x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​സോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്നു​ള്ള ക്വ​ട്ടേ​ഷ​ൻ കേ​സി​ൽ ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു, അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

വെബ് ഡെസ്‌ക്
Published: August 11, 2026 05:16 PM IST | Updated: August 11, 2026 05:16 PM IST

അർജുൻ ആയങ്കി അറസ്റ്റിലായപ്പോൾ

കൊ​ച്ചി: ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റി​സോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്ന കേ​സി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി കോ​ട​തി. കോ​ത​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി. അ​തേ​സ​മ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ ത​ല​ശേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ആ​യ​ങ്കി​യെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കെ​തി​രെ എ​ഫ് ബി ​പോ​സ്റ്റ്‌ ഇ​ട്ട മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ക്കാ​നാ​ണ് ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags : Arjun Ayanki Bail Cancelled Resort conspiracy Case

Recent News

Corehub Up