മഹുവ മൊയ്ത്ര
കോല്‍ക്കത്ത: തന്റെ കാറിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലും മുട്ടയും എറിഞ്ഞതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പരാതി. പശ്ചിമബംഗാളിലെ നദിയ ജില്ലയിലാണ് ആക്രമണമുണ്ടായത്.
കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിട്ടും സംസ്ഥാന പൊലിസ് തനിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ബിജെപിയുമായി ഒത്തുകളിച്ച് ആക്രമണത്തിന് വഴിയൊരുക്കുകയായിരുന്നുവെന്നും എംപി കുറ്റപ്പെടുത്തി.
കാളിഗഞ്ചിലെ ഗോബ്ര ഗ്രാമപഞ്ചായത്ത് പരിധിയിലായിരുന്നു സംഭവം. മഹുവ മൊയ്ത്രയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രതിഷേധക്കാരുടെ സംഘം കാര്‍ വളയുകയും കറുത്ത കൊടികള്‍ വീശി ‘തിരിച്ചുപോകൂ’ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തതായാണ് ആരോപണം.
ആക്രമണത്തിനു സാധ്യതയുണ്ടെന്ന് നേരത്തേതന്നെ പൊലിസിനെ അറിയിച്ചിരുന്നുവെന്ന് മഹുവ മൊയ്ത്ര എക്സില്‍ കുറിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് നടപടിയെടുത്തില്ലെന്നും പകരം സ്ഥലത്തുനിന്ന് പോകാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം, മഹുവ മൊയ്ത്രയുടെ ആരോപണങ്ങളോട് പൊലിസോ ബിജെപിയോ പ്രതികരിച്ചില്ല.
Tags : Mahua BJP stones eggs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash