x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ടി പാ​ർ​ക്കു​ക​ളി​ൽ ഒ​ന്നി​ല​ധി​കം മ​ദ്യ​ശാ​ല ലൈ​സ​ൻ​സ് എ​ക്സൈ​സ് മ​ന്ത്രി എ​തി​ർ​ത്തു, ഭേദഗതി മാറ്റിവച്ചു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: November 20, 2026 01:13 AM IST | Updated: November 20, 2026 01:13 AM IST

മ​​​ന്ത്രി എം. ​​​ലി​​​ജു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ലേ​​​റെ മ​​​ദ്യ​​​ശാ​​​ല ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു സം​​ബ​​ന്ധി​​ച്ച ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ലെ നി​​​ല​​​വി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ നി​​​യ​​​മ​​​സ​​​ഭാ ധ​​​ന​​​കാ​​​ര്യ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​യി​​​ൽ എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ കൂ​​​ടി​​​യാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​ബ്ജ​​​ക്‌ട് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തത്തുട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും അ​​​നു​​​കൂ​​​ലി​​​ച്ച​​​തോ​​​ടെ ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ലെ മ​​​ദ്യ​​​ശാ​​​ല ലൈ​​​സ​​​ൻ​​​സ് ഭേ​​​ദ​​​ഗ​​​തി ത​​​ത്കാ​​​ലം മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ ഡെ​​​വ​​​ല​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക് വി​​​ദേ​​​ശ മ​​​ദ്യ വി​​​പ​​​ണ​​​നം ന​​​ട​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന എ​​​ഫ്എ​​​ൽ- 4 സി ​​​ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ച്ചു ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ 2025 ഏ​​​പ്രി​​​ൽ 25 ന് ​​​ച​​​ട്ടം രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഒ​​​രു ഡെ​​​വ​​​ല​​​പ്പ​​​ർ​​​ക്ക് ഒ​​​രു ലൈ​​​സ​​​ൻ​​​സ് മാ​​​ത്രം ന​​​ൽ​​​കാ​​​നാ​​​യി​​​രു​​​ന്നു വ്യ​​​വ​​​സ്ഥ. ഡ​​​വ​​​ല​​​പ്പ​​​ർ എ​​​ന്ന നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ ആ​​​യി​​​രു​​​ന്നു വ​​​ന്നി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, മ​​​ദ്യ​​​ശാ​​​ല ലൈ​​​സ​​​ൻ​​​സി​​​ലെ ത​​​ല​​​വേ​​​ദ​​​ന പേ​​​ടി​​​ച്ച് ഇ​​​വ​​​ർ ബാ​​​ർ ലൈ​​​സ​​​ൻ​​​സി​​​ന് അ​​​പേ​​​ക്ഷി​​​ച്ചി​​​ല്ല. ഇ​​​തി​​​നാ​​​ൽ പ​​​ല ടെ​​​ക്നോ​​​പാ​​​ർ​​​ക്കു​​​ക​​​ളി​​​ലും മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​ശാ​​​ല വ​​​ന്നി​​​ല്ല.

തു​​​ട​​​ർ​​​ന്ന്, 2026 ജ​​​നു​​​വ​​​രി​​​യി​​​ൽ ഡെ​​​വ​​​ല​​​പ്പ​​​ർ കൂ​​​ടാ​​​തെ കോ ​​​ഡെ​​​വ​​​ല​​​പ്പ​​​ർ​​​മാ​​​ർ​​​ക്കും ഡെ​​​വ​​​ല​​​പ്പ​​​ർ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന മൂ​​​ന്നാ​​​മ​​​ത് ഏ​​​തൊ​​​രാ​​​ൾ​​​ക്കും മ​​​ദ്യ​​​ശാ​​​ല ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും ഒ​​​രാ​​​ളു​​​ടെ പേ​​​രി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും വ്യ​​​വ​​​സ്ഥ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​ന് ക​​​ര​​​ട് ത​​​യാ​​​റാ​​​ക്കി.

ഈ ​​​ച​​​ട്ടം ധ​​​ന​​​കാ​​​ര്യ സ​​​ബ്ജ​​​ക്റ്റ് ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്ന​​​പ്പോ​​​ൾ, ഡെ​​​വ​​​ല​​​പ്പ​​​ർ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന മൂ​​​ന്നാ​​​മ​​​ത് ഏ​​​തൊ​​​രാ​​​ൾ​​​ക്കും ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ വ്യ​​​ക്ത​​​ത വ​​​രു​​​ത്തേ​​​ണ്ട​​​തി​​​നാ​​​ൽ പു​​​തി​​​യ മ​​​ദ്യ​​​ന​​​യം വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ക​​​ര​​​ടു​​​ച​​​ട്ടം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നു എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ലി​​​ജു പ​​​റ​​​ഞ്ഞു. ഇ​​​തി​​​നോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും യോ​​​ജി​​​ച്ചു. ഇ​​​തേ​​​തു​​​ട​​​ർ​​​ന്ന ച​​​ട്ട​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന മാ​​​റ്റി​​​വ​​​ച്ചു.

Tags : Multiple liquor outlet licenses IT parks Minister M. Liju Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Amendment

Recent News

Corehub Up