x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​എ തെ​ര​ഞ്ഞെ​ടു​പ്പ്: പി.ടി. ഉഷയ്ക്കെതിരേ പടനീക്കം

കൃഷ്ണ ഗോവിന്ദ്
Published: November 10, 2026 11:20 PM IST | Updated: November 10, 2026 11:20 PM IST

പി.​ടി. ഉ​ഷ​

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​ഒ​എ) ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ​പ്ര​ക്രി​യ നാ​ളെ വൈ​കി​ട്ട് മൂ​ന്നി​ന് പൂ​ർ​ത്തി​യാ​കും.

2026-30 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​നു വേ​ണ്ടി​യു​ള്ള ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലേ​ക്ക് 30 അം​ഗീ​കൃ​ത ദേ​ശീ​യ കാ​യി​ക ഫെ​ഡ​റേ​ഷ​നു​ക​ള്‍ ര​ണ്ടു​പേ​രെ വീ​ത​മാ​ണ് നി​ര്‍​ദേ​ശി​ക്കു​ക. ഒ​രാ​ള്‍ പു​രു​ഷ​നും മ​റ്റൊ​രാ​ള്‍ സ്ത്രീ​യു​മാ​യി​രി​ക്ക​ണം.

ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ എ​ട്ട് എ​സ്ഒ​എം (സ്പോ​ര്‍​ട്‌​സ് പേ​ഴ്‌​സ​ണ്‍​സ് ഓ​ഫ് മെ​റി​റ്റ്) പ്ര​തി​നി​ധി​ക​ള്‍, അ​ത്‌​ല​റ്റ്‌​സ് ക​മ്മി​ഷ​നി​ല്‍ നി​ന്നു​ള്ള ര​ണ്ടു​പേ​ര്‍, അ​ന്താ​രാ​ഷ്‌​ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യി​ലെ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി എ​ന്നി​വ​രു​മു​ള്‍​പ്പെ​ടു​ന്നു. ഇ​വ​രു​ള്‍​പ്പ​ടെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ആ​കെ​യു​ള്ള 71 അം​ഗ​ങ്ങ​ളാ​ണ് പു​തി​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഉ​ഷ ഇ​ടം നേ​ടു​മോ?

എ​സ്ഒ​എം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട നി​ല​വി​ലെ ഐ​ഒ​എ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​യ്ക്ക് ദേ​ശീ​യ കാ​യി​ക ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​തി​നി​ധി​യാ​യി ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ ഇ​ടം നേ​ടാ​നാ​കു​മോ എ​ന്ന​തും ഐ​ഒ​എ തെ​ര​ഞ്ഞെ​ടു​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു. ന​വം​ബ​ര്‍ 15ന് ​അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലേ​ക്ക് നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (എ​ന്‍​എ​സ്എ​ഫ്) നാ​മ​നി​ര്‍​ദേ​ശം ചെ​യ്താ​ല്‍ മാ​ത്ര​മേ ഐ​ഒ​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ഷ​യ്ക്ക് ഇ​നി മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യൂ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ന് സാ​ധ്യ​ത കു​റ​വാ​ണ്.

എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലി​ല്‍ പി.​ടി. ഉ​ഷ വേ​ണ്ടാ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​വി​ധ കാ​യി​ക സം​ഘ​ട​ന​ക​ള്‍ എ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യാ​യി ഉ​ഷ വ​രു​ന്ന​തി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നാ​ണ് സം​ഘ​ട​ന വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

Tags : P.T. Usha Sports Election

Recent News

Corehub Up