x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഗൂഢാലോചന പൊളിഞ്ഞു; ലീഗ് മാപ്പ് പറയണമെന്ന് പി.ജയരാജൻ

വെബ് ഡെസ്ക്
Published: November 19, 2026 03:17 PM IST | Updated: November 19, 2026 03:17 PM IST

പി.​ജ​യ​രാ​ജ​ൻ

കൊ​ച്ചി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ കോ​ട​തി വേ​റു​തേ വി​ട്ട​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​ജ​യ​രാ​ജ​ൻ. കേ​സി​ൽ ത​ങ്ങ​ളെ പ്ര​തി​ക​ളാ​ക്കി​യ​തി​നു പി​ന്നി​ൽ ലീ​ഗും കോ​ൺ​ഗ്ര​സും പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ഒ​രു ഐ​പി​എ​സ് ഓ​ഫി​സ​റും ചേ​ർ​ന്ന് ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.

2012 ഫെ​ബ്രു​വ​രി 19 മു​ത​ൽ പ​ട്ടു​വം പ​ഞ്ചാ​യ​ത്തി​ലെ അ​രി​യി​ൽ പ്ര​ദേ​ശ​ത്ത് ലീ​ഗ് ഗു​ണ്ട​ക​ളു​ടെ അ​ക്ര​മ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ന്നിരുന്നു. വാ​യ​ന​ശാ​ല​ക​ളും ക്ല​ബ്ബു​ക​ളും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. സി​പി​എം ഓ​ഫി​സ് പ​ച്ച പെ​യി​ന്‍റ​ടി​ച്ച് വി​കൃ​ത​മാ​ക്കി. അ​ന്ന​ത്തെ എം​എ​ൽ​എ ടി.​വി.​രാ​ജേ​ഷി​നും സി​പി​എം നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം അ​രി​യി​ലി​ൽ എ​ത്തി​യ​പ്പോ​ൾ ലീ​ഗ് ഓ​ഫി​സി​നും പ​ള്ളി​ക്കും സ​മീ​പ​ത്തു​വ​ച്ച് ത​ങ്ങ​ളു​ടെ വാ​ഹ​നം ആ​ക്ര​മി​ക്ക​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ത​നി​ക്കും ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രു​ക്കേ​റ്റു. തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ് ക​ണ്ണ​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.  അ​ന്ന് കേ​ര​ളം ഭ​രി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സി​ന്റെ​യും ലീ​ഗി​ന്റെ​യും സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി പൊ​ലീ​സി​നെ പാ​വ​ക​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.  ത​ളി​പ്പ​റ​മ്പി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ ര​ണ്ട് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ  സാ​ക്ഷി​ക​ളാ​ക്കി വ്യാ​ജ മൊ​ഴി ഉ​ണ്ടാ​ക്കി. ഗ​ൾ​ഫി​ൽ​നി​ന്നെ​ത്തി​യ സാ​ക്ഷി കോ​ട​തി​യി​ൽ ക​ള്ള​സാ​ക്ഷി പ​റ​യാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. 

ഈ ​ഗൂ​ഢാ​ലോ​ച​ന സി​ദ്ധാ​ന്ത​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ഞ്ഞു​വീ​ണ​തെ​ന്നും ലീ​ഗ് നേ​തൃ​ത്വം ജ​ന​ങ്ങ​ളോ​ടു മാ​പ്പ് പ​റ​യ​ണ​മെ​ന്നും ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

 

Tags : Ariyil Shukkoor Murder Case P. Jayarajan

Recent News

Corehub Up