x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ്റ്ന​യി​ൽ പോ​ലീ​സ് പ​രീ​ക്ഷ​യ്ക്കെ​ത്തി​യ​വ​രും പോ​ലീ​സും ത​മ്മി​ൽ വ​ൻ സം​ഘ​ർ​ഷം; ട്രെ​യി​ൻ അ​ടി​ച്ചു ത​ക​ർ​ത്തു


Published: June 14, 2026 08:57 AM IST | Updated: June 14, 2026 08:57 AM IST

പാ​റ്റ്ന: ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ലെ പാ​ട​ലി​പു​ത്ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് പ​രീ​ക്ഷ​ക്കെ​ത്തി​യ​വ​രും പോ​ലീ​സും ത​മ്മി​ൽ വ​ൻ സം​ഘ​ര്‍​ഷം. പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു.

പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പ​രോ​ധ​വും ക​ല്ലേ​റും ന​ട​ത്തി. അ​ധി​കൃ​ത​ർ ആ​വ​ശ്യ​ത്തി​ന് യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളോ മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളോ ഒ​രു​ക്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ട്രെ​യി​നു​ക​ൾ ത​ട​ഞ്ഞും റെ​യി​ൽ​വേ ട്രാ​ക്കി​ലി​റ​ങ്ങി​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ ട്രാ​ക്കി​ലും പ​രി​സ​ര​ത്തും ഉ​ണ്ടാ​യി​രു​ന്ന ക​ല്ലു​ക​ൾ ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ എ​റി​ഞ്ഞ​ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​രു ട്രെ​യി​ൻ അ​ടി​ച്ചു ത​ക​ർ​ത്തു.

വി​വ​ര​മ​റി​ഞ്ഞ് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ലു​ള്ള പ​ല ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും വൈ​കി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും ചെ​യ്തു. സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ വ​ൻ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​റ്റ്ന ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ (ഐ​ജി) ജി​തേ​ന്ദ്ര റാ​ണ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റു. 250ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ട്രെ​യി​ൻ ത​ട​ഞ്ഞി​ട്ട​തെ​ന്ന് ഐ​ജി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags : Bihar Police Aspirants Train Stones

Recent News

Corehub Up