​​​ലാ​​​​വ​​​​ധി ര​​​ണ്ടു മാ​​​​സ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 36 മാ​​​​സ​​​​മാ​​​​യി (മൂ​​​ന്നു വ​​​​ർ​​​​ഷം) ഉ​​​​യ​​​​ർ​​​​ത്തി.

വേ​​​​ത​​​​ന​​​​പ​​​​രി​​​​ധി: ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും തൊ​​​​ഴി​​​​ലു​​​​ട​​​​മ​​​​യു​​​​ടെ​​​​യും പി​​​​എ​​​​ഫ് വി​​​​ഹി​​​​തം 12 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി തു​​​​ട​​​​രും. പ​​​​ഴ​​​​യ 15,000 രൂ​​​​പ​​​​യ്ക്കു പ​​​​ക​​​​രം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്യു​​​​ന്ന തു​​​​ക​​​​യാ​​​​യി​​​​രി​​​​ക്കും ഇ​​​​നി വേ​​​​ത​​​​ന​​​​പ​​​​രി​​​​ധി. (വേ​​​​ത​​​​ന​​​​പ​​​​രി​​​​ധി 25,000 രൂ​​​​പ​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല).

ഭാ​​​​ഗി​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ൽ: മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 13 വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ല​​​​ളി​​​​ത​​​​മാ​​​​ക്കി മൂ​​​ന്നു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ക്കി (അ​​​​ടി​​​​യ​​​​ന്ത​​​​രം, കു​​​​ടും​​​​ബ/​​​​ഭ​​​​വ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ, പ്ര​​​​ത്യേ​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ). ഭാ​​​​ഗി​​​​ക​​​​മാ​​​​യി തു​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ കു​​​​റ​​​​ഞ്ഞ​​​​ത് 12 മാ​​​​സ​​​​ത്തെ അം​​​​ഗ​​​​ത്വം മ​​​​തി​​​​യാ​​​​കും.

75% വ​​​​രെ പി​​​​ൻ​​​​വ​​​​ലി​​​​ക്കാം: അ​​​​ക്കൗ​​​​ണ്ടി​​​​ലു​​​​ള്ള തു​​​​ക​​​​യു​​​​ടെ 75% വ​​​​രെ ഭാ​​​​ഗി​​​​ക​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്കാം; ബാ​​​​ക്കി 25% അ​​​​ക്കൗ​​​​ണ്ടി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണം. വി​​​​ദ്യാ​​​​ഭ്യാ​​​​സ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​ത്തു ത​​​​വ​​​​ണ​​​​യും വി​​​​വാ​​​​ഹ​​​​ത്തി​​​​ന് അ​​​ഞ്ചു ത​​​​വ​​​​ണ​​​​യും തു​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ക്കാം.

ഒരു ജോ​​​​ലി ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട​​​ശേ​​​​ഷം പൂ​​​​ർ​​​​ണ പി​​​​എ​​​​ഫ് തു​​​​ക​​​​യും പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ 12 മാ​​​​സം തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​നാ​​​​യി തു​​​​ട​​​​ര​​​​ണം (മു​​​​മ്പി​​​​ത് ര​​​ണ്ടു മാ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു).

ഡി​​​​ജി​​​​റ്റ​​​​ൽ നോ​​​​മി​​​​നേ​​​​ഷ​​​​ൻ: ഓ​​​​ൺ​​​​ലൈ​​​​ൻ നോ​​​​മി​​​​നേ​​​​ഷ​​​​ന് കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി. ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങാ​​​​തെ​​​ത​​​​ന്നെ നോ​​​​മി​​​​നി വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​റ്റാ​​​​നും പു​​​​തു​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും.

Tags : EPFO Revises PFRules Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up