x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ ത​ക്ക​താ​യ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തി​ല്ല; അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി പി. ​ജ​യ​രാ​ജ​ൻ

വെബ് ഡെസ്‌ക്
Published: November 10, 2026 07:14 PM IST | Updated: November 10, 2026 07:14 PM IST

പി. ​ജ​യ​രാ​ജ​ൻ

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടൂ​രി​ലെ കു​റു​വാ സം​ഘം ക​സ്റ്റ​ഡി​യി​ലു​ള്ള കു​റ്റാ​രോ​പി​ത​നെ ആ​ക്ര​മി​ച്ചെ​ന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ കു​റു​വാ സം​ഘ​ത്തെ അ​ടി​ച്ചോ​ടി​ക്കേ​ണ്ട പൊ​ലി​സ് നോ​ക്കി നി​ന്നു​വെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ്റ്റേ​ഷ​നി​ലെ​ത്തി കു​റ്റാ​രോ​പി​ത​നെ ചീ​ത്ത​വി​ളി​ച്ചു​വെ​ന്നും സി​പി​എം നേ​താ​വ് പ​റ​ഞ്ഞു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ആ​ക്ര​മി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ ത​ക്ക​താ​യ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തി​ല്ല. വ​നി​താ നേ​താ​വ് കു​റ്റാ​രോ​പി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. അ​ടൂ​രി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല വ​ഷ​ളാ​കും. അ​ന്ന് പൊ​ലി​സ് ആ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ക​ൾ എ​ന്ന് മ​ന​സി​ലാ​കു​മെ​ന്നും പി. ​ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : PJayarajan Adoor PoliceStation CPM NewsUpdate Headlines

Recent News

Corehub Up