x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്ത​ൻ​പാ​റ​യി​ലെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

വെബ് ഡെസ്‌ക്
Published: November 10, 2026 08:12 PM IST | Updated: November 10, 2026 08:12 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ‍​യം. ചേ​രി​യാ​ർ സ്വ​ദേ​ശി​നി റാ​ണി(55) ആ​ണ് മ​രി​ച്ച​ത്. പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല​പാ​ത​മാ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. റാ​ണി​യു​ടെ വീ​ടി​ന് 40 മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചു​മ​രി​ലും ത​റ​യി​ലും ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വീ​ട്ടി​ൽ​വ​ച്ച് കൃ​ത്യം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ സം​ശ​യം. ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട റാ​ണി​യു​ടെ ര​ണ്ടു​മ​ക്ക​ളും ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു​പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് കൃ​ത്യം ന​ട​ന്ന​ത്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും ല​ഭി​ച്ച ശേ​ഷ​മേ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രൂ. കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Santhanpara Idukki Crime Police Investigation CaseFile

Recent News

Corehub Up