Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boards

ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ ത​​​ല​​​പ്പ​​​ത്ത് അ​​​ഴി​​​മ​​​തി​​​ക്കാ​​​ർ വേ​​​ണ്ട; സര്‍ക്കാരിനോട് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: വി​​​വി​​​ധ ബോ​​​ര്‍ഡു​​​ക​​​ളു​​​ടെ​​​യ​​​ട​​​ക്കം ത​​​ല​​​പ്പ​​​ത്തു അ​​​ഴി​​​മ​​​തി​​​ക്കാ​​​രെ നി​​​യ​​​മി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

അ​​​ഴി​​​മ​​​തി പ്ര​​​വ​​​ണ​​​ത​​​യു​​​ള്ള​​​വ​​​രു​​​ടെ നി​​​യ​​​മ​​​നം അ​​​ഴി​​​മ​​​തി​​​ക​​​ളും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ആ​​​വ​​​ര്‍ത്തി​​​ക്കാ​​​നി​​​ട​​​യാ​​​ക്കു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ വാ​​​ക്കാ​​​ല്‍ ചൂണ്ടിക്കാ‌ട്ടി.

സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ക​​​ശു​​​വ​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ കെ.​​​എ. ര​​​തീ​​​ഷ് മൂ​​​ന്ന് പ്ര​​​ധാ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ധാ​​​വി​​​യാ​​​യി തു​​​ട​​​രു​​​ന്ന​​​ത് ചോ​​​ദ്യം ചെ​​​യ്ത് അ​​​ഡ്വ. കെ.​​​എം. ഷാ​​​ജ​​​ഹാ​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ, ര​​​തീ​​​ഷ് ചു​​​മ​​​ത​​​ല​​​ക​​​ള്‍ രാ​​​ജി​​​വ​​​ച്ച​​​താ​​​യി സ​​​ര്‍ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up