x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണർക്കെതിരേ പ്ര​​​​തി​​​​ഷേ​​​​ധം തെ​​​​രു​​​​വി​​​ലേ​​​ക്ക്

സ​​​​നു സി​​​​റി​​​​യ​​​​ക്
Published: September 26, 2026 03:53 AM IST | Updated: September 26, 2026 03:53 AM IST

ബി​ഹാ​ർ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്കു മാ​ർ​ച്ച് ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ പൊലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​പ്പോ​ൾ.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​സ്ഐ​​​​ആ​​​​ർ സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​യ​​​​രു​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കു വ്യാ​​​​പി​​​​പ്പി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷം. എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ വ​​​​ൻ ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​നു മു​​​​ന്നി​​​​ല​​​​ട​​​​ക്കം വ്യ​​​​ത്യ​​​​സ്ത പ്ര​​​​തി​​​​ഷേ​​​​ധപ​​​​ര​​​​മ്പ​​​​ര​​​​ക​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​പി​​​​ന്തു​​​​ണ​​​​യി​​​​ല്ലാ​​​​തെ സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

ഒ​​​ക്‌​​​ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് പീ​​​പ്പി​​​ൾ​​​സ് യൂ​​​ണി​​​യ​​​ൻ ഫോ​​​ർ സി​​​വി​​​ൽ ലി​​​ബ​​​ർ​​​ട്ടി അ​​​ട​​​ക്ക​​​മു​​​ള്ള സി​​​വി​​​ൽ സൊ​​​സൈ​​​റ്റി സം​​​ഘ​​​ട​​​ന​​​ക​​​ളും സി​​​ജെ​​​പി​​​യും തെ​​​രു​​​വി​​​ലി​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​കും. ഇ​​​തി​​​നി​​​ടെ, ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​​​മെ​​​ത്തി.

ഭി​​​​ന്ന​​​​ത പ​​​​ര​​​​സ്യ​​​​മാ​​​​ക്കി ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ മ​​​​റ്റു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്ക് വി​​​​യോ​​​​ജി​​​​പ്പു​​​​ണ്ടെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ, വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​പി​​​​യു​​​​ടെ പ്ര​​​​മു​​​​ഖ സ​​​​ഖ്യ​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ൾ പ​​​​ര​​​​സ്യ​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കേ​​​​വ​​​​ലം പ്ര​​​​തി​​​​പ​​​​ക്ഷ ആ​​​​രോ​​​​പ​​​​ണം എ​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത​​​​യെ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​യും ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് വി​​​​ഷ​​​​യം ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണു ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി മു​​​​ന്ന​​​​ണി​​​​ക്കു​​​​ള്ളി​​​​ൽ പു​​​​ക​​​​ച്ചി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ​​​​ത്.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും എ​​​​ൽ​​​ജെ​​​പി അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ചി​​​​രാ​​​​ഗ് പ​​​​സ്വാ​​​​ൻ, ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു​​​​വി​​​​ന്‍റെ തെ​​​​ലു​​​​ങ്കു​​​​ദേ​​​​ശം പാ​​​​ർ​​​​ട്ടി (ടി​​​ഡി​​​പി), ഉ​​​​പേ​​​​ന്ദ്ര കു​​​​ശ്വാ​​​​ഹ​​​​യു​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​​യ ലോ​​​​ക് മോ​​​​ർ​​​​ച്ച എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​​ര​​​​സ്യപ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ നി​​​​ഷ്പ​​​​ക്ഷ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ചി​​​​രാ​​​​ഗ് പ​​​​സ്വാ​​​​നും ടി​​​ഡി​​​​പി​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഉ​​​​ത്ത​​​​രം മു​​​​ട്ടി സ​​​​ർ​​​​ക്കാ​​​​രും ക​​​​മ്മി​​​​ഷ​​​​നും; പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി

ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ കേ​​​​ന്ദ​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ ബി​​​ജെ​​​പി​​​​ക്കോ ഇ​​​​നി​​​യും സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ഹ​​​​രി​​​​യാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ഉ​​​​ട​​​​ന​​​​ടി വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ച് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ, ഇ​​​​പ്പോ​​​​ൾ സ്വ​​​​ന്തം സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽനി​​​​ന്നു​​​ത​​​​ന്നെ എ​​​​തി​​​​ർ​​​​പ്പു​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​യി. മാ​​​​ധ്യ​​​​മ​​​വി​​​​ഭാ​​​​ഗം ഇ​​​​റ​​​​ക്കി​​​​യ ല​​​​ളി​​​​ത​​​​മാ​​​​യ ഒ​​​​രു വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി ക​​​​മ്മി​​​​ഷ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം ഒ​​​​തു​​​​ങ്ങി.

പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ ആ​​​​ഴം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ബി​​​എ​​​​ൽ​​​​ഒ​​​മാ​​​​ർ​​​​ക്കാ​​​​യി ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പ​​​​രി​​​​പാ​​​​ടി അ​​​​വ​​​​സാ​​​​ന​​​​നി​​​​മി​​​​ഷം മാ​​​​റ്റി​​​​വ​​​​ച്ച​​​​ത്. വേ​​​​ദി ല​​​​ഭ്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലും സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ലെ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണ​​​​വു​​​​മാ​​​​ണ് പ​​​​രി​​​​പാ​​​​ടി മാ​​​​റ്റി​​​​യ​​​​തെ​​​​ന്നാ​​​​ണു ക​​​​മ്മി​​​​ഷ​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഇം​​​​പീ​​​​ച്ച്‌​​​​മെ​​​​ന്‍റ് നോ​​​​ട്ടീ​​​​സി​​​​ന് നീ​​​​ക്കം

സി​​​ഇ​​​സി​​​​യെ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് നീ​​​​ക്കംചെ​​​​യ്യാ​​​​നും വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​നു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും പു​​​​തി​​​​യ നോ​​​​ട്ടീ​​​​സു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​നും ഇ​​​​തി​​​​നാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ക്കാ​​​​നും പ്ര​​​തി​​​പ​​​ക്ഷ ഇ​​​ന്ത്യാ​​​ സ​​​ഖ്യം സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ശ​​​​ക്ത​​​​മാ​​​​ക്കി. നി​​​​ല​​​​വി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള ഇം​​​​പീ​​​​ച്ച്‌​​​​മെ​​​​ന്‍റ് ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ലും നോ​​​​ട്ടീ​​​​സു​​​​ക​​​​ളി​​​​ലും അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം തു​​​​ട​​​​രു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം പു​​​​തി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ​​​നീ​​​​ക്ക​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന​​​​ത്.

Tags : Protest ChiefElectionCommissioner Steets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up