അൻസിബ ഹസൻ (File photo)
കൊച്ചി: അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്‍റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടി അന്‍സിബ ഹസന്‍റെ അപേക്ഷ എറണാകുളം മുന്‍സിഫ് കോടതി തള്ളി. രമേഷ് പിഷാരടി കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്വേത നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അന്‍സിബ കേസില്‍ കക്ഷി ചേരാന്‍ നീക്കം ആരംഭിച്ചത്. അമ്മ സംഘടനയുടെ ഭരണസമിതിയില്‍ നിന്നു രാജിവച്ച് പോയ അന്‍സിബയ്ക്ക് ഇത്തരത്തില്‍ ഹര്‍ജി നല്‍കാനാകില്ലെന്ന് ശ്വേതാ മേനോന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അന്‍സിബ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരത്തെ തുടര്‍ന്നാണ് അന്‍സിബയുടെ നീക്കമെന്നും കേസില്‍ കക്ഷി ചേരാന്‍ അന്‍സിബയ്ക്ക് അവകാശമില്ലെന്നും ശ്വേത നേരത്തെ കോടതിയില്‍ നല്‍കിയ സത്യവാംഗ്‌മൂലത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, അഡ്‌ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് രമേഷ് പിഷാരടിയും കോടതിയെ അറിയിച്ചിരുന്നു.
Tags : Petition AdhocCommittee AnsibaHassan ShwetaMenon