നിയമസഭാ
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിൽ നിന്നും ഘടകകക്ഷികൾക്കിടയിൽ നിന്നും വിമർശനം രൂക്ഷമായതിനു പിന്നാലെ ബോർഡ്, കോർപറേഷൻ പുനഃസംഘടന അതിവേഗം പൂർത്തിയാക്കാൻ നീക്കം. 30 ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനുമുന്പ് വിഭജനം പൂർത്തിയാക്കി പുതിയ അധ്യക്ഷരെ നിയമിക്കാനാണ് നീക്കം.
യുഡിഎഫിനുള്ളിൽ കോണ്‍ഗ്രസിനും ഘടകകക്ഷികൾക്കുമുള്ള ചെയർമാൻ സ്ഥാനങ്ങൾ സംബന്ധിച്ച് ഏകദേശം ധാരണയിലെത്തി. എന്നാൽ ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അതൃപ്തി അറിയിച്ചതോടെ യുഡിഎഫിനുള്ളിൽ വീണ്ടും ചില ചർച്ചകൾ നടത്തിയേക്കും.
കഴിഞ്ഞ സർക്കാർ നിയമിച്ചവർ ഇപ്പോഴും ബോർഡുകളുടെ തലപ്പത്ത് തുടരുന്നത് യുഡിഎഫ് പ്രവർത്തകർക്കിടയിൽ അതിശക്തമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ ഡിസിസി അധ്യക്ഷന്മാരും ഭാരവാഹികളും നിയമനം വൈകുന്നതിനെതിരേ ശക്തമായ വിമർശനം ഉന്നയിച്ചു. നിയമന നടപടികൾ ഒച്ചിഴയുന്ന വേഗത്തിലാണെന്ന പരാതിയും ഉയർന്നിരുന്നു.
Tags : Legislative Assembly convenes Boards corporations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash