അഗ്നിമിത്ര പോൾ
സിലിഗുരി: കെട്ടിടനിർമാണ സാമഗ്രികൾ പൊതുനിരത്തുകളിൽ ഇറക്കിയിടുന്നവർക്ക് പിഴചുമത്തുമെന്ന് പശ്ചിമ ബംഗാൾ മന്ത്രി അഗ്നിമിത്ര പോൾ. വീട് നിർമിക്കാനായി മണൽ, ഇഷ്ടിക, കരിങ്കല്ല് തുടങ്ങിയ നിർമാണ സാമഗ്രികൾ പൊതുനിരത്തിൽ സൂക്ഷിക്കുന്നവർക്ക് അടുത്ത മാസം മുതൽ പിഴചുമത്തും.
നിർമാണ സാമഗ്രികൾ റോഡുകളിൽ ഇറക്കിയിടാൻ പാടില്ല. ഉടമകൾ അത്തരം വസ്തുക്കൾ അവരുടെ പരിസരത്തുതന്നെ സൂക്ഷിക്കണം. റോഡുകൾ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും അവർ പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് അവരുടെ സ്ഥലം വൃത്തിയായി സൂക്ഷിക്കാൻ ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : Punishment BengalMinister Stones Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs