ബിനോയ് വിശ്വം.
തിരുവനന്തപുരം: രാഷ്ട്രീയത്തിലെ സുതാര്യതയെപ്പറ്റി പറയാൻ മുഖ്യമന്ത്രി വി.ഡി. സതീശന് അവകാശമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആരുടെ വിമാനത്തിലാണു യാത്ര ചെയ്തതെന്നു പറയാൻ മുഖ്യമന്ത്രി മടിക്കുന്നു. പുറത്തുപറയാൻ കൊള്ളാത്ത പേരായതുകൊണ്ടാണോ പറയാത്തതെന്ന് അദ്ദേഹംതന്നെ ജനങ്ങളോടു വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ദുരിതബാധിതർക്കു നൽകുമെന്നു പറഞ്ഞ പതിനായിരം രൂപ ഇതുവരെയും സർക്കാർ നൽകിയില്ല. കഴിഞ്ഞ സർക്കാർ നടപ്പാക്കിയ സ്ത്രീസുരക്ഷാ പദ്ധതിയും ഈ സർക്കാർ അട്ടിമറിച്ചു.
സർക്കാരിന്റെ ഈ നിലപാടിനെതിരേ അടുത്ത മാസം 14നു നിയമസഭയിലേക്കു സിപിഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : VDSatheesan BinoyViswam Transparency Speak Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash