ബിപിസിഎൽ പങ്കുവച്ച ചിത്രം
Bമൈസൂർ: കർണാടകയിൽ പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ കലർത്തി വിൽക്കുന്നതായുള്ള ആരോപണങ്ങൾക്ക് പിന്നാലെ പരിശോധനഫലം പങ്കുവച്ച ഭാരത് പെട്രോളിയം കോർപറേഷന്റെ എക്സ് പോസ്റ്റ് വിവാദമായി.
ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു എക്സ് പോസ്റ്റിലെ ചിത്രങ്ങൾ. എന്നാൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിന് പിന്നാലെ അതിനെ ന്യായീകരിക്കാനാണ് ബിപിസിഎൽ പരിശോധനഫലം പങ്കുവച്ചത്.
പങ്കുവച്ച ചിത്രങ്ങളിൽ എഥനോളിന്റെ അളവ് 33 ശതമാനത്തോളം ഉയർന്നു നിൽക്കുന്നത് വ്യക്തമായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയ്ക്ക് വഴിവച്ചതോടെ ബിപിസിഎൽ എക്സ് പോസ്റ്റ് ഡിലിറ്റ് ചെയ്തിട്ടുണ്ട്.
പെട്രോളിലെ എഥനോൾ അളവ് നിയമാനുസൃതമായ 20 ശതമാനം മാത്രമാണെന്ന് സ്ഥാപിക്കാനാണ് എക്സ് പോസ്റ്റിലൂടെ ശ്രമിച്ചത്. എന്നാൽ ഇതിനൊപ്പം പങ്കുവച്ച ചിത്രങ്ങളാണ് യാഥാർഥ്യം തുറന്നുകാട്ടിയത്. വിമർശനങ്ങൾ ഉയർന്നതോടെ ബിപിസിഎൽ എക്സ് പോസ്റ്റ് ഉടനടി നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Tags : BharatPetroleum Karnataka BPCL Ethanol NewsUpdate Headlines