അഭിരാം
തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരൻ അഭിരാമിനെ തലയ്ക്കടിച്ചു വീഴ്ത്തിയത് തേങ്ങ കൊണ്ടാണെന്ന് ഒന്നാം പ്രതിയായ പതിനേഴുകാരൻ പൊലിസിന് മൊഴി നൽകി. അഭിരാമിന്‍റെ തല നിലത്തിടിപ്പിക്കുകയാണ് ചെയ്തതെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയോട്ടിയിലെ പരിക്ക് നിലത്തടിച്ചതിലൂടെ ഉണ്ടായതല്ലെന്ന് വ്യക്തമായതോടെയാണ് വിവരങ്ങൾ മാറിമറിഞ്ഞത്.
പുറമെയുള്ള പരിക്കിനേക്കാൾ ഗുരുതരമായ ആന്തരിക പരിക്കും രക്തസ്രാവവും അഭിരാമിനുണ്ടായിരുന്നു. ഇതേത്തുടർന്ന് ഒന്നാം പ്രതിയെ വീണ്ടും കൗൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് പറമ്പിലുണ്ടായിരുന്ന തേങ്ങയെടുത്ത് ശക്തമായി തലയ്ക്കടിച്ചതാണെന്ന് സമ്മതിച്ചത്. തേങ്ങയേറ്റ് അഭിരാം ബോധരഹിതനായി വീണതോടെ രണ്ടാം പ്രതിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നു. ഉമർ സ്ഥലത്തെത്തിയശേഷമാണ് ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപാതകം നടത്തിയതെന്നും പൊലിസ് വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ബെൽറ്റ്, അഭിരാമിന്‍റെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ പൊലിസ് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ.
Tags : Crime Statement Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash