Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stones

ഉ​ത്ത​ർ‌​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ യാ​ത്ര ചെ​യ്തി​രു​ന്ന വ​ന്ദേ​ഭാ​ര​തി​ന് നേ​രെ ക​ല്ലേ​റ്; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ൽ മും​ബൈ–​അ​ഹ​മ്മ​ദാ​ബാ​ദ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്ന​രം സൂ​റ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ക​ല്ലേ​റ്.

ഡാ​മ​ൻ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വാ​പി സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ വ​ന്ദേ​ഭാ​ര​തി​ൽ ക​യ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സൂ​റ​ത്ത് ജി​ല്ല​യി​ലെ ഉ​ത്രാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പ​ശ്ചി​മ റെ​യി​ൽ​വേ വ​ഡോ​ദ​ര ഡി​വി​ഷ​ൻ സൂ​പ്ര​ണ്ടിം​ഗ് പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഭ​യ് സോ​ണി പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളു​ടെ ബാ​ഗി​ൽ നി​ന്ന് ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചോ​ദ്യം ചെ​യ്യ​ലി​ൽ നാ​യ​യ്ക്ക് നേ​രെ​യാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് ഇ​യാ​ൾ ആ​ർ​പി​എ​ഫി​നോ​ട് പ​റ​ഞ്ഞ​ത്. ‌‌അ​തി​ന് മു​ന്പ് ക​ട​ന്നു​പോ​യ ച​ര​ക്ക് ട്രെ​യി​നി​ന് നേ​രെ​യും ഇ​യാ​ൾ ക​ല്ലെ​റി​ഞ്ഞ​താ​യി സോ​ണി വ്യ​ക്ത​മാ​ക്കി.

ഇ​യാ​ൾ​ക്ക് നേ​രി​യ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്ന​താ​യും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​മോ ഗൂ​ഢാ​ലോ​ച​ന​യോ ന​ട​ത്തി​യ​തി​ന്‍റെ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ർ​പി​എ​ഫ് അ​റി​യി​ച്ചു.

ക​ല്ലേ​റി​ൽ വ​ന്ദേ​ഭാ​ര​തി​ലെ ഒ​രു കോ​ച്ചി​ന്‍റെ ഗ്ലാ​സി​ൽ ചെ​റി​യ പോ​റ​ൽ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. ഗ​വ​ർ​ണ​ർ യാ​ത്ര ചെ​യ്തി​രു​ന്ന കോ​ച്ചി​ല​ല്ല ക​ല്ല് പ​തി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഉ​ത്രാ​ൻ പോ​ലീ​സും റെ​യി​ൽ​വേ അ​ധി​കൃ​ത​രും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

 

Kerala

പ്ര​ണ​യ ബ​ന്ധം ത​ക​ർ​ന്ന​തി​ൽ നി​രാ​ശ, വ​ന്ദേ​ഭാ​ര​തി​ന് ക​ല്ലെ​റി​ഞ്ഞ കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് എ​ക്സി​പ്ര​സ് ട്രെ​യി​നിനു നേ​രെ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ 18 കാ​ര​ൻ അ​റ​സ്റ്റി​ൽ. പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ട്രെ​യി​നിനു ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

മാ​ർ​ച്ച് ഏ​ഴി​ന് രാ​ത്രി 7.10 ഓ​ടെ​യാ​ണ് ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​ക്കു​മി​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം വ​ന്ദേ​ഭാ​ര​ത് ക​ട​ന്നു പോ​കു​മ്പോ​ഴാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. സി 9 ​കോ​ച്ചി​ന്‍റെ ജ​നാ​ല​യു​ടെ ലാ​മി​നേ​റ്റ​ഡ് ചി​ല്ലി​ന് നേ​രി​യ പോ​റ​ലു​ണ്ടാ​യി​ട്ടു​ണ്ട്.

കാ​മു​കി​യു​മാ​യി വേ​ർ​പി​രി​ഞ്ഞ ദുഃ​ഖ​ത്തി​ൽ ട്രാ​ക്കിനു സ​മീ​പം ഇ​രി​ക്കു​മ്പോ​ഴാ​ണ് ട്രെ​യി​ൻ വ​രു​ന്ന​ത് ക​ണ്ട​ത്. മൂന്നു ത​വ​ണ ക​ല്ലെ​റി​ഞ്ഞു. ഒ​രെ​ണ്ണ​മാ​ണ് കൊ​ണ്ട​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ​ന്ദേ​ഭാ​ര​തി​ന്‍റെ കോ​ച്ചിനു പു​റ​ത്തു​ള്ള കാ​മ​റ​യി​ൽനിന്നു കി​ട്ടി​യെ​ങ്കി​ലും ക​ല്ലെ​റി​യു​ന്ന ആ​ളെ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.

ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​ര​മാ​യി ട്രാ​ക്കിനു സ​മീ​പം വ​രാ​റു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 18കാ​ര​ൻ കു​ടു​ങ്ങി​യ​ത്. ര​ണ്ടാ​ഴ്ച നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ആ​ലു​വ അ​ക​പ്പ​റ​മ്പ് ഭാ​ഗത്തുനിന്നു പ്ര​തി​യെ ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​ത്.

Kerala

പ​ന്തീ​രാ​ങ്കാ​വ് ബൈ​പ്പാ​സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ല്ലേ​റ്; കാ​റു​ക​ൾ​ക്കും ലോ​റി​ക്കും കേ​ടു​പാ​ട്

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ബൈ​പ്പാ​സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ ക​ല്ലേ​റ്. ര​ണ്ട് കാ​റു​ക​ൾ​ക്കും ലോ​റി​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ മെ​ട്രോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ലോ​റി​യു​ടെ ചി​ല്ല് ത​ക​ർ​ന്നു. കാ​റു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ട്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

യാ​ത്ര​ക്കാ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

SUNDAY DEEPIKA

ഏ​തു കാ​ല​ത്തി​ന്‍റേ​താ​വാം ആ ​ശേ​ഷി​പ്പു​ക​ൾ!

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത്, മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ളു​ടെ​യും പ​ച്ച​വി​രി​ച്ച നെ​ല്‍​വ​യ​ലു​ക​ളു​ടെ​യും ഇ​ട​യി​ലു​ള്ള സു​ന്ദ​ര​ഭൂ​മി​യാ​ണ് സി​റോ താ​ഴ്‌​വ​ര. അ​പ​താ​നി ഗോ​ത്ര സം​സ്കാ​ര​ത്തി​നും പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​നും പേ​രു​കേ​ട്ട ഈ ​താ​ഴ്‌​വ​ര, അ​തി​നൊ​പ്പം​ത​ന്നെ ചി​ല ദു​രൂ​ഹ​ത​ക​ളും പേ​റു​ന്നു.

താ​ഴ്‌​വ​ര​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി ക​ണ്ടെ​ടു​ത്ത അ​ജ്ഞാ​ത അ​സ്ഥി​കൂ​ട​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന് കു​പ്ര​സി​ദ്ധി പ​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദ​ശ​ക​ങ്ങ​ളി​ലാ​യി, സി​റോ താ​ഴ്‌​വ​ര​യോ​ടു​ചേ​ര്‍​ന്ന വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ന്നി​ന്‍ ചെ​രി​വു​ക​ളി​ലും ആ​രു​ടേ​തെ​ന്ന​റി​യാ​ത്ത നി​ര​വ​ധി മ​നു​ഷ്യ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നി​ട​യി​ലോ, വ​ന​ത്തി​ലേ​ക്ക് വ​ഴി​വെ​ട്ടു​ന്ന​തി​നി​ട​യി​ലോ പ​ല​പ്പോ​ഴും ചെ​ന്നെ​ത്തു​ക അ​സ്ഥി​കൂ​ട​ങ്ങ​ളി​ലേ​ക്കാ​വും. വ​ള​രെ വ്യ​ത്യ​സ്ത​മാ​യ സം​സ്കാ​ര​വും ആ​ചാ​ര​ങ്ങ​ളും പേ​റു​ന്ന​വ​രാ​ണ് അ​പ​താ​നി ഗോ​ത്ര നി​വാ​സി​ക​ള്‍. പ​ഴ​യ​കാ​ല​ത്ത് ഈ ​ഗോ​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മൃ​ഗ​ബ​ലി നി​ല​നി​ന്നി​രു​ന്നു. ബ​ലി​ന​ല്‍​കി​യ മൃ​ഗ​ങ്ങ​ളു​ടെ ത​ല​യോ​ട്ടി​ക​ളും എ​ല്ലു​ക​ളും വീ​ടു​ക​ളു​ടെ മു​ന്നി​ലും മ​റ്റും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​റു​ണ്ട്. ഇ​ത് കാ​ണു​ന്ന​വ​ര്‍​ക്ക് ഭ​യാ​ന​ക​മാ​യി തോ​ന്നാ​മെ​ങ്കി​ലും അ​വ​ര്‍​ക്ക​ത് ത​ങ്ങ​ളു​ടെ ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും ധീ​ര​ത​യു​ടെ​യും അ​ട​യാ​ള​മാ​ണ്.

അ​സ്ഥി​കൂ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല ക​ഥ​ക​ളും ഇ​വി​ടെ പ്ര​ച​രി​ക്കു​ന്നു​മു​ണ്ട്. ക​ഥ​ക​ള്‍ പ്ര​ധാ​ന​മാ​യും ഇ​വ​രു​ടെ പു​രാ​ത​ന​മാ​യ ശ്മ​ശാ​ന രീ​തി​ക​ളു​മാ​യും ഗോ​ത്ര​യു​ദ്ധ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.
അ​പ​താ​നി ഗോ​ത്ര​ത്തി​ന്‍റെ പു​രാ​ത​ന ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക രേ​ഖ​ക​ള്‍ അ​ധി​ക​മൊ​ന്നും ല​ഭ്യ​മ​ല്ലെ​ങ്കി​ലും ഇ​വ​ര്‍ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കി​യ വാ​മൊ​ഴി​ക​ളി​ല്‍ പ​ഴ​യ​കാ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ഗോ​ത്ര​സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ​യും അ​തി​ര്‍​ത്തി യു​ദ്ധ​ങ്ങ​ളു​ടെ​യും ഏ​ക​ദേ​ശ​ചി​ത്രം ല​ഭി​ക്കും.

ഈ ​സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​കാം ഇ​ന്നും മ​ണ്ണി​ന​ടി​യി​ല്‍ കി​ട​ക്കു​ന്ന​തെ​ന്ന വി​ശ്വാ​സ​മാ​ണ് ശ​ക്തം. പു​റം​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ അ​ജ്ഞാ​ത യാ​ത്ര​ക്കാ​രു​ടെ​യോ യോ​ദ്ധാ​ക്ക​ളു​ടെ​യോ അ​സ്ഥി​ക​ളാ​കാം ഇ​വ​യെ​ന്നും ചി​ല ക​ഥ​ക​ളു​ണ്ട്.

ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട​ങ്ങ​ളി​ല്‍ സ​മ​ഗ്ര​മാ​യ പു​രാ​വ​സ്തു ഫോ​റ​ന്‍​സി​ക് പ​ഠ​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. അ​സ്ഥി​ക​ളു​ടെ പ്രാ​യം, മ​ര​ണ​കാ​ര​ണ​ങ്ങ​ള്‍, ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലേ​താ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ല. അ​തി​നാ​ല്‍​ത​ന്നെ, ഗോ​ത്ര​ച​രി​ത്ര​വും ഊ​ഹ​ങ്ങ​ളും ത​മ്മി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് സി​റോ താ​ഴ്‌​വ​ര​യി​ലെ അ​സ്ഥി​കൂ​ട​ങ്ങ​ളു​ടെ ക​ഥ.

നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ ഈ ​അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ക​ണ്ട സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ല ഭീ​തി​ജ​ന​ക​മാ​യ ക​ഥ​ക​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. സ​ന്ധ്യ​യോ​ടെ മൂ​ട​ല്‍​മ​ഞ്ഞ് താ​ഴ്‌​വ​ര​യെ പൊ​തി​യു​മ്പോ​ള്‍, അ​ന്ത​രീ​ക്ഷം പെ​ട്ടെ​ന്നു മാ​റു​ന്നു​വെ​ന്നും കാ​ടി​നോ​ടു​ചേ​ര്‍​ന്ന പാ​ത​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ വ​ന്യ​മാ​യ ഒ​രു നി​ശ​ബ്ദ​ത അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും പ​ല യാ​ത്ര​ക്കാ​രും പ​റ​യു​ന്നു.

ചി​ല​ര്‍​ക്ക് അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത തോ​ന്നും. അ​വി​ടം വി​ട്ടു​പോ​ക​ണ​മെ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ അ​പ​താ​നി സം​സ്കാ​ര​ത്തി​ല്‍ മ​രി​ച്ച​വ​രോ​ടു​ള്ള ആ​ദ​ര​വ് ശ​ക്ത​മാ​യ​തി​നാ​ല്‍ ഈ ​അ​വ​ശി​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​മി​ത​ഭീ​തി ജ​നി​പ്പി​ക്കു​ന്ന ക​ഥ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് അ​വ​ര്‍ എ​പ്പോ​ഴും താ​ല്പ​ര്യം കാ​ട്ടാ​റു​ള്ള​ത്.

യു​നെ​സ്കോ ലോ​ക​പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സി​റോ താ​ഴ്‌​വ​ര, ഇ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​രു ഇ​ഷ്ട ഇ​ട​മാ​യി വി​കാ​സം പ്രാ​പി​ക്കു​മ്പോ​ഴും ഈ ​അ​സ്ഥി​കൂ​ട​ങ്ങ​ളു​ടെ ക​ഥ ഇ​ന്നും ഒ​രു പ്ര​ഹേ​ളി​ക​യാ​യി തു​ട​രു​ക​യാ​ണ്. ഇ​ത് ഒ​രു പു​രാ​ത​ന ഗോ​ത്ര​സം​ഘ​ര്‍​ഷ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണോ അ​തോ മ​ണ്‍​മ​റ​ഞ്ഞു​പോ​യ ഒ​രു പു​രാ​ത​ന സം​സ്കാ​ര​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ന്നും ഉ​ത്ത​ര​മി​ല്ല.

Latest News

Corehub Up