x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട; ഹെ​റോ​യി​നു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 10, 2026 09:51 PM IST | Updated: November 10, 2026 09:51 PM IST

പിടിയിലായ പ്രതികൾ

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട. 60 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. ആ​സാം നൗ​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ അ​ജ്ഹ​രു​ൽ ഇ​സ്‌​ലാം(23), ഹ​രി​ക്കു​ൽ ഇ​സ്‌​ലാം (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് ല​ഹ​രി​യു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​ഞ്ച് സോ​പ്പു​പെ​ട്ടി​ക​ളി​ലാ​യാ​ണ് ഹെ​റോ​യി​ൻ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബാ​ഗി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കൊ​പ്പം ഒ​ളി​പ്പി​ച്ച നി​ല​യി​ലും പോ​ക്ക​റ്റി​ലു​മാ​യാ​ണ് ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി​യ​ത്.

ആ​സാ​മി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ആ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്നെ​ന്ന് പ്ര​തി​ക​ൾ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു ബോ​ക്സ് ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്. ഫോ​ൺ മാ​ർ​ഗ​മാ​ണ് പ്ര​തി​ക​ൾ ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

 

Tags : Perumbavoor Heroin Crime Police Investigation CaseFile

Recent News

Corehub Up