പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രാജ്യത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന് സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.
പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും നവംബർ 22ന് തന്നെ അഞ്ചുവയസിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുരളീധരൻ തിരുവനന്തപുരം പേരൂർക്കട ജില്ല ആശുപത്രിയിൽ ഞായറാഴ്ച രാവിലെ എട്ടിനു നിർവഹിക്കും. മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂർ എംപി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.
Tags : Pulse Polio Immunization Health Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash