x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം; യു​വാ​വി​ന് പ​രി​ക്ക്

കോട്ടയം ബ്യൂറോ
Published: August 11, 2026 06:29 PM IST | Updated: August 11, 2026 07:18 PM IST

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ ബിജുമോൻ

മു​ണ്ട​ക്ക​യം: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ നേ​രെ കാ​ട്ടു​പോ​ത്ത് പാ​ഞ്ഞ​ടു​ത്തു. ബൈ​ക്കി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന് പ​രി​ക്ക്. പു​ഞ്ച​വ​യ​ൽ ഇ​ഞ്ച​ക്കു​ഴി ഇ​ട​ല​പു​ര ബി​ജു​മോ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടു​കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ബി​ജു​മോ​ൻ ജോ​ലി​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് തൊ​ട്ട് സ​മീ​പം യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് നേ​രെ കാ​ട്ടു​പോ​ത്ത് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്കി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു.

ബൈ​ക്കി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ത​ല​നാ​രീ​ഴ​യ്ക്കാ​ണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ബി​ജു​മോ​ൻ ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ വ​നം വ​കു​പ്പ് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും രാ​ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ത​ന്നെ യു​വാ​വി​നെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ര​തീ​ഷി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗ് വ​ള​രെ വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​ത​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി പാ​ക്കാ​നം ഇ​ഞ്ച​ക്കു​ഴി മേ​ഖ​ല

സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന പു​ഞ്ച​വ​യ​ൽ - പാ​ക്കാ​നം, ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്ത് വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​വാ​സി​യു​ടെ വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​കൂ​ടി​യി​രു​ന്നു. വ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്ത്, കാ​ട്ടു​പ​ന്നി, ക​ര​ടി, ക​ടു​വ അ​ട​ക്ക​മു​ള്ള​വ പ​തി​വാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​റു​മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ്ര​ദേ​ശ​ത്ത് ആ​ന കി​ട​ങ്ങു​ക​ൾ നി​ർ​മി​ച്ച​തോ​ടെ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് നേ​രി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ന​ത്ത മ​ഴ​യി​ൽ ആ​ന കി​ട​ങ്ങു​ക​ളി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഹോ​സി​ട്ട് വെ​ള്ം ഒ​ഴു​ക്കി ക​ള​ഞ്ഞി​രു​ന്നു. ഇ​രു​വ​ശ​ങ്ങ​ളും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്തെ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ സോ​ളാ​ർ ഫെ​ൻ​സിം​ഗ് പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യം കു​റ​യ്ക്കു​വാ​ൻ ക​ഴി​യും.

Tags : wild buffalo attack young man injured mundakayam

Recent News

Corehub Up