ശ്രേയസ് അയ്യർ
ഹാമില്ട്ടണ്: ന്യൂസിലന്‍ഡിന് എതിരായ അഞ്ചു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ.എല്‍. രാഹുലിനും വിശ്രമം.
പരമ്പരയില്‍ 2-0നു മുന്നിലാണ് ഇന്ത്യ. നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ബിസിസിഐ വന്‍ അഴിച്ചുപണിയാണ് നടത്തിയത്. ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തും. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷനാണ് വൈസ് ക്യാപ്റ്റന്‍.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുമാര്‍ കുശാഗ്രയ്ക്കും പേസ് ബൗളര്‍ യാഷ് ഠാക്കൂറിനും ഇതാദ്യമായി ഏകദിന ടീമിലേക്കുള്ള വിളിയെത്തിയതും ശ്രദ്ധേയം. തിലക് വര്‍മ, അഖ്വിബ് നബി എന്നിവരും ഇന്ത്യന്‍ സംഘത്തിലുള്‍പ്പെട്ടു. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ ടീമില്‍ തുടരും.
ന്യൂസിലന്‍ഡിന് എതിരേ 19ന് ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായാണ് ശുഭ്മാന്‍ ഗില്ലിനും കെ.എല്‍. രാഹുലിനും വിശ്രമം അനുവദിച്ചത്. 27നാണ് രണ്ടു മത്സര ടെസ്റ്റ് പമ്പരയിലെ രണ്ടാം മത്സരം.
നാലും അഞ്ചും ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, തിലക് വര്‍മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, നമാന്‍ ധിര്‍, അഖ്വിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷദീപ് സിംഗ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സിറാജ്, യാഷ് ഠാക്കൂര്‍, കുല്‍ദീപ് യാദവ്.
Tags : Shubman Gill K.L. Rahul India New Zeland Shreyas Iyer Ishan Kishan