x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ക്രോ ഫി​നാ​ൻ​സ് കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: August 11, 2026 06:31 PM IST | Updated: August 11, 2026 06:38 PM IST

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ്ര​തി​യാ​യ മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത് വൈ​കു​ന്ന​തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്.​പി.​എ​സ്. ശ​ശി​ധ​ര​ൻ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​പൂ​ർ​ണ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് റി​പ്പോ​ർ​ട്ട് അ​പൂ​ർ​ണ​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ന്വേ​ഷ​ണം വൈ​കു​ന്ന​തി​ൽ നേ​ര​ത്തെ​യും ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ജ​സ്റ്റീ​സ് ബ​ദ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വി​ജി​ല​ൻ​സ് സം​ഘം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

2016ലാ​ണ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പ​രാ​തി​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ മൈ​ക്രോ ഫി​നാ​ൻ​സ് കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സ്ത്രീ​ക​ളു​ടെ പേ​രി​ൽ വ്യാ​ജ പ​ദ്ധ​തി​ക​ൾ സൃ​ഷ്ടി​ച്ച് പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് എ​സ്‌​എ​ൻ​ഡി​പി കോ​ടി​ക​ൾ വാ​യ്പ​യെ​ടു​ത്തു​വെ​ന്ന​താ​ണ് കേ​സി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

Tags : Microfinance Case Vellappally Natesan High Court SNDP V.S. Achuthanandan

Recent News

Corehub Up